ചെന്നൈ: ചെന്നൈയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്കു കുത്തേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ചെന്നൈയിലെ രാജീവ്ഗാന്ധി സര്‍ക്കാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. റാഗിങ്ങിനെ തുടര്‍ന്നാണ് സംഭവം. പരിക്കേറ്റവരില്‍ ഒരാള്‍ കണ്ണൂര്‍ സ്വദേശിയും രണ്ടുപേര്‍ എറണാംകുളം സ്വദേശികളുമാണ്. സംഭവത്തില്‍ അഞ്ചുപേരെ പോലീസ് അറസ്റ്റു ചെയ്തു.

ഇന്റര്‍നാഷനല്‍ മാരിടൈം അക്കാദമിയിലാണ് സംഭവം. ഇവിടെ റാഗിങ്ങിനെ തുടര്‍ന്ന് ഏറെ കാലമായി തര്‍ക്കം നിലനിന്നിരുന്നു. നാലാം വര്‍ഷ മലയാളി വിദ്യാര്‍ത്ഥികള്‍ മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥികളെ റാഗ് ചെയ്തതാണ് സംഭവങ്ങള്‍ക്കു കാരണം. വിദ്യാര്‍ത്ഥികള്‍ മാനേജ്‌മെന്റിനോട് പരാതി നല്‍കിയതിലുള്ള വൈരാഗ്യമാണ് കത്തിക്കുത്തിലേക്ക് നയിച്ചത്.