Connect with us

kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
കൂടാതെ അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരള- കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (30/06/2025) മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം.വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
02/07/2025 : കണ്ണൂർ, കാസറഗോഡ്
03/07/2025 : കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
04/07/2025 : കണ്ണൂർ, കാസറഗോഡ്
എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

kerala

കനത്ത മഴ; വയനാട് തവിഞ്ഞാല്‍ തലപ്പുഴ പുഴയില്‍ മലവെള്ളപ്പാച്ചില്‍

മക്കിമലയില്‍ കാട്ടില്‍ മണ്ണിടിച്ചില്‍ ഉണ്ടായതായി സംശയം

Published

on

വയനാട്ടില്‍ ശക്തമായ മഴയും കാറ്റും തുടരുന്നു. ഇന്ന് വൈകിട്ട് തവിഞ്ഞാല്‍ തലപ്പുഴ പുഴയില്‍ മലവെള്ളപ്പാച്ചില്‍ ഉണ്ടായി. പുഴയുടെ തീരത്ത് ഉള്ളവരെ മാറ്റിപ്പാര്‍പ്പിക്കും.

മാനന്തവാടി പഞ്ചാരക്കൊല്ലി ഒമ്പതാം ബ്ലോക്കില്‍ നിന്നും കുടുംബങ്ങളെ പിലാക്കാവ് സ്‌ക്കൂളിലേക്ക് മാറ്റും. റവന്യൂ വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. മക്കിമലയില്‍ കാട്ടില്‍ മണ്ണിടിച്ചില്‍ ഉണ്ടായതായി സംശയം

Continue Reading

kerala

റെഡ് അലര്‍ട്ട്; കോഴിക്കോട് കക്കയം ഡാം തുറന്നേക്കും

ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുകയാണ്.

Published

on

ശക്തമായ മഴയെ തുടര്‍ന്ന് കോഴിക്കോട് കക്കയം ഡാം തുറന്നേക്കും. ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുകയാണ്. ജലനിരപ്പ് പരമാവധിയില്‍ എത്തിയാല്‍ രണ്ട് ഷട്ടറുകള്‍ തുറക്കും. കുറ്റിയാടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി.

Continue Reading

kerala

ചരിത്ര നേട്ടത്തോടെ കാലിക്കറ്റ് സർവകലാശാല യൂണിയൻ നിലനിർത്തി എം. എസ്. എഫ് മുന്നണി

കാലിക്കറ്റ് സർവകലാശാലയുടെ ചരിത്രത്തിൽ ആദ്യമായി എം.എസ്.എഫിന് ചെയർപേഴ്സൺ.

Published

on

ചരിത്ര നേട്ടത്തോടെ കാലിക്കറ്റ് സർവകലാശാല യൂണിയൻ നിലനിർത്തി എം. എസ്.എഫ് മുന്നണി. സർവകലാശാലയുടെ ചരിത്രത്തിൽ ആദ്യമായി എം.എസ്.എഫ് പ്രതിനിധി യൂണിയൻ്റെ ചെയർപേഴ്സണായി എന്ന ചരിത്ര നേട്ടത്തോടെ മുഴുവൻ ജനറൽ പോസ്റ്റിലും മുന്നണി വിജയിച്ചു. യൂണിയൻ്റെ ചെയർപേഴ്സണായി കെ കെ ടി എം ഗവണ്മെന്റ് കോളേജ് കൊടുങ്ങല്ലൂർ (പുല്ലൂറ്റ് ) വിദ്യാർത്ഥി ഷിഫാന പി.കെയും ജന:സെക്രട്ടറിയായി കോട്ടക്കൽ ഫാറൂഖ് കോളേജ് വിദ്യാർത്ഥി സുഫിയാൻ വില്ലനും വിജയിച്ചു. എം.എസ്.എഫ് മുന്നണിയായി മത്സരിച്ച തെരഞ്ഞെടുപ്പിൽ അഞ്ച് ജനറൽ പോസ്റ്റിൽ നാല് പോസ്റ്റിൽ എം.എസ്.എഫും ഒരു പോസ്റ്റിൽ കെ.എസ്.യുവും വിജയിച്ചു.
വൈസ് ചെയർമാനായി മുഹമ്മദ് ഇർഫാൻ എ.സി, ലേഡി വൈസ് ചെയർമാനായി നാഫിആ ബിറയും ജോയിൻ്റ് സെക്രട്ടറിയായി അനുഷാ റോബിയും, മലപ്പുറം ജില്ല എക്സിക്യൂട്ടീവായി സൽമാനുൽ ഫാരിസും, കോഴിക്കോട് ജില്ലാ എക്സിക്യുട്ടീവായി സഫ്വാൻ ശമീമും യു.ഡി.എസ്.എഫ് സാരഥികളായി വിജയിച്ചു.

സംഘടനക്കും മുന്നണിക്കും വിദ്യാർത്ഥികൾ നൽകുന്ന വലിയ അംഗീകാരമാണ് ഈ വിജയത്തുടർച്ച. കഴിഞ്ഞ യൂണിയൻ്റെ പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾക്കിടയിൽ വലിയ സ്വീകാര്യതയാണ് നേടിയത്. അത്തരം വിദ്യാർത്ഥിപക്ഷ പ്രവർത്തനങ്ങൾ തുടരും. എം.എസ്.എഫിൻ്റെ സംഘടനാ ചരിത്രത്തിലെ നിർണായികമായ നാഴികകല്ലാണ് ഈ വിജയമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡൻ്റ് പി.കെ നവാസ്, ജന: സെക്രട്ടറി സി.കെ നജാഫ് എന്നിവർ പറഞ്ഞു. മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ ജന: സെക്രട്ടറി അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ, കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ, എം.എസ്.എഫ് സംസ്ഥാന ട്രഷറർ അഷ്ഹർ പെരുമുക്ക്, ഭാരവാഹികളായ ഷറഫുദ്ദീൻ പിലാക്കൽ, ഫാരിസ് പൂക്കോട്ടൂർ, കെ.ടി റഊഫ് ,അൽ റെസിൻ, പി.എ ജവാദ് , വി.എം റഷാദ്, അഖിൽ ആനക്കയം, നജീബ് തങ്ങൾ, നൗഫൽ കുളപ്പട, റുമൈസ റഫീഖ്, ആയിഷ ബാനു, അഡ്വ. കെ തൊഹാനി എന്നിവർ വിജയികളെ ഹാരാർപ്പണം നടത്തി.

Continue Reading

Trending