ഡല്‍ഹി: 500 രൂപ മോഷ്ടിച്ചുവെന്നാരോപിച്ച് 25കാരനെ അതിദാരുണമായി കൊലപ്പെടുത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. മുംബൈയിലെ വെര്‍സോവ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം.

ശനിയാഴ്ച രാത്രി ഒരു മണിയോടെ വെര്‍സോവ ഗ്രാമത്തിലെ ഗോമ ലെയിനില്‍ മൃതദേഹം കണ്ടതായി പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം.

യുവാവിന്റെ കൈയിലെ ടാറ്റൂ ഉപയോഗിച്ച് മരിച്ചയാളെ പൊലീസ് തിരിച്ചറിഞ്ഞു. വെര്‍സോവ ഗ്രാമത്തിലെ തന്നെ 25കാരനായ വിക്രം നിഷാദാണ് മരിച്ചത്.

മയക്കുമരുന്ന് വാങ്ങുന്നതിനായി വിക്രം പ്രതികളില്‍ ഒരാളില്‍നിന്ന് 500 രൂപ മോഷ്ടിച്ചതായും ഇതുമായി ബന്ധപ്പെട്ട് വഴക്കുണ്ടായതായും ഗ്രാമവാസികള്‍ പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ എട്ടുമണിക്കൂറിനുള്ളില്‍ രണ്ടു പ്രതികളെയും പൊലീസ് കണ്ടെത്തുകയായിരുന്നു. 25കാരനായ സന്ദീപ് റായ്‌യും 50കാരനായ ഗനശ്യം ദാസുമാണ് അറസ്റ്റിലായത്.

ഇരുവരും കുറ്റം സമ്മതിച്ചു. ശനിയാഴ്ച രാത്രി വഴിയില്‍ നിഷാദിനെ കാണുകയും കത്തി ഉപയോഗിച്ച് മര്‍ദിക്കുകയുമായിരുന്നുവെന്ന് ഇരുവരും മൊഴി നല്‍കി.