ഹൈദരാബാദ്: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീനെ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ക്ഷണിച്ച് കോണ്‍ഗ്രസ് തെലുങ്കാനാ ഘടകം. 2019ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന നിര്‍ദേശവും കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം അസ്ഹറുദ്ദീന് മുന്നില്‍ വച്ചിട്ടുണ്ട്.

അടുത്തിടെ നടത്തിയ ഒരു അഭിമുഖത്തില്‍ തെലുങ്കാനാ രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ആഗ്രഹിക്കുന്നതായി അസ്ഹര്‍ പറഞ്ഞിരുന്നു. നമുക്ക് ഒരുമിച്ചു നിന്നു പ്രവര്‍ത്തിക്കാമെങ്കില്‍ തെലുങ്കാനയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് ഒരു പൊതുയോഗത്തില്‍ അസ്ഹര്‍ പ്രസംഗിക്കുകയും ചെയ്തിരുന്നു. ഇതിനോടുള്ള പ്രതികരണം എന്ന നിലയിലാണ് കോണ്‍ഗ്രസ് സംസ്ഥാന ഘടകം അദ്ദേഹത്തെ സ്വാഗതം ചെയ്തത്.