ഡല്‍ഹി: പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഓഫ് ഇന്ത്യയുടെ മികച്ച വാര്‍ത്താ ചിത്രത്തിനുള്ള പുരസ്‌കാരം ചന്ദ്രിക ഫോട്ടോഗ്രാഫര്‍ സി.കെ തന്‍സീര്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവില്‍ നിന്ന് സ്വീകരിച്ചു.
മതങ്ങള്‍ക്കപ്പുറമാണ് മനുഷ്യസ്നേഹം എന്നു തെളിയിക്കുന്ന ചിത്രമാണ് തന്‍സീറിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.16 first(f).pmd

ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി, പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ ജസ്റ്റിസ് ചന്ദ്രമൗലി തുടങ്ങിയവര്‍ പങ്കെടുത്തു.