Connect with us

More

ജനകീയ പദ്ധതികളിലൂടെ ജനപ്രിയനായി രാഹുല്‍; കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് സര്‍വേ

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റത്തോടെ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് പ്രവചിച്ച് യു.എസ് വെബ്‌സൈറ്റായ മീഡിയം. കോണ്‍ഗ്രസ് ഒറ്റയ്ക്ക് 213 സീറ്റ് നേടുമ്പോള്‍ ബി.ജെ.പി 170 സീറ്റില്‍ ഒതുങ്ങുമെന്ന് മീഡിയം ഡോട്ട്‌കോം (medium.com) സര്‍വെ പ്രവചിക്കുന്നത്. രാജ്യത്ത് നിലനില്‍ക്കുന്ന ശക്തമായ മോദി വിരുദ്ധ തരംഗവുംം രാഹുല്‍ ഗാന്ധി കരുത്തനായി ഉയര്‍ന്നുവന്നതും ന്യായ് പദ്ധതി പോലത്ത ജനപ്രിയ പദ്ധതികളാല്‍ അദ്ദേഹം ദിനംപ്രതി നേടുന്ന ജനസ്വീകാര്യതയുമാണ് സര്‍വേയില്‍ പ്രതിഫലിച്ചത്. മറ്റ് പാര്‍ട്ടികള്‍ 160 സീറ്റ് നേടുമെന്നും സര്‍വേ പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിനോട് രാജ്യത്തെ ജനങ്ങള്‍ക്ക് കടുത്ത അതൃപ്തിയാണുള്ളത്. മോദിയുടെ പ്രഭാവം എന്നത് രാജ്യത്ത് ഇല്ലാതെയായി. അതേസമയം പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ജനപ്രീതി ദിവസംതോറും വര്‍ധിക്കുകയാണ്. രാജ്യത്തെ ജനങ്ങള്‍ക്ക് സ്വീകാര്യനായ പൊതുസമ്മതനായി രാഹുല്‍ ഉയര്‍ന്നു. രാജ്യത്തിന്റെ ബഹുസ്വരതയും മതനിരപേക്ഷ കാഴ്ചപ്പാടും ഉയര്‍ത്തിപ്പിടിക്കുന്ന രാഹുലിന്റെയും കോണ്‍ഗ്രസിന്റെയും നിലപാടും, രാജ്യത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള കൃത്യമായ കാഴ്ചപ്പാടോടെയുള്ള പ്രകടനപത്രികയും കോണ്‍ഗ്രസിന് ഗുണം ചെയ്യുന്ന പ്രധാന ഘടകങ്ങളായി വെബ്‌സൈറ്റ് പറയുന്നു.

ഏകാധിപത്യനിലപാട് രാജ്യത്തെ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പിക്കുന്ന തരത്തില്‍ നടത്തിയ മോദിയുടെ പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാകും. കര്‍ഷകവിരുദ്ധ നിലപാടും തൊഴിലില്ലായ്മയും മുതല്‍ നോട്ട് നിരോധനവും റഫാലും വരെ ശക്തമായ മോദി വിരുദ്ധതരംഗം രാജ്യത്ത് സൃഷ്ടിച്ചു. ഈ സാഹചര്യത്തില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് മീഡിയം.കോം പ്രവചിക്കുന്നു. ആകെ പോള്‍ ചെയ്യുന്ന വോട്ടുകളുടെ 39% കോണ്‍ഗ്രസ് നേടുമ്പോള്‍ ബി.ജെ.പിക്ക് 31 ശതമാനം മാത്രമേ നേടാനാകൂ എന്ന് സര്‍വെ വ്യക്തമാക്കുന്നു.

52% പുരുഷന്മാരും 48% സ്ത്രീകളുമാണ് സര്‍വേയില്‍ പങ്കെടുത്തത്. രാജ്യമൊട്ടാകെ 20,500 പേരെ കണ്ട് യു.കെ ഗവേഷണ സംഘം നടത്തിയ സര്‍വേയെ ആധാരമാക്കിയാണു മീഡിയം.കോമിന്റെ തെരഞ്ഞെടുപ്പ് പ്രവചനം. നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം, രൂക്ഷമായ തൊഴിലില്ലായ്മ, നോട്ടുനിരോധനം, കര്‍ഷകദ്രോഹനയങ്ങള്‍, ഇന്ധനവിലവര്‍ധന, ന്യൂനപക്ഷങ്ങളോടുള്ള അവഗണന തുടങ്ങിയ വിഷയങ്ങളെല്ലാം സര്‍വേയില്‍ പങ്കെടുത്തവര്‍ മോദി സര്‍ക്കാരിന്റെ വീഴ്ചകളായി ചൂണ്ടിക്കാണിച്ചു. അതേസമയം രാഹുല്‍ ഗാന്ധിയിലാണ് രാജ്യത്തിന്റെ പ്രതീക്ഷയെന്നും സര്‍വെ വ്യക്തമാക്കുന്നു. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും മോദിയുടെയും ബി.ജെ.പിയുടെയും ജനദ്രോഹനിലപാടുകള്‍ക്കും ഏകാധിപത്യത്തിനും മറുപടിയാകുമെന്ന് വോട്ടര്‍മാര്‍ കരുതുന്നു. മതനിരപേക്ഷതയും ഐക്യവും മുന്‍നിര്‍ത്തിയാണു രാഹുല്‍ ഗാന്ധി വോട്ട് തേടുന്നത്. ന്യായ് പദ്ധതി പോലെ കൃത്യമായ കാഴ്ചപ്പോടോടെയുള്ള കോണ്‍ഗ്രസിന്റെ പ്രഖ്യാപനങ്ങള്‍ ഗുണം ചെയ്യുമെന്നും സര്‍വെ വ്യക്തമാക്കുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 303 സീറ്റുകളില്‍ കോണ്‍ഗ്രസ് മികച്ച നേട്ടമുണ്ടാക്കുമെന്ന് മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്ര ധനമന്ത്രിയുമായ പി ചിദംബരം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കോണ്‍ഗ്രസ് 50 സീറ്റില്‍ ഒതുങ്ങുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയോടുള്ള പ്രതികരണമായിട്ടായിരുന്നു ചിദംബരത്തിന്റെ അവകാശ വാദം. ബി.ജെ.പിയുടെ വ്യാജ വാഗ്ദാനങ്ങള്‍ ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ ജനം അവരെ ബഹിഷ്‌കരിക്കുകയാണ്. ഉറങ്ങുമ്പോള്‍ മോദി പല സ്വപ്‌നങ്ങളും കാണുന്നുണ്ട്, ഉറക്കില്‍ നിന്ന് ഉണര്‍ന്നാലും അദ്ദേഹം സ്വപ്‌നം കാണുന്നത് തുടര്‍ന്നോട്ടെ. പക്ഷേ രാജ്യം ഇത്തവണ കോണ്‍ഗ്രസിനെ വരിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കോണ്‍ഗ്രസും സഖ്യ കക്ഷികളും തെരഞ്ഞെടുപ്പില്‍ വലിയ നേട്ടമുണ്ടാക്കുമെന്നും ചിദംബരം പറഞ്ഞു. മുംബൈയിലെ കോണ്‍ഗ്രസ് ആസ്ഥാനമായ ഗാന്ധിഭവനില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ചെന്നൈയില്‍ പബ്ബിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് 3 പേര്‍ മരിച്ചു

ഇന്നലെ
രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്

Published

on

ചെന്നൈ ആള്‍വാര്‍പേട്ടില്‍ പബ്ബിന്റെ മേല്‍ക്കൂര ഇടിഞ്ഞ് മൂന്നുപേര്‍ മരിച്ചു. പബ്ബ് ജീവനക്കാരായ മണിപ്പൂര്‍ സ്വദേശികള്‍ മാക്‌സ്, ലാലി എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മരണപ്പെട്ട മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ
രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്. ആള്‍വാര്‍പേട്ടിലെ ഷെക്‌മെറ്റ് പബ്ബിന്റെ മേല്‍ക്കൂരയാണ് ഇടിഞ്ഞുവീണത്.

അപകടത്തിന്റെ കാരണമെന്തെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. പബ്ബിനുള്ളില്‍ ആരും തന്നെ കുടുങ്ങിക്കിടപ്പില്ലെന്ന് രക്ഷാ പ്രവര്‍ത്തകരും ഫയര്‍ ഫോഴ്‌സും അറിയിച്ചു. ഐപിഎല്‍ നടക്കുന്നതിനാലും ഇന്ന് അവധി ദിവസമായതിനാലും ധാരാളം ആളുകള്‍ പബ്ബിലുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെയാണ് മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്ന് താഴേക്ക് വീണത്.

Continue Reading

kerala

അനു കൊലപാതകം: പ്രതിയുടെ ഭാര്യയും പിടിയിൽ, അനുവിൻ്റെ സ്വർണം വിറ്റ പണം കൈവശം വച്ചതും ചിലവഴിച്ചതും റവീന

ഇന്നലെയാണ് കൊണ്ടോട്ടിയിലെ വീട്ടിലെത്തി റൗഫീനയെ പൊലീസ് അറസ്റ്റ് ചെയ്തത്

Published

on

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ അനുവിനെ തോട്ടില്‍ മുക്കിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീനയാണ് അറസ്റ്റിലായത്. തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് അറസ്റ്റ്.

1,43,000 രൂപയും ഇവരുടെ കൈയിൽ നിന്ന് കണ്ടെടുത്തു. അറുപതോളം കേസുകളിൽ പ്രതിയാണ് അനുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മുജീബ് റഹ്മാൻ. പിടികൂടാൻ ശ്രമിക്കവെ മുജീബിൻ്റെ ആക്രമണത്തിൽ ഒരു പൊലീസുകാരന് കൈയ്ക്ക് പരിക്കേറ്റിരുന്നു. പ്രതിയുടെ വീട്ടിൽ നിന്ന് മാരകായുധങ്ങളും പൊലീസ് കണ്ടെടുത്തിരുന്നു.

സ്വര്‍ണാഭരണങ്ങള്‍ വിറ്റ പണം ചീട്ടു കളിച്ച് നശിപ്പിച്ചു എന്നാണ് മുജീബ് ആദ്യം പറഞ്ഞത്. പിന്നീട് കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് പണം റൗഫീനയെ ഏല്‍പ്പിച്ചതായി വെളിപ്പെടുത്തിയത്. പൊലീസ് എത്തുമെന്ന് അറിഞ്ഞതോടെ, പണം കൂട്ടുകാരിയെ ഏല്‍പ്പിച്ചു. ഇന്നലെയാണ് കൊണ്ടോട്ടിയിലെ വീട്ടിലെത്തി റൗഫീനയെ പൊലീസ് അറസ്റ്റ് ചെയ്തത്.

Continue Reading

kerala

മഅ്ദനിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്

Published

on

പിഡിപി സംസ്ഥാന അധ്യക്ഷൻ അബ്ദുൽ നാസര്‍ മഅദനിയുടെ ആരോഗ്യനിലയിൽ പുരോഗതി ഇല്ല. അതീവ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്.

വിദഗ്ധ ഡോക്ടർമാരുടെ സംഘം മഅ്ദനിയെ പരിശോധിച്ച് വരികയാണ്. കഴിഞ്ഞ മാസമാണ് മഅ്ദനിയെ വൃക്ക സംബന്ധമായ അസുഖം മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച പുലർച്ച കടുത്ത ശ്വാസതടസം നേരിട്ടതോടെയാണ് വെന്‍റിലേറ്ററിലേക്ക് മാറ്റിയത്.

ഡയാലിസിസ് തുടരുന്നുണ്ട്. കരള്‍ രോഗത്തിന്റെ ബാധിതനായ മഅദനി ഒരു മാസത്തിലേറെയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജാമ്യവ്യവസ്ഥയില്‍ സുപ്രീംകോടതി ഇളവ് അനുവദിച്ചതിനെത്തുടര്‍ന്ന് മഅദനി കഴിഞ്ഞ വര്‍ഷം ജൂലൈ 20 നാണ് കേരളത്തിലേക്ക് എത്തിയത്.

Continue Reading

Trending