kerala

സംസ്ഥാനത്ത് കനത്ത ചൂട് രണ്ട് ദിവസംകൂടി; ജാഗ്രത നിര്‍ദേശം

By webdesk14

March 04, 2023

കേരളത്തില്‍ ഇനിയും രണ്ട് ദിവസം കൂടി കനത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. പകല്‍ താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ച പ്രത്യേക ജാഗ്രതാ നിര്‍ദേശം ഇപ്പോഴും പിന്‍വലിച്ചിട്ടില്ല. സാധാരണയേക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി വരെ വേനല്‍ച്ചൂട് അധികമായിരിക്കും.

ഇന്നലെ പാലക്കാട് ജില്ലയിലെ ഉയര്‍ന്ന താപനില 38.5 ഡിഗ്രി സെല്‍ഷ്യസായിരുന്നു. ആലപ്പുഴ 34.2ഡിഗ്രി സെല്‍ഷ്യസും, കോഴിക്കോട് 35.2, കൊച്ചി 33.4, തിരുവനന്തപുരം 32.8ഡിഗ്രി സെല്‍ഷ്യസുമായിരുന്നു ഇന്നലത്തെ ഉയര്‍ന്ന താപനില. രണ്ടുദിവസത്തിനകം ചൂട് കുറയുമെന്നാണ് കാലാവസ്ഥാവകുപ്പ് അറിയിച്ചത്.