india
കോണ്‍ഗ്രസില്‍ അടിമുടി മാറ്റം വേണം; സോണിയയ്ക്ക് നേതാക്കളുടെ കത്ത്

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ മാറ്റം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് പ്രമുഖ നേതാക്കളുടെ കത്ത്. അഞ്ചു മുന്‍ മുഖ്യമന്ത്രിമാരും മുന്‍ കേന്ദ്രമന്ത്രിമാരും ഉള്‍പ്പെടെ 23 പേരാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്. കോണ്‍ഗ്രസിനുള്ളില്‍ മുകള്‍ത്തട്ടു മുതല്‍ താഴേത്തട്ടു വരെ സമ്പൂര്‍ണ പൊളിച്ചെഴുത്ത് വേണമെന്നാണ് ആവശ്യം.
നാളെ പ്രവര്‍ത്തക സമിതി ചേരാനിരിക്കെയാണ് നേതാക്കള്‍ സോണിയയ്ക്ക് കത്ത് നല്‍കിയിരിക്കുന്നത്. ഗുലാം നബി ആസാദ്, കബില്‍ സിബല്‍, മനീഷ് തിവാരി, പി.ജെ. കുര്യന്‍, ശശി തരൂര്‍ എന്നിവരും കത്തില്‍ ഒപ്പിട്ടവരില്‍ ഉള്‍പ്പെടുന്നു.
കത്തില്‍ ആറ് ആവശ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. തിരിച്ചുവരവിന് വഴിയൊരുക്കാന്‍ കൃത്യമായ നേതൃത്വം വേണമെന്നു കത്തില്‍ വിശദീകരിക്കുന്നു. എഐസിസിയിലും പിസിസികളിലും മുഴുവന്‍ സമയ അധ്യക്ഷന്‍ വേണം. പാര്‍ട്ടി വിട്ടവരെ തിരിച്ചെത്തിക്കണം. പാര്‍ലമെന്ററി ബോര്‍ഡ് രൂപീകരിക്കണം. സംഘടനാതിരഞ്ഞെടുപ്പ് സുതാര്യമാകണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
പാര്‍ട്ടിക്കുള്ള പിന്തുണ ഇല്ലാതാകുന്നതും യുവാക്കളുടെ ആത്മവിശ്വസം നഷ്ടപ്പെടുന്നതും ഗൗരവമായി കാണണമെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. പൂര്‍ണ സമയ സജീവ നേതൃത്വം ആവശ്യപ്പെടുന്ന നേതാക്കള്‍ ബ്ലോക്ക് തലം മുതല്‍ എഐസിസി തലം വരെ ഭരണഘടാപരമായ തിരഞ്ഞെടുപ്പ് അത്യാവശ്യമാണെന്ന് പറയുന്നു. പാര്‍ട്ടിയിലുടനീളം വിപുലമായ പരിഷ്‌കാരങ്ങള്‍, അധികാരം വികേന്ദ്രീകരണം, സംസ്ഥാന ഘടകങ്ങളുടെ ശാക്തീകരണം എന്നിവയും കത്തിലെ ആവശ്യങ്ങളില്‍ ഉള്‍പ്പെടുന്നു.
കോണ്‍ഗ്രസിന്റെ പുനരുജ്ജീവനം ജനാധിപത്യത്തിന്റെ ആരോഗ്യത്തിന് ദേശീയ അനിവാര്യത ആണെന്നു വാദിക്കുന്ന കത്ത്, സ്വാതന്ത്ര്യലബ്ധിക്കുശേഷം രാജ്യം കടുത്ത രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക വെല്ലുവിളികളെ അഭിമുഖീകരിക്കുമ്പോള്‍ പാര്‍ട്ടിയുടെ വീഴ്ച എങ്ങനെയെന്ന് അടിവരയിടുന്നു.
india
അഹമ്മദാബാദ് വിമാനാപകടം; 275 പേര്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം
241 പേര്‍ വിമാനത്തിനകത്തും 34 പേര്‍ വിമാനം ഇടിച്ചിറങ്ങിയ കെട്ടിടത്തിലും പരിസരത്തും ഉണ്ടായിരുന്നവരുമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

അഹമ്മദാബാദ് വിമാനാപകടത്തില്‍ 275 പേര്‍ കൊല്ലപ്പെട്ടതായി ഗുജറാത്ത് ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക സ്ഥിരീകരണം. ഇതില്‍ 241 പേര്‍ വിമാനത്തിനകത്തും 34 പേര്‍ വിമാനം ഇടിച്ചിറങ്ങിയ കെട്ടിടത്തിലും പരിസരത്തും ഉണ്ടായിരുന്നവരുമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
ജൂണ്‍ 12ന് നടന്ന വിമാനാപകടത്തില്‍ ആകെ മരണസംഖ്യയെക്കുറിച്ച് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായിരുന്നില്ല. ഡിഎന്‍എ പരിശോധന പൂര്‍ത്തിയാക്കുന്ന മുറയ്‌ക്കേ യഥാര്‍ഥ കണക്ക് ലഭിക്കൂ എന്നായിരുന്നു അധികൃതര്‍ പറഞ്ഞിരുന്നത്.
അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ എല്ലാവരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തതായും ആരോഗ്യവകുപ്പ് അറിയിച്ചു. 260 പേരുടെ മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധനയിലൂടെയും ആറുപേരെ മുഖം കണ്ടുമാണ് തിരിച്ചറിഞ്ഞത്. കൊല്ലപ്പെട്ടവരില്‍ 120 പുരുഷന്മാരും 124 സ്ത്രീകളും 16 കുട്ടികളും ഉള്‍പ്പെടുന്നു. ഇതുവരെ 256 മൃതദേഹങ്ങള്‍ കുടുംബങ്ങള്‍ക്ക് കൈമാറി. ശേഷിക്കുന്ന മൃതദേഹങ്ങളുടെ ഡിഎന്‍എ തിരിച്ചറിയല്‍ ഇപ്പോഴും പുരോഗമിക്കുകയാണ്.
india
ഭാര്യയെ കൊലപ്പെടുത്തിയ കേസ്; ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കെടുത്തത് നിയമ നടപടികളില്‍ നിന്ന് ഒഴിവാക്കാനുള്ള കാരണമല്ല; സുപ്രീം കോടതി
പോലീസിന് മുന്നില്‍ ഹാജരാകുന്നതില്‍നിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കുറ്റാരോപിതനായ സുരക്ഷാഭടന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ഭാര്യയെ കൊലപ്പെടുത്തിയെന്ന കേസില്‍ കുറ്റാരോപിതനായ ബ്ലാക്ക് കാറ്റ് കമാന്‍ഡോയെ വിമര്‍ശിച്ച് സുപ്രീം കോടതി. സൈനികനടപടിയില്‍ പങ്കെടുത്ത ആളാണ് എന്നത് നിയമനടപടികളില്‍നിന്ന് ഒഴിവാക്കാനുള്ള കാരണമല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പോലീസിന് മുന്നില്‍ ഹാജരാകുന്നതില്‍നിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കുറ്റാരോപിതനായ സുരക്ഷാഭടന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
പഹല്‍ഗാം അക്രമണത്തിന് തിരിച്ചടിയായുള്ള ‘ഓപ്പറേഷന്‍ സിന്ദൂര്‍’ സൈനികനടപടിയുടെ ഭാഗമായിരുന്നു താനെന്നും ഇയാള്‍ കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍, ഈ കാര്യം ഇളവ് നല്‍കുന്നതിനുള്ള ഉപാധിയായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. അതിക്രൂരമായ കൊലപാതകമാണ് നടന്നിരിക്കുന്നതെന്നും കേസില്‍ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും നടത്താന്‍ സാധിക്കില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
india
അഹമ്മദാബാദ് വിമാനാപകടം: ഡോ. ഷംഷീര്‍ വയലില്‍ 6 കോടി രൂപയുടെ സഹായം കൈമാറി
അഹമ്മദാബാദിലുണ്ടായ എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ ജീവന്‍ പൊലിഞ്ഞ ബി.ജെ. മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളുടെ കുടുംബാംഗങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും ഡോ. ഷംഷീര്‍ വയലില്‍ ആറ് കോടി രൂപയുടെ സഹായം കൈമാറി.

അഹമ്മദാബാദ്: അഹമ്മദാബാദിലുണ്ടായ എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ ജീവന്‍ പൊലിഞ്ഞ ബി.ജെ. മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളുടെ കുടുംബാംഗങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും ഡോ. ഷംഷീര്‍ വയലില്‍ ആറ് കോടി രൂപയുടെ സഹായം കൈമാറി.
മെഡിക്കല്‍ കോളേജ് ക്യാമ്പസ്സില്‍ നടന്ന ലളിതമായ ചടങ്ങില്‍ മെഡിക്കല്‍ കോളേജ് ഡീന്‍ ഡോ. മീനാക്ഷി പരീഖ്, ആശുപത്രി സൂപ്രണ്ട് ഡോ. രാകേഷ് എസ്. ജോഷി, ജൂനിയര്‍ ഡോക്ടേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ദുരന്തത്തിനിരയായവരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കിയത്. എയര്‍ ഇന്ത്യ ദുരന്തം ആഘാതമേല്‍പ്പിച്ചവര്‍ക്ക്
ലഭിക്കുന്ന ആദ്യ സാമ്പത്തിക സഹായമാണിത്.
കാലതാമസമില്ലാതെ അതിവേഗം സഹായമെത്തിച്ച വിപിഎസ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീറിന്റെ നടപടി അങ്ങേയറ്റം ശ്ലാഘനീയമാണെന്ന് വിലയിരുത്തപ്പെട്ടു.
ദുരന്തത്തില്‍ ജീവന്‍ നഷ്ടപെട്ട നാല് യുവ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപയുടെ ചെക്ക് കൈമാറി. മധ്യപ്രദേശിലെ ഗ്വാളിയോറില്‍ നിന്നുള്ള ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയായിരുന്ന ആര്യന്‍ രജ്പുത്, രാജസ്ഥാനിലെ ശ്രീ ഗംഗാനഗറില്‍ നിന്നുള്ള മാനവ് ഭാദു, ബാര്‍മറില്‍ നിന്നുള്ള ജയപ്രകാശ് ചൗധരി, ഗുജറാത്തിലെ ഭാവ്നഗറില്‍ നിന്നുള്ള രാകേഷ് ഗോബര്‍ഭായ് ദിയോറ എന്നിവരുടെ കുടുംബങ്ങള്‍ക്കാണ് സഹായം ലഭിച്ചത്.
‘കര്‍ഷക കുടുംബമാണ് ഞങ്ങളുടേത്. കുടുംബത്തിലെ ആദ്യ മെഡിക്കല്‍ വിദ്യാര്‍ത്ഥിയും ഞങ്ങളുടെ പ്രതീക്ഷയുമായിരുന്നു രാകേഷ് ദിയോറയെന്ന് സഹോദരന്‍ വിപുല്‍ ഭായ് ഗോബര്‍ഭായ് ദിയോറ പറഞ്ഞു.
കുട്ടികളെ വളരെയധികം ഇഷ്ടപ്പെട്ടിരുന്ന രാകേഷിന് പീഡിയാട്രിക് ഹാര്‍ട്ട് സര്‍ജന്‍ ആകണമെന്നായിരുന്നു ആഗ്രഹം. ദുരന്തം ഞങ്ങള്‍ക്ക് താങ്ങാനാകുന്നില്ല. നാല് സഹോദരിമാരാണ്. അച്ഛന്‍ രോഗിയാണ്. അവനായിരുന്നു ഞങ്ങളുടെ പ്രതീക്ഷ. ഈ സഹായം ഞങ്ങള്‍ക്ക് വളരെ വലുതാണ്. അപകടത്തില്‍ മരിച്ച രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന രാകേഷ് ദിയോറയുടെ സഹോദരന്‍ വിപുല്‍ ഭായ് ഗോബര്‍ഭായ് ദിയോറ പറഞ്ഞു.
അപകടത്തില്‍ ഉറ്റവരെ നഷ്ടമായ ഡോക്ടര്‍മാര്‍ക്കും ഡോ.ഷംസീറിന്റെ സഹായം നല്‍കി. ഭാര്യയെയും ഭാര്യാ സഹോദരനെയും നഷ്ടപെട്ട ന്യൂറോ സര്‍ജറി റസിഡന്റ് ഡോ. പ്രദീപ് സോളങ്കി, മൂന്ന് കുടുംബാംഗങ്ങളെ നഷ്ടമായ സര്‍ജിക്കല്‍ ഓങ്കോളജി റസിഡന്റ് ഡോ. നീല്‍കാന്ത് സുത്താര്‍, സഹോദരനെ നഷ്ടമായ ബിപിടി വിദ്യാര്‍ത്ഥി ഡോ. യോഗേഷ് ഹദാത്ത് എന്നിവര്‍ ഇതിലുള്‍പ്പെടുന്നു. മരിച്ച ഓരോ ബന്ധുവിനും 25 ലക്ഷം രൂപ വീതമാണ് നല്‍കിയത്.
പൊള്ളല്‍, ഒടിവ്, ആന്തരികാഘാതം എന്നിവ മൂലം അഞ്ചോ അതിലധികമോ ദിവസങ്ങള്‍ ആശുപത്രിയില്‍ കഴിയേണ്ടി വന്ന 14 പേര്‍ക്ക് 3.5 ലക്ഷം രൂപയുടെ സഹായവും നല്‍കി. ഡീനുമായുള്ള കൂടിയാലോചനക്ക് ശേഷം ജൂനിയര്‍ ഡോക്ടേഴ്സ് അസോസിയേഷന്‍ നിര്‍ദേശിച്ചവര്‍ക്കാണ് സഹായധനം നല്‍കിയത്. ഗുരുതരമായി പൊള്ളലേറ്റ ഡോ. കെല്‍വിന്‍ ഗമേറ്റി, ഡോ. പ്രഥം കോല്‍ച്ച, ഫാക്കല്‍റ്റി അംഗങ്ങളുടെ ബന്ധുക്കളായ മനീഷബെന്‍, അവരുടെ 8 മാസം പ്രായമുള്ള മകന്‍ തുടങ്ങിയവരും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു.
‘ഈ ദുരന്തത്തില്‍ നിങ്ങള്‍ ഒറ്റയ്ക്കല്ല. മെഡിക്കല്‍ സമൂഹം മുഴുവനായും നിങ്ങളോടൊപ്പമുണ്ട്,’ കുടുംബങ്ങള്‍ക്ക് കൈമാറിയ കത്തില്‍ ഡോ. ഷംഷീര്‍ ഉറപ്പ് നല്‍കി.
ഇത്തരം വേളകളില്‍ വൈദ്യ സമൂഹം ഒറ്റക്കെട്ടായി നില്‍ക്കുമെന്നതിന്റെ ഓര്‍മപ്പെടുത്തലാണ് ഈ ഐക്യദാര്‍ഢ്യമെന്ന് ഡോ. മീനാക്ഷി പരീഖും ജൂനിയര്‍ ഡോക്ടേഴ്സ് അസോസിയേഷനും പറഞ്ഞു.
സഹായ വിതരണ ചടങ്ങിന് ശേഷം ദുരന്തത്തില്‍ മരിച്ച ബി.ജെ മെഡിക്കല്‍ കോളേജില്‍ നിന്നുള്ളവര്‍ക്കായി നടത്തിയ പ്രത്യേക പ്രാര്‍ത്ഥനയില്‍ അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
ജൂണ്‍ 12നാണ് അപകടം നടന്നത്. ആരോഗ്യ സംരംഭകനായ ഡോ. ഷംഷീര്‍ 17ന് സഹായ സന്നദ്ധതയറിയിച്ചു. പ്രഖ്യാപിച്ച് ഒരാഴ്ച്ച തികയുമ്പോള്‍ തന്നെ
സഹായം എ്ത്തിക്കുകയും ചെയ്തു.
ദുരന്തത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ച കോളേജ് അധ്യയന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച ഉടനെയാണ് സഹായം നല്‍കാനായി ഡോ. ഷംഷീറിന്റെ നിര്‍ദ്ദേശപ്രകാരം വിപിഎസ് ഹെല്‍ത്ത് സംഘം അഹമ്മദാബാദില്‍ എത്തിയത്.
ഫോട്ടോ: എയര്‍ ഇന്ത്യ വിമാന ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്കുള്ള ഡോ. ഷംഷീറിന്റെ സഹായം കൈമാറിയശേഷം നടന്ന പ്രത്യേക പ്രാര്‍ത്ഥന
-
film3 days ago
‘ജെ എസ് കെ’യുടെ പ്രദര്‍ശനാനുമതി തടഞ്ഞ് സെന്‍സര്‍ ബോര്‍ഡ് ; കാരണം ജാനകി
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നാളെ
-
News3 days ago
തിരിച്ചടിച്ച് ഇറാന്; ഇസ്രാഈലിലേക്ക് ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചു
-
News3 days ago
അമേരിക്കയുടെ നടപടി ലോക സമാധാനത്തിന് ഭീഷണി; ഇറാനിലെ ആക്രമണത്തില്‍ ആശങ്ക പ്രകടിപ്പിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍
-
kerala2 days ago
സമസ്ത മുശാവറാംഗം ശൈഖുനാ മാണിയൂര്‍ ഉസ്താദ് വിട പറഞ്ഞു
-
kerala2 days ago
തൃശൂരില്‍ പതിനഞ്ച്കാരി വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
kerala3 days ago
കാവികൊടി ദേശീയ പതാകയാക്കണമെന്ന വിവാദ പരാമര്‍ശം; ബിജെപി നേതാവിനെതിരെ കേസ്
-
News3 days ago
ഫേസ്ബുക്ക് ലോഗിനുകള്‍ സുരക്ഷിതമാക്കാന്‍ പാസ്കീകള്‍ പ്രഖ്യാപിച്ച് മെറ്റാ