മലപ്പുറം: ബാബരി കേസില്‍ എല്‍.കെ അദ്വാനി ഉള്‍പ്പെടെ മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്കെതിരെ ഗുഢാലോചനക്കുറ്റം പുനഃസ്ഥാപിച്ച സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. രാജ്യത്ത് മതേതര മൂല്യങ്ങള്‍ നഷ്ടപ്പെട്ടിട്ടില്ലെന്നതിനു തെളിവാണ് വിധി. വര്‍ഷങ്ങള്‍ പിന്നിട്ട ബാബരി കേസില്‍ അദ്വാനി ഉള്‍പ്പെടെ നേതാക്കള്‍ വിചാരണ നേരിടണമെന്നത് വളരെ സ്വാഗതാര്‍ഹമായ കാര്യമാണ്. ബാബരി സംഭവം രാഷ്ട്രീയ ഗൂഢാലോചനയായിരുന്നുവെന്ന് ഇതിലൂടെ തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.