More
സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ ജൂണ്‍ രണ്ടിന്; മാര്‍ച്ച് 18 വരെ അപേക്ഷിക്കാം
2019-ലെ സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ ജൂണ്‍ രണ്ടിന് നടക്കും. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. ആകെ 896 ഒഴിവുകളിലേക്കാണ് ഇത്തവണ യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
യോഗ്യത: അംഗീകൃത സര്‍വകലാശാലാ ബിരുദം. പ്രായം: 2019 ഓഗസ്റ്റ് ഒന്നിന് 21നും 32നും മധ്യേ. സംവരണ വിഭാഗങ്ങള്‍ക്ക് ചട്ടപ്രകാരമുള്ള ഇളവുകള്‍ ലഭിക്കും. അപേക്ഷ: https://upsconline.nic.in എന്ന വെബ്‌സൈറ്റില്‍ മാര്‍ച്ച് 18 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
പരീക്ഷ: പ്രിലിമിനറി പരീക്ഷയ്ക്കുള്ള അപേക്ഷയാണ് ഇപ്പോള്‍ ക്ഷണിച്ചിരിക്കുന്നത്. 200 മാര്‍ക്ക് വീതമുള്ള രണ്ട് പേപ്പറുകളുണ്ടാകും. രണ്ട് മണിക്കൂറാണ് ഓരോ പേപ്പറിനും അനുവദിച്ചിട്ടുള്ള സമയം. വിശദമായ സിലബസ് വിജ്ഞാപനത്തിലുണ്ട്. ഇതില്‍ യോഗ്യത നേടുന്നവര്‍ പിന്നീട് മെയിന്‍ പരീക്ഷയ്ക്ക് അപേക്ഷിക്കണം.
അപേക്ഷാ ഫീസ്: 100 രൂപ. വനിതാ/എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗങ്ങളില്‍പ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ ഫീസ് അടക്കേണ്ടതില്ല. സ്‌റ്റേറ്റ് ബാങ്കിന്റെ ഏതെങ്കിലും ശാഖയിലോ ഓണ്‍ലൈന്‍ ഇടപാടിലൂടെയോ ഫീസ് അടക്കാനുള്ള സൗകര്യമുണ്ടായിരിക്കും.
Auto
റോയല്‍ എന്‍ഫീല്‍ഡിന്റെ നാല് പുതിയ കരുത്തുറ്റ മോഡലുകള്‍ ഇന്ത്യയില്‍ എത്താന്‍ ഒരുങ്ങുന്നു
പൂര്‍ണ്ണമായും പുതിയ സെഗ്മെന്റുകളെ ലക്ഷ്യംവെച്ച് അത്യാധുനിക സാങ്കേതികവിദ്യ ഉള്‍ക്കൊള്ളിച്ച നാലു പുതിയ മോട്ടോര്‍സൈക്കിളുകള്‍ പുറത്തിറക്കുമെന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു.
അടുത്ത 12 മാസത്തിനുള്ളില്‍ ഇന്ത്യയില്‍ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ ലോഞ്ചിംഗ് പദ്ധതിയുമായി എത്തിയിരിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ്. പൂര്‍ണ്ണമായും പുതിയ സെഗ്മെന്റുകളെ ലക്ഷ്യംവെച്ച് അത്യാധുനിക സാങ്കേതികവിദ്യ ഉള്‍ക്കൊള്ളിച്ച നാലു പുതിയ മോട്ടോര്‍സൈക്കിളുകള്‍ പുറത്തിറക്കുമെന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇവയില്‍ പുതുതായി വികസിപ്പിച്ച 650 സിസി മോഡലുകളും റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യ ഇലക്ട്രിക് മോട്ടോര്‍സൈക്കിളും ഉള്‍പ്പെടുന്നു. ബുള്ളറ്റ് 650 ബ്രാന്‍ഡിന്റെ ഏറ്റവും ശക്തമായ മോഡലുകളില്‍ ഒന്നായി വിപണിയിലെത്തും.
പരമ്പരാഗത മിനിമലിസ്റ്റ് റെട്രോ ഡിസൈന്‍ നിലനിര്‍ത്തിയെങ്കിലും പാരലല്‍ട്വിന്‍ എന്‍ജിനോടാണ് ഇത് വരുന്നത്. 648 സിസി ട്വിന്‍ എന്‍ജിന്‍ 47 bhp കരുത്തും 52 Nm ടോര്‍ക്കും വരെ ഉത്പാദിപ്പിക്കുന്നു. ആറുസ്പീഡ് ഗിയര്‍ബോക്‌സിനോടൊപ്പം സ്‌ലിപ്പ്അസിസ്റ്റ് ക്ലച്ചും ലഭിക്കും. വൃത്താകാര ഹെഡ്‌ലാമ്പ്, പിന്‍സ്ട്രിപ്പ് ചേര്‍ത്ത ടാങ്ക്, മെറ്റല്‍ ഫിനിഷ് തുടങ്ങിയ ഘടകങ്ങള്‍ ക്ലാസിക് ബുള്ളറ്റ് സ്‌റ്റൈലിംഗിനെ നിലനിര്‍ത്തുന്നു. കൂടുതല്‍ ശക്തിയുള്ള എന്‍ജിന്‍ കൈകാര്യം ചെയ്യുന്നതിനായി ഫ്രെയിം ശക്തിപ്പെടുത്തിയിട്ടുണ്ട്. അടുത്ത മാസങ്ങളില്‍ പുറത്തിറങ്ങുന്ന ഈ മോഡലിന്റെ എക്‌സ്‌ഷോറൂം വില ഏകദേശം 3.5 ലക്ഷം രൂപയായിരിക്കും. റോയല്‍ എന്‍ഫീല്‍ഡിന്റെ 125ാം വാര്‍ഷികത്തോടനുബന്ധിച്ച് EICMA 2025ല്‍ ക്ലാസിക് 650ന്റെ പ്രത്യേക എഡിഷനും അവതരിപ്പിച്ചു.
ഹൈപ്പര്‍ഷിഫ്റ്റ് കളര്‍ സ്‌കീമില്‍ ചുവപ്പും സ്വര്‍ണ്ണവും മാറിമാറി നല്‍കുന്ന ഈ പ്രത്യേക പതിപ്പിനും 648 സിസി ട്വിന്‍ എന്‍ജിനാണ് ഹൃദയം. ക്ലാസിക് മോഡലിന്റെ പാരമ്പര്യ സൗന്ദര്യത്തിന് കൂടുതല്‍ പ്രീമിയം ടെച്ചാണ് ഇത് നല്‍കുന്നത്. റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യ ഇലക്ട്രിക് മോട്ടോര്‍സൈക്കിളായ ഫ്‌ലൈയിംഗ് ഫ്‌ളീ C6 ബ്രാന്‍ഡിന്റെ ചരിത്രപ്രസിദ്ധമായ എയര്‍ബോണ്‍ പാരാട്രൂപ്പര്‍ ബൈക്കില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ്. അലുമിനിയം ഘടകങ്ങളുള്ള അള്‍ട്രാലൈറ്റ് ആര്‍ക്കിടെക്ചറും കോംപാക്റ്റ് ബാറ്ററി കേസും ഉള്‍ക്കൊള്ളുന്ന ഈ മോഡല്‍ നിയോറെട്രോ ഡിസൈനിലാണ് എത്തുന്നത്.
ഗര്‍ഡര്‍സ്‌റ്റൈല്‍ ഫ്രണ്ട് സെറ്റപ്പും സുതാര്യമായ ബോഡി വര്‍കും ഇതിനെ റോയല്‍ എന്‍ഫീല്‍ഡിന്റെ മറ്റു ബൈക്കുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു. 2026 സാമ്പത്തിക വര്‍ഷാവസാനത്തോടെ ഈ മോഡലിന്റെ ഉത്പാദനം ആരംഭിക്കും. ഫ്‌ലൈയിംഗ് ഫ്‌ളീ 56 ഫ്‌ളീ C6ന്റെ സാഹസിക പതിപ്പാണ്. സ്‌ക്രാംബ്ലര്‍ ശൈലിയില്‍ രൂപകല്‍പ്പന ചെയ്ത ഈ മോഡലിന് മികച്ച സസ്‌പെന്‍ഷന്‍ സംവിധാനവും നേരായ റൈഡിംഗ് പൊസിഷനും ഇരട്ട ഉപയോഗചക്രങ്ങളും ലഭിക്കുന്നു. കൂടുതല്‍ കരുത്തുറ്റ ഫ്രെയിമും അതിന്റെ rugged ലുക്കിനും പിന്തുണ നല്‍കുന്നു. 2026 അവസാനത്തോടെ ലോഞ്ച് ചെയ്യപ്പെടുന്ന ഫ്‌ളീ 56, C6ന്റെ അതേ ബാറ്ററി ഘടകങ്ങള്‍ പങ്കിടും. റോയല്‍ എന്‍ഫീല്‍ഡ് ഈ നാല് പുതിയ മോഡലുകളിലൂടെ ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാമെന്നാണ് പ്രതീക്ഷ.
kerala
മുഖ്യമന്ത്രിയുടെ കാറിന് പണം അനുവദിച്ചത് ധൂർത്ത്, തിരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കും; ഓ ജെ ജനീഷ്
മുഖ്യമന്ത്രിയുടെ കാറിന് പണം അനുവദിച്ചത് ധൂർത്തെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഓ ജെ ജനീഷ്. സംസ്ഥാനം സാമ്പത്തിക ക്ലേശം അനുഭവിക്കുമ്പോഴാണ് ഈ ധാരാളിത്തം. തിരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കും.
രാഹുൽ മാങ്കൂട്ടം വിഷയത്തിൽ കോൺഗ്രസ് എടുത്ത നടപടി മാതൃകാപരം. മാധ്യമ വാർത്തയ്ക്ക് പിന്നാലെ നടപടി എടുത്തു. മറ്റ് പാർട്ടികൾക്ക് എവിടെയാണ് മാതൃകാപരമായ ഇടപെടൽ ആണ് നടന്നത്. ഈ വിഷയത്തിൽ കൃത്യമായ വിശദീകരണം പാർട്ടി നടത്തിയിട്ടുണ്ടെന്നും ജനീഷ് വ്യക്തമാക്കി.
ഒരാളും മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം പോലെ സമയം കഴിഞ്ഞു എന്ന് പറഞ്ഞ് എഴുന്നേറ്റ് പോകുന്നില്ല. ഇന്നലെ KPCC പ്രസിഡൻ്റിന് ഒരു പരാതി ലഭിച്ചു. അത് DGP ക്ക് കൈമാറുകയാണ് ചെയ്തത്. പാർട്ടിയുടെ നിലപാടിനപ്പുറം യൂത്ത് കോൺഗ്രസിന് അഭിപ്രായം പറയാനില്ല. ഫെനിക്കെതിരെ ഇപ്പോഴുള്ളത് ആരോപണമാണ്. വോട്ടർമാരോടുള്ള വിശദീകരണം ഫെനി തന്നെ നൽകിയിട്ടുണ്ടെന്നും ജനീഷ് കൂട്ടിച്ചേർത്തു.
kerala
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ
നാളെയും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. തീവ്ര മഴ കണക്കിലെടുത്ത് ഇടുക്കി ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെയും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
വ്യാഴാഴ്ച തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ ദിത്വാ ചുഴലിക്കാറ്റ് ദുര്‍ബലമായി തുടങ്ങിയതോടെ, വരും ദിവസങ്ങളില്‍ കേരളത്തിന് മുകളില്‍ വീണ്ടും കിഴക്കന്‍ കാറ്റ് അനുകൂലമായി തുടങ്ങാന്‍ സാധ്യത.
-
kerala2 days ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala1 day agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india1 day agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala2 days agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
india2 days ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala2 days agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
kerala1 day agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
kerala6 hours agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം

