പൃഥ്വിരാജിനെ നായകനാക്കി അഞ്ജലി മേനോന്‍ ഒരുക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം ഊട്ടിയില്‍ തുടങ്ങി. ബാംഗ്ലൂര്‍ ഡേയ്‌സിനു ശേഷം അഞ്ജലി മേനോന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്ത്രതില്‍ നസ്രിയും പാര്‍വതിയുമാണ് നായികമാര്‍. ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല. 2012ല്‍ പുറത്തിറങ്ങിയ മഞ്ചാടിക്കുരുവിനുശേഷം അഞ്ജലി മേനോനും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ലൊക്കേഷന്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. പൃഥ്വിയേയും നസ്രിയയേയും ചിത്രങ്ങളില്‍ കാണാം. വിവാഹത്തിനുശേഷം തിരിച്ചുവരുന്ന നസ്രിയയുടെ ആദ്യ സിനിമയാണിത്. അതുല്‍ കുല്‍ക്കര്‍ണി, റോഷന്‍ മാത്യു, സിദ്ധാര്‍ത്ഥ് മേനോന്‍, മാലാപാര്‍വതി, വിജയരാഘവന്‍, രഞ്ജിത്ത് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. രജപുത്ര ഇന്റര്‍നാഷണലിന്റെ ബാനറില്‍ എം. രഞ്ജിത്താണ് നിര്‍മാണം. ദുബായ് നഗരമാണ് ചിത്രത്തിന്റെ മറ്റൊരു പ്രധാന ലൊക്കേഷന്‍.