india
നരേന്ദ്ര മോദിയെ അഭിനന്ദിക്കാതെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്
5 വര്‍ഷം മുമ്പ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രണ്ടാം തവണയും അധികാരമേറ്റതിന് അഭിനന്ദിച്ച ആദ്യ ലോക നേതാക്കളില്‍ ഒരാളായിരുന്നു ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്.

മൂന്നാമതും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട നരേന്ദ്ര മോദിയെ അഭിനന്ദിക്കാതെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. 5 വര്‍ഷം മുമ്പ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രണ്ടാം തവണയും അധികാരമേറ്റതിന് അഭിനന്ദിച്ച ആദ്യ ലോക നേതാക്കളില്‍ ഒരാളായിരുന്നു ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. എന്നാല്‍ ഇപ്രാവശ്യം അദ്ദേഹം മോദിക്ക് അഭിനന്ദന സന്ദേശമൊന്നും അയച്ചിട്ടില്ല. ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ് മോദിക്ക് അഭിനന്ദന സന്ദേശം അയച്ചിട്ടുണ്ട്. ചൈനീസ് സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
‘ചൈന-ഇന്ത്യ ബന്ധത്തിന്റെ സുസ്ഥിരമായ വികസനം രണ്ട് രാജ്യങ്ങളുടെയും ക്ഷേമത്തിന് മാത്രമല്ല, ലോകത്തിനും പോസിറ്റീവ് എനര്‍ജി പകരുന്നു,’ റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ ചൈനീസ് അംബാസഡറുടെ ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ മോദിയെ അഭിസംബോധന ചെയ്ത ഷി ജിന്‍പിങിന്റെ അഭിനന്ദന കത്ത് പോസ്റ്റ് ചെയ്തിരുന്നു .
‘ചൈന-ഇന്ത്യ ബന്ധത്തിന് ഞാന്‍ വലിയ പ്രാധാന്യം നല്കുന്നു, ഉഭയകക്ഷി ബന്ധങ്ങളുടെ വികസന ദിശകള്‍ നയിക്കുന്നതിനും പരസ്പര രാഷ്ട്രീയ വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും പ്രായോഗിക സഹകരണം വിപുലീകരിക്കുന്നതിനും ഇരു രാജ്യങ്ങളും തമ്മിലുള്ള വികസന പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ എന്നായിരുന്നു അന്നത്തെ ഷിയുടെ പോസ്റ്റ്.
എന്നാല്‍ ഇത്തവണ, ജൂണ്‍ നാലിന് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് ഒരാഴ്ചയിലേറെ പിന്നിട്ടിട്ടും ചൈനീസ് പ്രസിഡന്റ് ഇതുവരെ അഭിനന്ദന സന്ദേശങ്ങളൊന്നും അയച്ചിട്ടില്ല. അതേസമയം, ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ് മോദിക്ക് അഭിനന്ദന സന്ദേശം ട്വീറ്റ് ചെയ്തിട്ടുണ്ട്. ‘ആരോഗ്യകരവും സുസ്ഥിരവുമായ ചൈന-ഇന്ത്യ ബന്ധത്തിനായി ഞങ്ങള്‍ കാത്തിരിക്കുന്നു,’ എന്നായിരുന്നു ട്വീറ്റ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ദേശീയ ജനാധിപത്യ സഖ്യം (എന്‍.ഡി.എ) ജൂണ്‍ 9 ന് അധികാരമേറ്റു. തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 543 അംഗ പാര്‍ലെമെന്റില്‍ 240 സീറ്റാണ് നേടിയത്. ഭൂരിപക്ഷം കടക്കാനുള്ള സീറ്റില്ലാത്തതിനാല്‍ ടി.ഡി.പിയുടെയും ജെ.ഡി.യുവിന്റേയും പിന്‍ബലത്തോടെയാണ് മോദി സര്‍ക്കാറുണ്ടാക്കുന്നത്.
മുതിര്‍ന്ന നേതാക്കളായ അമിത് ഷാ, ജെപി നദ്ദ, രാജ്നാഥ് സിങ്, നിര്‍മല സീതാരാമന്, എസ് ജയശങ്കര്‍ എന്നിവരും എന്‍.ഡി.എ സര്‍ക്കാരില്‍ ക്യാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രിയുടെ പുതിയ ടീമില്‍ മറ്റ് 30 ക്യാബിനറ്റ് മന്ത്രിമാരും 36 സഹമന്ത്രിമാരും 5 സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും ഉള്‍പ്പെടുന്നുണ്ട്.
india
കന്യാസ്ത്രീകളുട അറസ്റ്റ്; ഛത്തീസ്ഗഡ് ഹൈക്കോടതിയില്‍ ഇന്ന് ജാമ്യാപേക്ഷ നല്‍കും
എന്‍ഐഎ കോടതിയെ സമീപിക്കേണ്ടതില്ലെന്ന് നേരത്തെ നിയമോപദേശം ലഭിച്ചിരുന്നു.

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഇരുവരും ഇന്ന് ഛത്തീസ്ഗഡ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും. എന്‍ഐഎ കോടതിയെ സമീപിക്കേണ്ടതില്ലെന്ന് നേരത്തെ നിയമോപദേശം ലഭിച്ചിരുന്നു. ഇതോടെയാണ് ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കം.
നിയമപോരാട്ടങ്ങള്‍ തുടരുമെന്ന് കന്യാസ്ത്രീകള്‍ക്ക് വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകനായ അഡ്വ രാജ്കുമാര് തിവാരി പറഞ്ഞു.
സെഷന്‍സ് കോടതിയില്‍ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന് ശക്തമായ വാദങ്ങളാണ് ഉന്നയിച്ചത്. മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പുകളാണ് കന്യാസ്ത്രീകള്‍ക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും കേസ് പരിഗണിക്കേണ്ടത് സെഷന്‍സ് കോടതിയിലല്ലെന്നും പ്രോസിക്യൂഷന് ശക്തമായി വാദിച്ചിരുന്നു. എന്‍ഐഎ നിയമം അനുസരിച്ച് മനുഷ്യക്കടത്ത് കേസുകള്‍ പ്രത്യേക കോടതിയാണ് പരിഗണിക്കേണ്ടതെന്നും പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി. ഇത് അംഗീകരിച്ച കോടതി കന്യാസ്ത്രീകളോട് എന്‍ഐഎ കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കന്യാസ്ത്രീകളുടെ അഭിഭാഷകര്‍ നിയമോപദേശം തേടിയത്.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി എന്നിവരായിരുന്നു അറസ്റ്റിലായത്. ഇവര്‍ക്കൊപ്പം മൂന്ന് പെണ്‍കുട്ടികളുമുണ്ടായിരുന്നു. ഈ പെണ്‍കുട്ടികളെ കടത്തുകയാണെന്നും നിര്‍ബന്ധിത പരിവര്‍ത്തനത്തിനിരയാക്കുകയാണെന്നും ആരോപിച്ച് ബജ്റംഗ്ദള്‍ പ്രവര്‍ത്തകരാണ് രംഗത്തെത്തിയത്. കന്യാസ്ത്രീകളെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞുവെയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരെ നിര്‍ബന്ധിത പരിവര്‍ത്തനം, മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സിസ്റ്റര്‍ പ്രീതിയാണ് കേസിലെ ഒന്നാം പ്രതി. സിസ്റ്റര്‍ വന്ദന രണ്ടാം പ്രതിയാണ്.
കന്യാസ്ത്രീകള്‍ നടത്തുന്ന ആശുപത്രിയില്‍ ജോലിക്ക് എത്തിയതായിരുന്നു മൂന്ന് പെണ്‍കുട്ടികള്‍. മൂവരുടെയും രക്ഷിതാക്കള്‍ ജോലിക്ക് പോവാന്‍ നല്കിയ അനുമതി പത്രവും തിരിച്ചറിയല്‍ കാര്‍ഡുകളും പെണ്‍കുട്ടികള്‍ ഹാജരാക്കിയിരുന്നു. തങ്ങള്‍ നേരത്തെ തന്നെ ക്രൈസ്തവരാണെന്നും പെണ്‍കുട്ടികള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതൊന്നും അംഗീകരിക്കാന്‍ ബജ്റംഗ്ദളോ പൊലീസോ തയ്യാറായില്ലെന്നാണ് ഉയര്‍ന്നിരിക്കുന്ന ആരോപണം.
india
റഷ്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് പിഴ; ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ; പ്രതികാര നടപടിയുമായി ട്രംപ്
ആഗസ്റ്റ് ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ കൊണ്ട് വരുമെന്ന് തന്റെ സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യല്‍ വഴി ട്രംപ് അറിയിച്ചു. തീ

യു.എസില്‍ ഇറക്കുമതി ചെയ്യുന്ന ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യ-യു.എസ് വ്യാപാര കരാര്‍ അന്തിമ ഘട്ടത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം. ആഗസ്റ്റ് ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ കൊണ്ട് വരുമെന്ന് തന്റെ സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യല്‍ വഴി ട്രംപ് അറിയിച്ചു. തീരുവക്ക് പുറമെ, ഇന്ത്യ റഷ്യയില്‍ നിന്ന് സൈനിക ഉപകരണങ്ങളും എണ്ണയും വാങ്ങിയതിന് പിഴ ചുമത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചു.
ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്കെതിരെ ട്രംപ് പ്രഖ്യാപിച്ച തീരുവ പ്രാബല്യത്തില്‍ വരുന്നത് ആഗസ്റ്റ് ഒന്നുമുതലായിരിക്കും. കഴിഞ്ഞ ഏപ്രിലിലാണ് മറ്റ് രാജ്യങ്ങള്‍ക്കെതിരെ ട്രംപ് തീരുവ യുദ്ധം പ്രഖ്യാപിച്ചത്. അതില്‍ ചിലത് വെട്ടിക്കുറക്കുകയും മറ്റ് രാജ്യങ്ങളുമായി ചര്‍ച്ച നടത്താനുള്ള സന്നദ്ധതയും ട്രംപ് അറിയിച്ചിരുന്നു.
ലോകത്തിലെ ഏറ്റവും ഉയര്‍ന്ന തീരുവകളും മറ്റൊരു രാജ്യത്തേക്കാളും കഠിനവും അരോചകവുമായ വ്യാപാര തടസ്സങ്ങളുമാണ് ഇന്ത്യയിലുള്ളതെന്നും ട്രംപ് ആരോപിച്ചു. ഇതുമൂലം കുറച്ചു കാലങ്ങളായി ഇന്ത്യയുമായി കുറഞ്ഞ വ്യാപാരമേ നടന്നിട്ടുള്ളൂവെന്നും ട്രംപ് ചൂണ്ടിക്കാട്ടി.
ഇന്ത്യ തങ്ങളുടെ സുഹൃത്താണെന്നു പറഞ്ഞാണ് ട്രംപിന്റെ പോസ്റ്റ് തുടങ്ങുന്നത്. റഷ്യയില്‍ നിന്ന് തുടര്‍ച്ചയായി ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നതാണ് ട്രംപിന്റെ പ്രതികാരത്തിന് കാരണം.
”എപ്പോഴും തങ്ങളുടെ സൈനിക ഉപകരണങ്ങളില്‍ ഭൂരിഭാഗവും ഇന്ത്യ വാങ്ങുന്നത് റഷ്യയില്‍ നിന്നാണ്. റഷ്യ യുക്രെയ്നിലെ കൂട്ടക്കൊല നടത്തണമെന്ന് ലോകം ആഗ്രഹിക്കുമ്പോ, ചൈനക്കൊപ്പം റഷ്യയില്‍ നിന്ന് ഏറ്റവും ക്രൂഡ് ഓയില്‍ വാങ്ങുകയാണ് ഇന്ത്യ. ഇതൊന്നും നല്ലതല്ല. അത്കൊണ്ട് ആഗസ്റ്റ് ഒന്നുമുതല്‍ ഇന്ത്യ 26ശതമാനം തീരുവയും നേരത്തേ പറഞ്ഞ കാര്യങ്ങള്‍ക്ക് പിഴയും നല്‍കേണ്ടി വരും”എന്നാണ് ട്രംപിന്റെ പോസ്റ്റ്.
india
ബെറ്റിങ് ആപ്പുകള്‍ പ്രമോട്ട് ചെയ്ത സംഭവം; ഇഡിക്ക് മുന്നില്‍ ഹാജരായി നടന് പ്രകാശ് രാജ്
പണം സമ്പാദിക്കുകയെന്ന ലക്ഷ്യം തനിക്കുണ്ടായിട്ടില്ലെന്നും ചോദ്യം ചെയ്യലിനു ശേഷം മാധ്യമങ്ങളോടു പ്രകാശ് രാജ് പ്രതികരിച്ചു.

ബെറ്റിങ് ആപ്പുകള്‍ പ്രമോട്ട് ചെയ്ത സംഭവത്തില്‍ ഇഡി ചോദ്യം ചെയ്യലിന് ഹാജരായി നടന് പ്രകാശ് രാജ്. 2016ലുണ്ടായ സംഭവമാണിതെന്നും ധാര്‍മികമായി താന്‍ അതില്‍ പങ്കെടുത്തിട്ടില്ല. പണം സമ്പാദിക്കുകയെന്ന ലക്ഷ്യം തനിക്കുണ്ടായിട്ടില്ലെന്നും ചോദ്യം ചെയ്യലിനു ശേഷം മാധ്യമങ്ങളോടു പ്രകാശ് രാജ് പ്രതികരിച്ചു. ചോദ്യം ചെയ്യലിനോട് സഹകരിച്ചതായും നടന് പറഞ്ഞു.
സൈബരാബാദ് പൊലീസ് സമര്‍പ്പിച്ച എഫ്ഐആറിന്റെ അടിസ്ഥാനത്തില്‍ ഹൈദരാബാദ് ബഷീര്‍ബാഗിലെ ഇഡി ഓഫിസിലാണ് പ്രകാശ് രാജ് ചോദ്യം ചെയ്യലിനു ഹാജരായത്. 2016ല്‍ ജംഗ്ലീ റമ്മിയുടെ പരസ്യത്തില്‍ അഭിനയിച്ചതിനാണ് നടനെതിരെ കേസെടുത്തത്. ബെറ്റിങ് ആപ്പ് കമ്പനിയുമായുള്ള കരാര്‍ അവസാനിച്ചുവെന്നും 2017നു ശേഷം ഗെയിം ആപ്ലിക്കേഷനുകള്‍ പ്രമോട്ട് ചെയ്തിട്ടില്ലെന്നും പ്രകാശ് രാജ് വ്യക്തമാക്കി. ഇതില്‍ രാഷ്ട്രീയ പ്രേരിതമായി ഒന്നുമില്ലെന്നും പ്രകാശ് രാജ് വ്യക്തമാക്കി.
-
india3 days ago
തിരിച്ചുകയറി രൂപ മൂല്യം; 9 പൈസയുടെ നേട്ടം
-
kerala3 days ago
വഞ്ചനാക്കേസ്; നിവിന്‍ പോളിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്
-
kerala3 days ago
കന്യാസ്ത്രീകള്‍ക്കെതിരെ ചുമത്തിയത് ഗുരുതര വകുപ്പുകള്‍; പത്തുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം, എഫ്ഐആര്‍ പുറത്ത്
-
india3 days ago
നിയമ സാധുതയില്ല; ബിഹാര്‍ വോട്ടര്‍ പട്ടികയിലെ തീവ്രപരിശോധനക്കെതിരെ മുസ്ലിം ലീഗ് സുപ്രിംകോടതിയില്‍
-
india3 days ago
വനിതാ ചെസ് ലോകകപ്പ് ഫൈനലില്‍ കൊനേരു ഹംപിയെ പരാജയപ്പെടുത്തി ദിവ്യ ദേശ്മുഖ്
-
kerala3 days ago
കന്യാ സ്ത്രീകളുടെ അറസ്റ്റ് : ചട്ടം 267 പ്രകാരം രാജ്യസഭയിൽ നോട്ടീസ് നൽകി
-
GULF2 days ago
സൗദി അറേബ്യയിലെ ദമ്മാമിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ലുലു
-
kerala2 days ago
മുണ്ടക്കൈ-ചൂരല്‍മല ദുരന്തം; ഓര്‍മകള്‍ക്ക് ഒരു വര്‍ഷം; എങ്ങുമെത്താതെ പുനരധിവാസം