കൊച്ചി: കുഞ്ഞിന് മുലയൂട്ടുന്ന കവര്‍ചിത്രവുമായി ഈ ലക്കമിറങ്ങിയ ‘ഗൃഹലക്ഷ്മി’ മാഗസിനെതിരെ പരാതി. ആലുവ സ്വദേശിയായ അഡ്വ ജിയാസ് ജമാലാണ് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ് പരാതി നല്‍കിയിരിക്കുന്നത്.

അവിവാഹിതയായ പരസ്യമോഡല്‍ ജിലുജോസഫ് കൈക്കുഞ്ഞിനെ വാടകക്കെടുത്താണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളതെന്ന് പരാതിയില്‍ പറയുന്നു. മുലപ്പാലില്ലാത്ത മാറിടം കുഞ്ഞിന്റെ വായില്‍ തിരുകികൊണ്ട് എടുത്ത ഈ ചിത്രം കുഞ്ഞിന്റെ ആരോഗ്യവും അവകാശവും ചൂഷണം ചെയ്യുകയാണ്. വാണിജ്യ ആവശ്യത്തിനായി കുഞ്ഞിനെ ഉപയോഗിച്ചത് അത്യന്തം ഗൗരവകരമായ വിഷയമാണ്. മാതൃത്വത്തേയും മുലയൂട്ടലിനേയും വില്‍പ്പന ചരക്കാക്കുന്ന ഇത്തരം പ്രവര്‍ത്തനം മൂലം ഹനിക്കപ്പെടുന്നത് പിഞ്ചുകുഞ്ഞിന്റെ അവകാശമാണെന്നും ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ പ്രസിദ്ധീകരണം, കുഞ്ഞിന്റെ മാതാപിതാക്കള്‍, മോഡല്‍ ജിലുജോസഫ് എന്നിവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നു.

Child Rights

Child Rights1