ജയ്പൂര്‍: രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് സര്‍വേ ഫലം. സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് ഡെവലപ്പിങ് സൊസൈറ്റീസ് എ.ബി.പി ന്യൂസുമായി ചേര്‍ന്ന് നടത്തിയ അഭിപ്രായ സര്‍വേയാണ് രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് പ്രവചിച്ചത്.

110 സീറ്റുകളുമായി കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നാണ് പറയുന്നത്. ബി.ജെ.പി 84 സീറ്റുകളില്‍ ഒതുങ്ങും. മറ്റു പാര്‍ട്ടികള്‍ ആറു സീറ്റുകളില്‍ വിജയിക്കുമെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. മുഖ്യമന്ത്രി വസുന്ധരാ രാജെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറില്‍ ജനങ്ങള്‍ക്ക് അതൃപ്തിയാണെന്നാണ് വിവരം.