തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനെതിരായ ആരോപണത്തില്‍ നിയമസഭയില്‍ മൗനം പാലിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

നിയമന വിവാദവുമായി ബന്ധപ്പട്ട് സഭയില്‍ ഉന്നയിക്കപ്പെട്ട നാലു ചോദ്യങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി നല്‍കിയില്ല. കെ.ടി ജലീലിന്റെ ബന്ധു അദീപിന്റെ നിയമനം സംബന്ധിച്ച് വി.ടി ബല്‍റാം, സണ്ണി ജോസഫ്, മഞ്ഞളാംകുഴി അലി എന്നിവരായിരുന്നു ചോദ്യങ്ങള്‍ ഉന്നയിച്ചത്.

എന്നാല്‍ ചോദ്യങ്ങള്‍ക്കൊന്നും മറുപടി നല്‍കാത്ത മുഖ്യമന്ത്രി ശബരിമല വിഷയത്തില്‍ ഉന്നയിക്കപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത് ബഹളത്തിനിടയാക്കി.