മോളിവുഡ് ഏറെ ആഘോഷിച്ച മറ്റൊരു സിനിമാ ഗാനവുമായി പാകിസ്താനി പെണ്‍കുട്ടി വീണ്ടും ഫെയ്്‌സബുക്കില്‍.

എന്നു നിന്റെ മൊയ്തീനിലെ ശ്രേയ ഘോഷാല്‍ ആലപിച്ച കാത്തിരുന്നു കാത്തിരുന്നു എന്ന ഗാനമാണ് ഏറ്റവുമൊടുവിലായി നാസിയ അമിന്‍ മുഹമ്മദ് മലയാളി സുഹൃത്തുക്കള്‍ക്കായി ആലപിച്ചിരിക്കുന്നത്.

 

 

ഇന്ത്യ-പാക് ബന്ധം വഷളായ സാഹചര്യത്തില്‍ ഇന്തക്കാര്‍ക്കു വേണ്ടുയുള്ള പാക് യുവതിയുടെ പാട്ട് രാഷ്ടീയം കൂടിയാവുന്നു.

ലോകസമാധാനത്തിനും മനുഷ്യസ്‌നേഹത്തിനും അനേകത്തിനും വൈവിധ്യത്തിനും വേണ്ടിയാണ് തന്റെ പാട്ടെന്ന് നാസിയ ഹാഷ് ടാഗുകള്‍ നല്‍കി അര്‍ത്ഥമാക്കുന്നുണ്ട്.

ഇന്ത്യയില്‍ നിന്നും തനിക്ക് ലഭിച്ച സ്നേഹത്തിന് നന്ദി പറഞ്ഞു കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. ഈ ഗാനം ഇന്ത്യയിലേയും കേരളത്തിലെയും സുഹൃത്തുക്കള്‍ക്കായി സമര്‍പ്പിക്കുന്നു.

തന്റെ ഇഷ്ടഗായികയായ ശ്രേയ ഘോഷാലിന്റെ ഗാനം താന്‍ ആലപിക്കുകയാണ്. തെറ്റു പറ്റിയെങ്കില്‍ ക്ഷമിക്കണം എന്ന അഭ്യര്‍ത്ഥനയോടെയാണ് വീഡിയോ തുടങ്ങുന്നത്.

പകിസ്താനിലെ കറാച്ചി സ്വദേശിയാണ് നാസിയ നേരത്തെ പാടിയ പ്രേമം സിനിമയിലെ മലരേ എന്ന പാട്ടിന് വന്‍ സ്വീകരണമാണ് യൂട്യൂബിലും നവമാധ്യമങ്ങളിലും ലഭിച്ചത്.