Connect with us

india

മദ്‌റസയിലേക്ക് കുട്ടികളെ കൊണ്ടുവന്നതിന് മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റ്; ഒടുവില്‍ 5 പേരും കുറ്റവിമുക്തര്‍

മഹാരാഷ്ട്രയിലെ മന്‍മാഡിലെയും ഭുസാവലിലെയും ഗവണ്‍മെന്റ് റെയില്‍വേ പൊലീസാണ് 2 ക്രിമിനല്‍ കേസുകള്‍ അവസാനിപ്പിച്ചത്.

Published

on

ബാലവേലക്ക് കുട്ടികളെ കൊണ്ടുവന്നു എന്നാരോപിച്ച് അറസ്റ്റ് ചെയ്ത 5 മദ്‌റസ അധ്യാപകര്‍ക്കെതിരൊയ ക്രിമിനല്‍ കേസുകള്‍ അവസാനിപ്പിച്ച് റെയില്‍വേ പൊലീസ്. മഹാരാഷ്ട്രയിലെ മന്‍മാഡിലെയും ഭുസാവലിലെയും ഗവണ്‍മെന്റ് റെയില്‍വേ പൊലീസാണ് 2 ക്രിമിനല്‍ കേസുകള്‍ അവസാനിപ്പിച്ചത്. മഹാരാഷ്ട്ര സാംഗ്ലി സ്വദേശി മുഹമ്മദ് അഞ്ജൂര്‍ ആലം മുഹമ്മദ് സയ്യിദ് അലി (34), ബിഹാറിലെ അരാരിയ സ്വദേശികളായ സദ്ദാം ഹുസൈന്‍ സിദ്ദീഖി (23), നുഅ്മാന്‍ ആലം സിദ്ദീഖി (28), ഇസാജ് സിയാബുള്‍ സിദ്ദീഖി (40), മുഹമ്മദ് ഷാനവാസ് ഹാറൂണ്‍ (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തിരുന്നത്.

ബിഹാറില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് 59 കുട്ടികളെ ബാലവേലക്കായി കടത്തിയെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. ഇവരെ നാലാഴ്ച ജയിലിലടക്കുകയും ചെയ്തു. അതേസമയം, തെറ്റിദ്ധാരണ കാരണമാണ് എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തതന്നെ് വ്യക്തമായതയും കേസുകള്‍ മാര്‍ച്ചില്‍ അവസാനിപ്പിച്ചതായും റെയില്‍വേ പൊലീസ് അധികൃതര്‍ അറിയിച്ചു.

2023 മെയ് 30നാണ് കേസിനാസ്പദമായ സംഭവം. ബിഹാറിലെ അരാരിയ ജില്ലയില്‍ നിന്നുള്ള എട്ടിനും 17നും ഇടയിലുള്ള പ്രായമുള്ള 59 കുട്ടികളാണ് മദ്‌റസ പഠനത്തിനായി പൂണെയിലേക്കും സാംഗ്ലിയിലേക്കും ട്രെയിനില്‍ വന്നത്. ഇവരെ റെയില്‍വേ പ്രൊട്ടക്ഷന്‍ സേനയും ഒരു എന്‍.ജി.ഒയും ചേര്‍ന്ന് ഭുസാവല്‍, മന്‍മാഡ് സ്റ്റേഷനുകളില്‍ നിന്ന് പിടികൂടുകയായിരുന്നു.

ഡല്‍ഹിയിലെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡും റെയില്‍വേയുമായി ബന്ധമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥനും നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഇവരെ ബാലവേലക്ക് വേണ്ടി കടത്തുകയാണെന്നായിരുന്നു പരാതി. തുടര്‍ന്ന് കുട്ടികളെ 12 ദിവസം നാസിക്കിലെയും ഭൂസാവലിലെയും ഷെല്‍ട്ടര്‍ ഹോമുകളില്‍ പാര്‍പ്പിച്ചു. പിന്നീട് ഇവരെ മാതാപിതാക്കളുടെ കൂടെ ബിഹാറിലേക്ക് പോകാന്‍ നാസിക് ജില്ലാ ഭരണകൂടം അനുവദിച്ചു.

കുട്ടികളുടെ കൂടെ 5 മദ്‌റസ അധ്യാപകരാണ് ഉണ്ടായിരുന്നത്. മതിയായ രേഖകള്‍ ഇവര്‍ക്ക് ഹാജരാക്കാന്‍ സാധിക്കാത്തതിനാല്‍ വിവിധ വകുപ്പുകള്‍ പ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നുവെന്നാണ് ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നത്.

അന്വേഷണത്തിന്റെ ഭാഗാമയി റെയില്‍വേ പൊലീസ് ബിഹാറിലെ അരാരിയ സന്ദര്‍ശിക്കുകയും പ്രതികളുടെയും കുട്ടികളുടെയും യോഗ്യതാപത്രങ്ങള്‍ പരിശോധിക്കുകയും ചെയ്തു. കുട്ടികളെ കൊണ്ടുപോകാനിരുന്ന മദ്രസയിലും പരിശോധന നടത്തി. അന്വേഷണത്തില്‍ പരാതി വ്യാജമാണെന്ന് പൊലീസിന് മനസ്സിലായി. കൃത്യമായ പരിശോധന നടത്തിയെന്നും മനുഷ്യക്കടത്ത് നടന്നിട്ടില്ലെന്ന് ഉറപ്പായതായും റെയില്‍വേ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച ക്ലോഷര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

അതേസമയം, അഞ്ച് മദ്രസാ അധ്യാപകരെയും ക്രിമിനല്‍ കുറ്റങ്ങളില്‍ നിന്ന് ഒഴിവാക്കിയെങ്കിലും പൊലീസ് നടപടികള്‍ വ്യക്തിപരമായി ഇവര്‍ക്ക് വലിയ നഷ്ടമാണ് വരുത്തിയത്. ‘കേസുകള്‍ തെറ്റാണെന്ന് ആളുകള്‍ക്ക് അറിയാമായിരുന്നിട്ടും എഫ്.ഐ.ആറുകളും അറസ്റ്റുകളും ആ ധാരണകളെ മാറ്റി. ഇത് ഞങ്ങളെ സാമൂഹികവും മാനസികവുമായ ദുരിതത്തിലേക്ക് നയിച്ചു’ -കേസില്‍ പ്രതിയായിരുന്ന മുഹമ്മദ് ഷാനവാസ് ഹാറൂണ്‍ പറഞ്ഞു. സംഭവത്തെത്തുടര്‍ന്ന് എന്റെ കുടുംബം ഭയപ്പാടിലും ആശങ്കയിലുമാണ്. ജോലിക്കായി സൗദി അറേബ്യയിലേക്ക് പോകാനുള്ള എന്റെ തീരുമാനം ഉപക്ഷേിക്കാന്‍ അവര്‍ ആവശ്യപ്പെട്ടതായും ഹാറൂണ്‍ പറഞ്ഞു.

തങ്ങളുടെ കൈവശം എല്ലാ കുട്ടികളുടെയും ആധാര്‍ കാര്‍ഡുകള്‍ ഉണ്ടായിരുന്നുവെന്ന് സദ്ദാം ഹുസൈന്‍ സിദ്ദീഖി വ്യക്തമാക്കി. വീഡിയോ കോള്‍ വഴി കുട്ടികളുടെ മാതാപിതാക്കളുമായി സംസാരിക്കാമെന്ന് പൊലീസിനോട് പറഞ്ഞതാണ്. പക്ഷേ, അവര്‍ പ്രാദേശിക സര്‍പഞ്ചില്‍ നിന്നോ മാതാപിതാക്കളില്‍ നിന്നോ ഉള്ള സമ്മതപത്രം ആവശ്യപ്പെട്ടു. അത് ഞങ്ങളുടെ കൈവശം ഇല്ലായിരുന്നു. സംഭവശേഷം എന്റെ മാതാപിതാക്കള്‍ വളരെ ഭയപ്പാടിലായിരുന്നു. അവര്‍ക്ക് ദിവസങ്ങളോളം ഭക്ഷണം കഴിക്കാന്‍ സാധിച്ചില്ലെന്നും സദ്ദാം ഹുസൈന്‍ സിദ്ദീഖി കൂട്ടിച്ചേര്‍ത്തു.

തെറ്റായ എഫ്.ഐ.ആറുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തങ്ങള്‍ ബോംബെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു?വെന്ന് അധ്യാപകരുടെ അഭിഭാഷകന്‍ നിയാസ് അഹമ്മദ് ലോധി പറഞ്ഞു. കാര്യമായ തെളിവുകളൊന്നും ലഭിച്ചില്ലെന്നും കേസ് അവസാനിപ്പിക്കുകയാണെന്നുമാണ് പൊലീസ് കോടതിയെ അറിയിച്ചത്. പൊലീസിന്റെ തെറ്റായ നടപടി മൂലമുണ്ടായ നഷ്ടത്തിന് അഞ്ച് അധ്യാപകരും സര്‍ക്കാരില്‍ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെടണം. കൂടുതല്‍ ജാഗ്രത പാലിക്കാന്‍ പൊലീസിനെ മികച്ചരീതിയില്‍ പരിശീലിപ്പിക്കണം. ഇത്തരം കള്ളക്കേസുകള്‍ പൊലീസിന്റെയും ജുഡീഷ്യറിയുടെയും സമയം പാഴാക്കുക മാത്രമല്ല, വിശ്വാസ്യതയെ ബാധിക്കുകയും ചെയ്യുന്നുവെന്നും അഹമ്മദ് ലോധി പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വിവാഹത്തിന് സമ്മര്‍ദം ചെലുത്തിയതിനെ തുടര്‍ന്ന് 17കാരിയെ കഴുത്തറുത്ത് കുഴിച്ചുമൂടി; സൈനികന്‍ അറസ്റ്റില്‍

നവംബര്‍ 10നാണ് സംഭവം. ദീപക് എന്ന സൈനികനെയാണ് ഗംഗാനഗര്‍ പൊലിസ് കസ്റ്റഡിയില്‍ എടുത്തത്.

Published

on

ലഖ്നൗ: ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ 17കാരിയെ കഴുത്തറുത്ത് കൊന്ന് മൃതദേഹം കുഴിച്ചുമൂടിയ സൈനികനെ പൊലീസ് അറസ്റ്റ് ചെയ്തു. നവംബര്‍ 10നാണ് സംഭവം. ദീപക് എന്ന സൈനികനെയാണ് ഗംഗാനഗര്‍ പൊലിസ് കസ്റ്റഡിയില്‍ എടുത്തത്.

ദീപക്ക് നവംബര്‍ 30ന് മറ്റൊരു യുവതിയെ വിവാഹം കഴിക്കാന്‍ നിശ്ചയിച്ചിരുന്നതറിഞ്ഞ പെണ്‍സുഹൃത്ത് തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആവശ്യം നിരസിച്ച ദീപക്, നവംബര്‍ 10ന് പെണ്‍കുട്ടിയെ വിളിച്ചുവരുത്തി ബൈക്കില്‍ ഒരു തോട്ടത്തിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊന്ന്, അവിടെതന്നെ കുഴിച്ചുമൂടുകയായിരുന്നു.

നവംബര്‍ 15ന് തോട്ടത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തിയതോടെ കേസ് ശക്തമായി. സ്ഥലത്ത് കണ്ടെത്തിയ ബാഗില്‍ പേരും ഫോണ്‍നമ്പറും രേഖപ്പെടുത്തിയിരുന്ന ഒരു ബുക്കും പൊലീസിന് പ്രതിയെ തിരിച്ചറിയാനായി സഹായമായി. തട്ടിക്കൊണ്ടുപോകല്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലിസ്, പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കൊലപാതകക്കുറ്റവും ചേര്‍ത്തു.

പ്രതി പെണ്‍കുട്ടിയെ ബൈക്കില്‍ കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയുമായി താന്‍ അടുപ്പത്തിലായിരുന്നുവെന്നും വിവാഹം ഉറപ്പായതോടെ പെണ്‍കുട്ടി സമ്മര്‍ദം ചെലുത്തിയതാണെന്നും ദീപക് മൊഴി നല്‍കി.

പഠനത്തിനായി കന്റോണ്‍മെന്റ് പ്രദേശത്തെ അമ്മാവന്റെ വീട്ടില്‍ താമസിക്കുകയായിരുന്നു മരിച്ച 17കാരി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.

 

Continue Reading

india

ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തെ ചൊല്ലി തര്‍ക്കം: ബന്ധുവിനെ തല്ലികൊന്നു

ശിവഹര്‍ ജില്ലയിലെ തൊഴിലാളിയായ ശങ്കര്‍ മാഞ്ചി (22)യെ സ്വന്തം അമ്മാവന്മാരായ രാജേഷ് മാഞ്ചി, തൂഫാനി മാഞ്ചി എന്നിവര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവത്തിലാണ് ഇരുവരും പൊലീസ് കസ്റ്റഡിയില്‍.

Published

on

ഭോപ്പാല്‍: ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തെ ചൊല്ലിയുണ്ടായ വാക്കേറ്റം കൊലപാതകത്തില്‍ കലാശിച്ചു. ശിവഹര്‍ ജില്ലയിലെ തൊഴിലാളിയായ ശങ്കര്‍ മാഞ്ചി (22)യെ സ്വന്തം അമ്മാവന്മാരായ രാജേഷ് മാഞ്ചി, തൂഫാനി മാഞ്ചി എന്നിവര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവത്തിലാണ് ഇരുവരും പൊലീസ് കസ്റ്റഡിയില്‍.

പുതിയ പൊലീസ് ലൈന്‍ ക്വാര്‍ട്ടേഴ്‌സിലെ നിര്‍മാണ ജോലിക്കായി മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെയായിരുന്നു ശങ്കറും അമ്മാവന്മാരും ഗുണയിലേക്ക് എത്തിയിരുന്നത്. ഒരേ മുറിയില്‍ താമസിച്ച ഇവര്‍ അപകടസമയത്ത് മദ്യപിച്ചിരുന്നതായാണ് പൊലീസ് പ്രാഥമിക നിഗമനം.

പോലീസിന്റെ പ്രകാരം ശങ്കര്‍ ആര്‍ജെഡി അനുഭാവിയായിരുന്നു അമ്മാവന്മാര്‍ ജെഡ്യു അനുഭാവികളും. മദ്യപിച്ച ശേഷം രാഷ്ട്രീയ ചര്‍ച്ച ചൂടുപിടിക്കുകയും ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച തര്‍ക്കം കയ്യാങ്കളിയിലേക്ക് മാറുകയും ചെയ്തു.

തര്‍ക്കം മൂര്‍ച്ഛിച്ചപ്പോള്‍ രാജേഷും തൂഫാനിയും ചേര്‍ന്ന് ശങ്കറെ അടുത്തുള്ള ചെളി നിറഞ്ഞ പ്രദേശത്തേക്ക് വലിച്ചിഴച്ച് മുഖം ചെളിയില്‍ മുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വിവരം ലഭിച്ച പൊലീസ് സ്ഥലത്തെത്തി ശങ്കറെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പ്രതികളായ രാജേഷും തൂഫാനിയും കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഇരുവരുംക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസ് എടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നു.

 

Continue Reading

india

ചെങ്കോട്ട സ്ഫോടനം; മരണം 15 ആയി

ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ലുക്മാൻ, വിനയ് പഥക് എന്നിവരാണ് മരിച്ചത്

Published

on

ഡൽഹി ചെങ്കോട്ട സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ലുക്മാൻ, വിനയ് പഥക് എന്നിവരാണ് മരിച്ചത്.അതിനിടെ സ്ഫോടനവുമായി ബന്ധപ്പെട്ട് ശ്രീനഗറിൽ നിന്ന് ഒരാളെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു.

കേസിൽ എൻഐഎ നടത്തുന്ന രണ്ടാമത്തെ അറസ്റ്റ് ആണ് ഇത്. ജാസിർ ബിലാൽ വാനി എന്ന ഡാനിഷ് ആണ് അറസ്റ്റിലായത്. ഭീകരാക്രമണത്തിന് സാങ്കേതിക സഹായം നൽകിയതിനാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാൾ ഡ്രോണുകളും റോക്കറ്റുകളും ഉപയോഗിച്ച് ആക്രമണം നടത്താൻ പദ്ധതി തയ്യാറാക്കിയതായി എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

Continue Reading

Trending