തന്റെ വയറ്റില്‍ വളരുന്നത് ഉണ്ണിയേശുവാണെന്ന ചെറുപ്പക്കാരിയുടെ അവകാശവാദം കഴിഞ്ഞ വാരം സോഷ്യല്‍മീഡിയയെ ആകര്‍ശിച്ചിരുന്നു. 19കാരിയായ ഹെയ്‌ലി എന്ന് വെളിപ്പെടുത്തിയ യുവതിയാണ് ഡോ. ഫില്‍ ഡോ എന്ന ചാനല്‍ പരിപാടിയില്‍ അവകാശമുന്നയിച്ചത്.

തന്റെ വയറ്റില്‍ വളരുന്നത് ഉണ്ണിയേശുവാണെന്നും, അവന്റെ വരവ് ആര്‍ക്കും നിഷേധിക്കാനാവില്ല എന്നുമായിരുന്നു യുവതിയുടെ അവകാശവാദം. എന്നാല്‍ യുവതി നേരത്തെയും ഇത്തരത്തില്‍ അവകാശവാദങ്ങളുന്നയിച്ചിട്ടുണ്ടെന്നും വാക്കുകള്‍ വിശ്വസിക്കരുതെന്നുമാവശ്യപ്പെട്ട് യുവതിയുടെ മാതാവ് തന്നെ രംഗത്തെത്തിയത് കൗതുകമായി. വിഖ്യാത അമേരിക്കന്‍ കലാകാരന്‍ എമിനം തന്റെ പിതാവാണെന്നായിരുന്നു യുവതിയുടെ മറ്റൊരു പ്രസ്താവന.

യുവതിയുടെ പ്രസ്താവന പച്ചക്കള്ളമാണെന്നാണ് ഡോക്ടര്‍മാരും പറയുന്നത്. അള്‍ട്രാ സൗണ്ട് സ്‌കാനിങില്‍ യുവതിക്ക് ഗര്‍ഭം തന്നെ ഇല്ലെന്നാണ് വ്യക്തമായതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. എന്നാല്‍ ഉണ്ണിയേശുവിന്റെ പിറവി അസാധാരണമായിരിക്കുമെന്നും മറ്റാര്‍ക്കും അത് മനസിലാക്കാന്‍ കഴിയില്ലെന്നുമാണ് യുവതി ഇപ്പോള്‍ പറയുന്നത്.