കളി ആരംഭിച്ച് ഏഴാം സെക്കന്റില്‍ ഗോളടിച്ച ബെല്‍ജിയം താരം ക്രിസ്റ്റിയന്‍ ബെന്റക്കെക്കിന് ലോക റെക്കോര്‍ഡ്. ജിബ്രാള്‍ട്ടറിനെതിരായ ലോകകപ്പ് യൂറേപ്യന്‍ മേഖല യോഗ്യതാ മത്സരത്തിനിടെയാണ് കാണികളെ അമ്പരിപ്പിച്ച് ബെന്റക്കെ ഗോള്‍ നേടിയത്. രാജ്യാന്തരതലത്തില്‍ ഏറ്റവും വേഗമേറിയ ഗോളാണിത്.
വിസില്‍ മുഴങ്ങി ജിബ്രാള്‍ട്ടര്‍ താരങ്ങള്‍ പന്ത് ടച്ച് ചെയ്തയുടനെയായിരുന്നു ബെന്റക്കെയുടെ നീക്കം. ഏഴാം സെക്കന്റില്‍ മിന്നല്‍ പോലെ പാഞ്ഞെത്തിയ ബെന്റക്കെ പന്ത് വലയിലെത്തിക്കുകയായിരുന്നു. മത്സരത്തില്‍ ബെന്റക്കെ ഹാട്രിക്ക് സ്വന്തമാക്കി. 43,56 മിനിറ്റുകളിലായിരുന്നു ബെന്റക്കെയുടെ മറ്റു ഗോളുകള്‍. മത്സരത്തില്‍ 6-0 ത്തിനാണ് ബെല്‍ജിയം ജിബ്രാള്‍ട്ടറിനെ പരാജയപ്പെടുത്തിയത്.
1993ല്‍ സാന്‍ മരീനോയുടെ ഡേവിഡ് ഗോള്‍ടെരി ഇംഗ്ലണ്ടിനെതിരെ സ്വന്തമാക്കിയ ഗോളാണ് ഇതുവരെയുള്ള റെക്കോര്‍ഡ്. 8.3 സെക്കന്റിലായിരുന്നു ഡേവിഡിന്റെ വേഗമേറിയ ഗോള്‍.

Watch video:

https://www.youtube.com/watch?v=cM9lKZoSyGs