അരുണാചല്‍പ്രദേശിലെ അറ് സ്ഥലങ്ങള്‍ പുനഃനാമകരണം ചെയ്ത് ഇന്തയക്കെതിരില്‍ ചൈന കൂടുതല്‍ പ്രകേപനകരമായ നീക്കങ്ങള്‍ നടത്തുന്നു. ടിബറ്റന്‍ നേതാവ് ദലൈലാമയുടെ ഇന്ത്യാ സന്ദര്‍ശനത്തില്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതിനു തൊട്ടടുത്ത ദിവസമാണ് ചൈനയുടെ പുതിയ നീക്കം.

ദക്ഷിണ ടിബറ്റ് ഇന്ത്യയിലെ അരുണാചല്‍ പ്രദേശിനെ ചൈന വിശേഷിപ്പിക്കാറ്.

അരുണാചല്‍പ്രദേശിനു മേലുള്ള ചൈനയുടെ വാദത്തെ ശക്തിപ്പെടുത്താനാണ് ഈ നീക്കമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.