kerala

മാനേജരെ മര്‍ദിച്ചെന്ന പരാതി; നടന്‍ ഉണ്ണി മുകുന്ദനെതിരെ കേസ്

By webdesk18

May 27, 2025

നടന്‍ ഉണ്ണി മുകുന്ദനെതിരെ കേസ്. മാനേജരെ മര്‍ദിച്ചെന്ന പരാതിയില്‍ കൊച്ചി ഇന്‍ഫോപാര്‍ക്ക് പൊലീസാണ് കേസെടുത്തത്.

സാമൂഹ്യ മാധ്യമങ്ങളില്‍ മറ്റൊരു ചിത്രത്തെ പ്രകീര്‍ത്തിച്ച് പോസ്റ്റ് പങ്കുവെച്ചതിന് മര്‍ദിച്ചെന്നാണ് മാനേജര്‍ വിപിന്‍കുമാറിന്റെ പരാതി. കാക്കനാട്ടെ സ്വകാര്യ ഫ്‌ലാറ്റില്‍ വച്ചായിരുന്നു മര്‍ദനം. മര്‍ദനത്തെ തുടര്‍ന്ന് വിപിന്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇന്‍ഫോ പാര്‍ക്ക് പൊലീസ് ഇയാളുടെ മൊഴി രേഖപ്പെടുത്തി.