തിരുവനന്തപുരം: സഹോദരന്റെ മരണത്തില്‍ നീതി ആവശ്യപ്പെട്ട് വര്‍ഷങ്ങളായി സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം നടത്തി വരുന്ന ശ്രീജിത്തിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. ഇന്ന് വൈകിട്ട് 7 മണിക്കാണ് മുഖ്യമന്ത്രി ശ്രീജിത്തിനെയും അമ്മയെയുമായി കൂടികാഴ്ച നടത്തുക.

പാറശ്ശാല പൊലീസ് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട ശ്രീജീവിന് നീതി തേടി സഹോദരന്‍ ശ്രീജിത്ത് നടത്തി വരുന്ന സമരം ഇന്ന് 766ാം ദിവസമാണ്. അതേസമയം, സുഹൃത്തുക്കളുമായി ആലോചിച്ചശേഷമാവും തീരുമാനം എടുക്കുകയെന്ന് ശ്രീജിത്ത് മുഖ്യമന്ത്രിയുടെ ഓഫീസിനോട് പ്രതികരിച്ചു.