കോഴിക്കോട്: നീണ്ട നാളത്തെ ചര്‍ച്ചക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ തീരമാനമായി. പിയു ചിത്രക്ക് ലോക അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാനാവില്ല. മലയാളി താരത്തെ ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ നല്‍കിയ അപേക്ഷ അന്താരാഷ്ട്ര ഫെഡറേഷന്‍ തള്ളി. വെള്ളിയാഴ്ച്ചയാണ് അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ് ആരംഭിക്കുക. അതേ സമയം തീരുമാനത്തില്‍ ദുഖമുണ്ടെന്നും വലിയ അവസരമാണ് നഷ്ടപ്പെട്ടതെന്ന്ും ചിത്ര പറഞ്ഞു.

ലോക ചാമ്പ്യന്‍ഷിപ്പില്‍ നിന്നും ചിത്രയെ ഒഴിവാക്കിയതിന് പിന്നില്‍ പിടി ഉഷയാണെന്ന് ആരോപണമുയര്‍ന്നിരുന്നു. പിടി ഉഷ, അത്‌ലറ്റിക് ഫെഡറേഷന്‍ പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ ചേര്‍ന്നാണ് ചിത്രയെ ഒഴിവാക്കാന്‍ തീരുമാനമെടുത്തത് എന്ന് അത്‌ലറ്റിക് ഫെഡറേഷന്‍ സെലക്ഷന്‍ സമിതി അധ്യക്ഷന്‍ ജിഎസ് രണ്‍ധാവ പറഞ്ഞിരുന്നു.