Connect with us

kerala

‘സർക്കാർ സംവിധാനങ്ങൾ കൃത്യമായി പ്രവർത്തിക്കുന്നില്ല, ശസ്ത്രക്രിയകൾ മാറ്റിവയ്ക്കുന്നു’; മൊഴി നൽകി ഡോ. ഹാരിസ് ഹസൻ

വർഷങ്ങളായി പ്രശ്നമുണ്ടെന്ന് ഡോ.ഹാരിസും വകുപ്പ് മേധാവികളും സമിതിയെ അറിയിച്ചു

Published

on

തിരുവനന്തപുരം:  മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയാ ഉപകരണങ്ങൾ ഇല്ലാത്തതിനാൽ ശസ്ത്രക്രിയകൾ നിരന്തരം മാറ്റിവയ്ക്കുകയാണെന്ന ആരോപണങ്ങളിൽ ഉറച്ച് യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസ് ഹസൻ. പ്രശ്നത്തെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപിക്കാൻ സർക്കാർ നിയോഗിച്ച നാലംഗ സമിതി ഹാരിസിന്റെയും വകുപ്പ് മേധാവികളുടെയും മൊഴി രേഖപ്പെടുത്തി. സമിതി സർക്കാരിന് ഉടനെ റിപ്പോർട്ട് നൽകും. സർക്കാർ സംവിധാനങ്ങളിലെ വീഴ്ചയെക്കുറിച്ച് ഡോ.ഹാരിസ് സമൂഹമാധ്യമത്തിൽ തുറന്നടിച്ചതോടെയാണ് സമിതിയെ നിയോഗിച്ചത്.

വർഷങ്ങളായി പ്രശ്നമുണ്ടെന്ന് ഡോ.ഹാരിസും വകുപ്പ് മേധാവികളും സമിതിയെ അറിയിച്ചു. പ്രശ്നങ്ങളില്ലെന്ന് ആശുപത്രി പ്രിൻസിപ്പലും സൂപ്രണ്ടും നിലപാടെടുത്തു. സർക്കാർ സംവിധാനങ്ങൾ കൃത്യമായി പ്രവർത്തിക്കാത്തതാണ് വലിയ വീഴ്ച ഉണ്ടാക്കുന്നതെന്ന് ഹാരിസ് സമിതിയോട് പറഞ്ഞു. ഉപകരണങ്ങൾ വാങ്ങുന്നതില്‍ വീഴ്ചയുണ്ട്. രോഗികളാണ് പണം പിരിച്ച് ഉപകരണങ്ങൾ വാങ്ങുന്നത്. അധികൃതരെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നും ഹാരിസ് പറഞ്ഞു.

വൃക്കയിലെ കല്ലു നീക്കംചെയ്യുന്ന ഉപകരണത്തിന്റെ ഘടകമായ 4 ലിത്തോക്ലാസ്റ്റ് പ്രോബിനുവേണ്ടി ഡോ.ഹാരിസ് മാസങ്ങളായി അധികാരികൾക്കു പിന്നാലെയായിരുന്നു. ആശുപത്രി വികസന സമിതി (എച്ച്ഡിഎസ്) വഴിയാണ് ഹൈദരാബാദിലെ കമ്പനിയിൽനിന്ന് ഉപകരണം വാങ്ങേണ്ടത്. ഒരു ലക്ഷത്തിലേറെ ചെലവഴിക്കണമെങ്കിൽ എച്ച്ഡിഎസിന്റെ ചുമതലയുള്ള കലക്ടറുടെ അനുമതി വേണം. ഡോ.ഹാരിസ് ഏറെ നിർബന്ധിച്ച ശേഷമാണു ഫയൽ കലക്ടർക്ക് അയച്ചത്. അവിടെയും തീരുമാനം വൈകി. ഒടുവിൽ ഫയൽ തിരികെ എത്തിയപ്പോൾ ഉപകരണത്തിന്റെ വില 32,000 രൂപയിൽനിന്നു 41,000 രൂപയായി. ഇതേതുടർന്നാണ് സമൂഹമാധ്യമത്തിൽ ഹാരിസ് പോസ്റ്റിട്ടത്. ഇക്കാര്യങ്ങളും ഹാരിസ് സമിതിയെ അറിയിച്ചു. വീഴ്ചകൾ വകുപ്പ് മേധാവികളും ചൂണ്ടിക്കാട്ടി.

ആലപ്പുഴ ഗവ.മെഡിക്കൽ കോളജ് പ്രിന്‍സിപ്പൽ ഡോ.ബി.പത്മകുമാർ, നെഫ്രോളജി വിഭാഗം മേധാവി ഡോ. എസ്. ഗോമതി, കോട്ടയം ഗവ. മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാർ, യൂറോളജി വിഭാഗം മേധാവി ഡോ.രാജീവൻ അമ്പലത്തറക്കൽ എന്നിവരാണ് സമിതി അംഗങ്ങൾ.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

പാലക്കാട് വ്യവസായിയുടെ വീടിന് നേരെ ആസിഡ് ബോംബ് ആക്രമണം; നാലുപേര്‍ അറസ്റ്റില്‍

ബില്‍ഡറായ കേശവ് ദേവ്, എറണാകുളം സ്വദേശികളായ ഷെബിന്‍ ബെന്നി, അമല്‍ റസാഖ്, കോഴിക്കോട് സ്വദേശി മുഹമ്മദ് എന്നിവരെയാണ് കോങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.

Published

on

പാലക്കാട് വ്യവസായിയുടെ വീടിന് നേരെ ആസിഡ് ബോംബ് ആക്രമണം നടത്തിയ സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. ബില്‍ഡറായ കേശവ് ദേവ്, എറണാകുളം സ്വദേശികളായ ഷെബിന്‍ ബെന്നി, അമല്‍ റസാഖ്, കോഴിക്കോട് സ്വദേശി മുഹമ്മദ് എന്നിവരെയാണ് കോങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. കേശവ് ദേവിന് ഐസക് വര്‍ഗീസിനോട് ഉണ്ടായിരുന്ന മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് കാരണം.

പുലാപറ്റ ഉമ്മനഴിയില്‍ വ്യവസായിയായ ഐസക് വര്‍ഗീസിന്റെ വീട്ടിലേക്ക് ഈ 13 നാണ് ആസിഡ് ബോംബ് എറിഞ്ഞത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ വാഹന നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത് .

Continue Reading

kerala

ഇനി മുതല്‍ ആഘോഷദിവസങ്ങളില്‍ സ്‌കൂളുകളില്‍ യൂണിഫോം നിര്‍ബന്ധമാക്കില്ല

വിദ്യാര്‍ഥികളുടെ ആവശ്യം പരിഗണിച്ച് സ്‌കൂളുകളില്‍ ആഘോഷദിവസങ്ങളില്‍ യൂണിഫോം നിര്‍ബന്ധമാക്കില്ലെന്ന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പുറത്തിറക്കി.

Published

on

വിദ്യാര്‍ഥികളുടെ ആവശ്യം പരിഗണിച്ച് സ്‌കൂളുകളില്‍ ആഘോഷദിവസങ്ങളില്‍ യൂണിഫോം നിര്‍ബന്ധമാക്കില്ലെന്ന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പുറത്തിറക്കി.

ഓണം, ക്രിസ്മസ്, റംസാന്‍ തുടങ്ങിയ ആഘോഷങ്ങള്‍ക്ക് സ്‌കൂളുകളില്‍ പരിപാടികള്‍ നടക്കുമ്പോള്‍ യൂണിഫോമില്‍ ഇളവ് നല്‍കണമെന്ന് ധാരാളം കുട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ന്യായമാണെന്ന് ബോധ്യപ്പെട്ടു.അതുകൊണ്ട്, ഇനി മുതല്‍ ഈ മൂന്ന് പ്രധാന ആഘോഷങ്ങള്‍ സ്‌കൂളില്‍ ആഘോഷിക്കുമ്പോള്‍ കുട്ടികള്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കില്ല. ഈ പുതിയ തീരുമാനം വിദ്യാലയ അന്തരീക്ഷത്തില്‍ കൂടുതല്‍ സന്തോഷവും വര്‍ണ്ണാഭമായ ഓര്‍മ്മകളും നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു- മന്ത്രി വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

Continue Reading

kerala

പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം പൂര്‍ത്തിയായി

ജയിലില്‍ കിടന്നാല്‍ പദവി നഷ്ടപ്പെടുന്ന ബില്ല് ജെപിസിക്ക് വിടാന്‍ തീരുമാനിച്ചാണ് സഭ പിരിഞ്ഞത്.

Published

on

വോട്ടുകൊള്ളയില്‍ ഭരണപക്ഷത്തെ മുള്‍മുനയില്‍ നിര്‍ത്തിയ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം പൂര്‍ത്തിയായി. ഓണ്‍ലൈന്‍ ഗെയിമിങ് ബില്‍ സഭ പാസാക്കിയിരുന്നു. ജയിലില്‍ കിടന്നാല്‍ പദവി നഷ്ടപ്പെടുന്ന ബില്ല് ജെപിസിക്ക് വിടാന്‍ തീരുമാനിച്ചാണ് സഭ പിരിഞ്ഞത്. ഒരു മാസം നീണ്ടുനിന്ന സമ്മേളനമാണ് ഇന്ന് പൂര്‍ത്തിയായത്.

ബീഹാറിലെ വോട്ടര്‍ പട്ടിക പരിഷ്‌കരണവും ഇന്നലെ ലോക്‌സഭയില്‍ അവതരിപ്പിച്ച ഭരണഘടന ഭേദഗതി ബില്ല് വരെ പ്രതിപക്ഷ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടെയാണ് ഭരണഘടന ഭേദഗതി ബില്ല് ഇന്നലെ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് ബില്ല് ജെപിസിക്ക് വിടുകയും ചെയ്തു. എസ്‌ഐആറില്‍ ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം ചര്‍ച്ചക്ക് തയ്യാറായില്ല. ആദായ നികുതി ബില്ല്, സ്‌പോര്‍ട്‌സ് ബില്ല്, ഓണ്‍ലൈന്‍ ഗൈമിംഗ് ബില്ല് തുടങ്ങി ബില്ലുകളുകളും പാസായി. ഓപ്പറേഷന്‍ സിന്ദൂറിലും ചര്‍ച്ച നടന്നു.

Continue Reading

Trending