Connect with us

main stories

ഇന്തോനേഷ്യയില്‍ ഫുട്‌ബോള്‍ മത്സരത്തിന് ശേഷം സംഘര്‍ഷം; 129 പേര്‍ കൊല്ലപ്പെട്ടു

ഇന്തോനേഷ്യന്‍ ലീഗ് സോക്കറിലെ അരേമ എഫ് സിയും പെര്‍സേബയ എഫ് സിയും തമ്മിലുള്ള മത്സരത്തിന് ശേഷമാണ് സംഘര്‍ഷമുണ്ടായത്

Published

on

ഇന്തോനേഷ്യയില്‍ ഫുട്‌ബോള്‍ മത്സരത്തിനു ശേഷം കാണികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 129 പേര്‍ കൊല്ലപ്പെട്ടു. 200ലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഈസ്റ്റ് ജാവ പ്രവിശ്യയിലെ സ്‌റ്റേഡിയത്തിലാണ് അപകടമുണ്ടായത്.

ഇന്തോനേഷ്യന്‍ ലീഗ് സോക്കറിലെ അരേമ എഫ് സിയും പെര്‍സേബയ എഫ് സിയും തമ്മിലുള്ള മത്സരത്തിന് ശേഷമാണ് സംഘര്‍ഷമുണ്ടായത്. മത്സരത്തില്‍ പെര്‍സെബയ 3-2ന് വിജയിച്ചിരുന്നു. പിന്നാലെയാണ് തോറ്റ ടീമിന്റെ ആരാധകര്‍ ഇരച്ചു കയറി ആക്രമണം അഴിച്ചുവിട്ടത്. ഇതോടെ ഇരുടീമിന്റെയും  ആരാധകരും രംഗത്തിറങ്ങി.

അക്രമികളെ തുരത്താന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. പൊലീസ് നടപടിയെ തുടര്‍ന്നുണ്ടായ പരിഭ്രാന്തിയില്‍ ആളുകള്‍ കൂട്ടമായി ഓടിയിരുന്നു. ഇതിനിടെ വീണുപോയവര്‍ ചവിട്ടേറ്റാണ് മരിച്ചത്. കൂടുതല്‍ പേരും ഇങ്ങനെയാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.

അപകടത്തെ തുടര്‍ന്ന് അടുത്താഴ്ച നടക്കേണ്ടിയിരുന്ന എല്ലാ ലീഗ് മത്സരങ്ങളും നിര്‍ത്തിവച്ചതായും വിശദമായ അന്വേഷണം ആരംഭിച്ചതായും ഇന്തോനേഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു.

News

ചരിത്രം വഴിമാറും ; ജര്‍മനി-കോസ്റ്റാറിക്ക മത്സരം നിയന്ത്രിക്കാനെത്തുന്നത് മൂന്ന് വനിതകള്‍

വ്യാഴാഴ്ച അല്‍ ബെയ്ത് സ്റ്റേഡിയത്തില്‍ അരങ്ങേറുന്ന ഗ്രൂപ്പ് ഇയിലെ ജര്‍മനി-കോസ്റ്റാറിക്ക നിര്‍ണായക പോരാട്ടമാണ് ഇവര്‍ നിയന്ത്രിക്കുക.

Published

on

ലോകകപ്പ് ഫുട്ബാള്‍ ചരിത്രത്തില്‍ ആദ്യമായി മൂന്ന് വനിതകള്‍ മത്സരം നിയന്ത്രിക്കാനെത്തുന്നു.
വ്യാഴാഴ്ച മൂന്ന് വനിതകള്‍ റഫറിയിംഗില്‍ പുരുഷന്മാരുടെ ചുമതല ഏറ്റെടുക്കും. ചരിത്രം കുറിക്കപ്പെടുന്നു. സ്റ്റെഫാനി ഫ്രാപ്പാര്‍ട്ടിനൊപ്പം സഹായികളായി ന്യൂസ ബാക്കും കാരെന്‍ ഡയസും മേല്‍നോട്ടം വഹിക്കും.’ മൂവരുടെയും ചിത്രങ്ങള്‍ക്കൊപ്പം ഫിഫ ട്വിറ്ററില്‍ കുറിച്ചു.

ഒരു വനിത, പ്രധാന റഫറിയാകുന്നതും കളി നിയന്ത്രിക്കുന്ന നാല് പേരും വനിതകളാകുന്നതും ലോകകപ്പ് ടൂര്‍ണമെന്റുകളുടെ ചരിത്രത്തില്‍ തന്നെ ആദ്യമാണ്.

ബ്രസീലുകാരിയായ ന്യൂസ ബാക്ക്, മെക്‌സിക്കന്‍ റഫറി കാരെന്‍ ഡയസ് എന്നിവരാണ് അസിസ്റ്റന്റ് റഫറിമാര്‍. വ്യാഴാഴ്ച അല്‍ ബെയ്ത് സ്റ്റേഡിയത്തില്‍ അരങ്ങേറുന്ന ഗ്രൂപ്പ് ഇയിലെ ജര്‍മനി-കോസ്റ്റാറിക്ക നിര്‍ണായക പോരാട്ടമാണ് ഇവര്‍ നിയന്ത്രിക്കുക.

ഫിഫ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മാര്‍ച്ചില്‍ നടന്ന ലോകകപ്പ് യോഗ്യതാ റൗണ്ടിലും യൂറോപ്പ ലീഗിലും 2019ല്‍ ചെല്‍സിയും ലിവര്‍പൂളും ഏറ്റുമുട്ടിയ യുവേഫ സൂപ്പര്‍ കപ്പ് ഫൈനലിലും സ്റ്റെഫാനി മത്സരം നിയന്ത്രിച്ചിരുന്നു. ഈ ലോകകപ്പില്‍ പോളണ്ട്-മോക്‌സിക്കോ മത്സരത്തില്‍ ഫോര്‍ത്ത് ഒഫീഷ്യലായിരുന്നു 38കാരി. നേരത്തെ ഫിഫ പുറത്തുവിട്ട 36 റഫറിമാരുടെ പട്ടികയില്‍ മൂന്ന് വനിതകള്‍ ഉള്‍പ്പെട്ടിരുന്നു. സ്റ്റെഫാനി ഫ്രപ്പാര്‍ട്ടിനെ കൂടാതെ ജപ്പാനില്‍ നിന്നുള്ള യോഷിമി യമഷിത, റുവാണ്ടയില്‍ നിന്നുള്ള സലിമ മുകന്‍സംഗ എന്നിവരാണ് പട്ടികയില്‍ ഉള്‍പ്പെട്ടവര്‍.

69 പേരുടെ അസിസ്റ്റന്റ് റഫറിമാരുടെ പട്ടികയിലും മൂന്ന് വനിതകളുണ്ട്. ലോകകപ്പിനായുള്ള 69 അസിസ്റ്റന്റ് റഫറിമാരുടെ പട്ടികയില്‍ ബ്രസീലിന്റെ ന്യൂസ ബാക്ക്, മെക്‌സിക്കോയുടെ കാരെന്‍ ഡയസ് മദീന, അമേരിക്കയുടെ കാതറിന്‍ നെസ്ബിറ്റ് എന്നിവരും ഉള്‍പ്പെടുന്നു.

 

Continue Reading

india

വിഴിഞ്ഞം സമരം ; അദാനി ഗ്രൂപ്പിന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

വിഴിഞ്ഞത്തെ സംഘര്‍ഷാവസ്ഥയ്ക്കിടെ തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പും കരാര്‍ കമ്ബനിയും സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി ഇന്നു വീണ്ടും പരിഗണിക്കും.

Published

on

വിഴിഞ്ഞത്തെ സംഘര്‍ഷാവസ്ഥയ്ക്കിടെ തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പും കരാര്‍ കമ്ബനിയും സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി ഇന്നു വീണ്ടും പരിഗണിക്കും.

പദ്ധതി പ്രദേശത്ത് നിര്‍മാണ സാമഗ്രികളുമായി വന്ന വാഹനങ്ങള്‍ കഴിഞ്ഞ ദിവസം സമര സമിതി തടയുകയും രാത്രി പൊലീസ് സ്റ്റേഷന്‍ അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങള്‍ ഹര്‍ജിക്കാര്‍ ഇന്ന് ഹൈക്കോടതിയെ അറിയിക്കും.
പദ്ധതി പ്രദേശത്തേക്കുള്ള വാഹനങ്ങള്‍ തടയുകയോ നിര്‍മാണ പ്രവര്‍ത്തനം തടസപ്പെടുത്തുകയോ ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ വാഹനങ്ങള്‍ പിന്നേയും തടയുകയായിരുന്നു.

 

Continue Reading

main stories

ഫോട്ടോ എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തില്‍ വീണ് നാല് പെണ്‍കുട്ടികള്‍ മരിച്ചു

അഞ്ചുപേരില്‍ ഒരു പെണ്‍കുട്ടിയെ പ്രദേശവാസികള്‍ രക്ഷപ്പെടുത്തി ഉടന്‍ തന്നെ ബെലഗാവി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് മാറ്റിയെങ്കിലും മറ്റ് നാല് പെണ്‍കുട്ടികളെ രക്ഷിക്കാനായില്ല

Published

on

ബെലഗാവി : കര്‍ണാടകയിലെ ബെലഗാവിക്ക് സമീപമുള്ള കിത്വാഡ് വെള്ളച്ചാട്ടത്തില്‍ വീണ് നാല് പെണ്‍കുട്ടികള്‍ മരണപ്പെട്ടു.ശനിയാഴ്ച രാവിലെയാണ് സംഭവം. നാല് പെണ്‍കുട്ടികളും സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം എന്നാണ് റിപ്പോര്‍ട്ട്. ബെലഗാവിയിലെ കാമത്ത് ഗല്ലിയിലെ ഒരു മദ്രസയില്‍ നിന്നുള്ളവരാണ് നാല് പെണ്‍കുട്ടികളെന്നാണ് ദ ഹിന്ദു റിപ്പോര്‍ട്ട് പറയുന്നത്. ശനിയാഴ്ച രാവിലെ കിത്വാഡ് വെള്ളച്ചാട്ടത്തില്‍ 40 ഓളം പെണ്‍കുട്ടികള്‍ വിനോദയാത്രയ്ക്ക് പോയെന്നും സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ അഞ്ച് പെണ്‍കുട്ടികള്‍ വെള്ളച്ചാട്ടത്തിലേക്ക് തെന്നി വീഴുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്.

അഞ്ചുപേരില്‍ ഒരു പെണ്‍കുട്ടിയെ പ്രദേശവാസികള്‍ രക്ഷപ്പെടുത്തി ഉടന്‍ തന്നെ ബെലഗാവി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് മാറ്റിയെങ്കിലും മറ്റ് നാല് പെണ്‍കുട്ടികളെ രക്ഷിക്കാനായില്ല.സംഭവത്തെത്തുടര്‍ന്ന് വന്‍ ജനക്കൂട്ടം ആശുപത്രിക്ക് സമീപം തടിച്ചുകൂടുകയും ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പോലീസ് ആശുപത്രി പരിസരത്ത് അധിക സേനയെ വിന്യസിക്കുകയും ചെയ്തു.

സ്ഥിതിഗതികള്‍ നേരിട്ട് നിയന്ത്രിക്കാന്‍ ബെലഗാവി ജില്ലാ പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ രവീന്ദ്ര ഗദാദി ആശുപത്രിയിലെത്തിയിരുന്നു. കിത്വാഡ് വെള്ളച്ചാട്ടം മഹാരാഷ്ട്രയിലേക്ക് വരുന്നതിനാല്‍, പോസ്റ്റ്മോര്‍ട്ടം നടത്താന്‍ മഹാരാഷ്ട്ര പോലീസിന്റെ സമ്മതത്തിനായി കര്‍ണാടക പോലീസ് കാത്തിരിക്കുകയാണെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പറയുന്നു. മഹാരാഷ്ട്രയിലെ ചന്ദ്ഗഡ് പോലീസ് സ്റ്റേഷനിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

Continue Reading

Trending