ന്യൂഡല്‍ഹി: പെട്രോള്‍ ഡീസല്‍ വില കുത്തനെ ഉയരുന്നതിനൊപ്പം പാചക വാതകത്തിന്റെ വില വീണ്ടും വര്‍ധിപ്പിച്ചു. സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 59 രൂപയാണ് കൂട്ടിയത്. സബ്‌സിഡി ഉള്ള സിലിണ്ടറിന് 2രൂപ 89പൈസയും വര്‍ദ്ധിപ്പിച്ചു. പുതുക്കിയ വിലയനുസരിച്ച് സബ്‌സിഡിയുള്ള സിലിണ്ടറുകള്‍ക്ക് ഇനി 502 രൂപ 4പൈസ നല്‍കേണ്ടി വരും.

അതിനിടെ ഇന്ധനവിലയും കൂട്ടി. പെട്രോള്‍ ലിറ്ററിന് 25 പൈസയും ഡീസലിന് 32 പൈസയും ആണ് കൂട്ടിയത്.