kerala

നികുതിവെട്ടിപ്പെന്ന് പരാതി; സി.പി.എം നേതാവ് എം.എം മണിയുടെ സഹോദരന്റെ സ്ഥാപനത്തില്‍ ജി.എസ്.ടി വകുപ്പിന്റെ പരിശോധന

By webdesk14

January 04, 2024

ഉടുമ്പന്‍ചോല എം.എല്‍.എ എം.എം മണിയുടെ സഹോദരന്റെ സ്ഥാപനത്തില്‍ കേന്ദ്ര ജിഎസ് ടി വകുപ്പിന്റെ പരിശോധന. അടിമാലി ഇരുട്ടുകാനത്തെ ഹൈറേഞ്ച് സ്‌പൈസെസില്‍ നികുതിവെട്ടിപ്പ് നടക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന.

നിലവില്‍ ജിഎസ്ടി മേഖലയിലെ ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയാണ്. ചില നികുതിവെട്ടിപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സ്ഥാപനത്തില്‍ നടക്കുന്നുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് പരിശോധന നടക്കുന്നത്.

വിനോദസഞ്ചാരികളെ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഹൈ റേഞ്ച് സ്‌പൈസെസ്. സി.പി.എമ്മിന് അകത്തുള്ള ചില പ്രാദേശിക വിഷയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഈയൊരു പശ്ചാത്തലത്തിലാണ് ലംബോദരന്റെ സ്ഥാപനത്തിന് നേരെ പരാതി ഉയര്‍ന്നത്.

നാലവില്‍ പരിശോധന രണ്ട് മണിക്കൂര്‍ പിന്നിട്ടു. സ്ഥാപനത്തിലെ സ്റ്റാഫുകളുടെ മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടയുള്ളവ ഉദ്യോഗസ്ഥര്‍ പിടിച്ചുവച്ചിരുക്കുകയാണ്. വിഷയവുമായി ബന്ധപ്പെട്ട കൂടുതല്‍ പ്രതികരണങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ തയ്യാറില്ല.