കൊല്ലം: ചവറയില്‍ ഷിബു ബേബി ജോണ്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി. സ്ഥാനാര്‍ഥിയായി ഷിബു ബേബി ജോണിനെ ആര്‍എസ്പി സംസ്ഥാന സമിതി യോഗം തീരുമാനിച്ചു. ആര്‍എസ്പി കേന്ദ്ര കമ്മിറ്റി യോഗം സ്ഥാനാര്‍ഥിത്വം അംഗീകരിച്ചു. ഇതു സംബന്ധമായ കത്ത് യുഡിഎഫ് ചെയര്‍മാനും കണ്‍വീനര്‍ക്കും നല്‍കിയിട്ടുണ്ട്. യോഗത്തില്‍ പ്രൊഫ: ടി.ജെ.ചന്ദ്രചൂഡന്‍ , എന്‍.കെ.പ്രേമചന്ദ്രന്‍, സെക്രട്ടറി എ.എ.അസീസ്, ബാബു ദിവാകരന്‍ എന്നിവര്‍ പങ്കെടുത്തു.