ആലപ്പുഴ: ചെങ്ങന്നൂര്‍ നിയമസഭായിലേക്ക് ഉപതെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും. മെയ് 28നാണ് വോട്ടെടുപ്പ് നടക്കുക. മെയ് 31ന് വോട്ടെണ്ണല്‍. മെയ് 10 വരെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി. മെയ് 11ന് പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. മെയ് 14നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി. വിവിപാറ്റ് സംവിധാനം തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ പുറത്തുവിട്ട് പ്രചാരണപരിപാടികള്‍ക്ക് തുടക്കമിട്ടിരുന്നു. യു.ഡി.എഫിനു വേണ്ടി ഡി.വിജയകുമാറാണ് മത്സരരംഗത്തുള്ളത്. സജി ചെറിയാന്‍ എല്‍ഡിഎഫിന്റെയും പി.എസ് ശ്രീധരന്‍പിള്ള ബിജെപിയും സ്ഥാനാര്‍ത്ഥികളാണ്.