ലോകകപ്പ് യോഗ്യതാ മത്സരത്തിൽ തുടർച്ചയായി രണ്ടാം തവണയും പോർച്ചുഗലിന് ആറു ഗോൾ ജയം. ദുർബലരായ ഫറോ ദ്വീപിനെയാണ് ക്രിസ്റ്റിയാനോ റൊണാൾഡോയുടെ ടീം അര ഡസൻ ഗോളിന് മുക്കിയത്. കരുത്തരായ ഹോളണ്ടിനെ ഫ്രാൻസ് ഒരു ഗോളിന് മറികടന്നപ്പോൾ ജിബ്രാൾട്ടറിനെ ആറു ഗോളിൽ മുക്കി ബെൽജിയവും കരുത്തു കാട്ടി. സ്വീഡൻ, സ്വിറ്റ്സർലാൻഡ്, ഹങ്കറി, ഗ്രീസ് ടീമുകളും ജയം കണ്ടു.

‌സ്ട്രൈക്കർ ആന്ദ്രേ സിൽവയുടെ ഹാട്രിക് ആയിരുന്നു പോർച്ചുഗലിന്റെ ജയത്തിലെ ശ്രദ്ധേയമായ കാര്യം. ജോ മൗട്ടിന്യോ രണ്ടു ഗോൾ നേടിയപ്പോൾ ക്രിസ്റ്റിയാനോയും സ്കോർ ഷീറ്റിൽ ഇടം നേടി. കഴിഞ്ഞ മത്സരത്തിൽ അണ്ടോറ യെ പറങ്കിപ്പട ആറു ഗോളിന് മുക്കിയിരുന്നു.

‌മുപ്പതാം മിനുട്ടിൽ പോൾ പോഗ്ബ നേടിയ ഗോളിലാണ് ഫ്രാൻസ് ഹോളന്റിനെ അവരുടെ മണ്ണിൽ തകർത്തത്.

‌ജിബ്രാൾട്ടറിനെതിരെ ബെൽജിയത്തിനു വേണ്ടി ക്രിസ്ററ്യൻ ബെന്റക്കെ ഹാട്രിക് നേടി. ആന്ദ്രേ വിറ്റസൽ, മാർട്ടിൻസ്, ഹസാഡ് എന്നിവരും ലക്ഷ്യം കണ്ടു.

https://m.youtube.com/watch?v=I68ScyzwvGw