ഡല്‍ഹി: കൊവാക്‌സിന്‍ ഉപയോഗിക്കാന്‍ സാധിക്കാത്തവരുടെ ലിസ്റ്റ് പുറത്തുവിട്ട് നിര്‍മാതാക്കളായ ഭാരത് ബയോടെക്. വാക്‌സിനേഷന്‍ തുടങ്ങി രണ്ടുദിവസം പിന്നിടുമ്പോഴാണ് ലിസ്റ്റ് പുറത്ത് വിട്ടിരിക്കുന്നത്. താഴെപ്പറയുന്ന കൂട്ടത്തിലുള്ളവര്‍ കൊവാക്‌സിന്‍ സ്വീകരിക്കരുതെന്നാണ് മുന്നറിയിപ്പ്.

അലര്‍ജിയുണ്ടായിരുന്നവര്‍

പനിയുള്ളവര്‍

ബ്ലീഡിങ് ക്രമഭംഗം

രോഗപ്രതിരോധശേഷിയില്ലാത്തവര്‍

പ്രതിരോധശേഷിയെ ബാധിക്കുന്ന ചികിത്സയിലുള്ളവര്‍

ഗര്‍ഭിണി

മുലയൂട്ടുന്നവര്‍

മറ്റൊരു കൊവിഡ് വാക്‌സിന്‍ എടുത്തവര്‍

വാക്‌സിനേറ്റര്‍ കണ്ടെത്തുന്ന മറ്റു ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍

അതേസമയം, സംസ്ഥാനത്ത് ഇന്ന് 6186 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 1019, കോട്ടയം 674, കൊല്ലം 591, തൃശൂര്‍ 540, പത്തനംതിട്ട 512, മലപ്പുറം 509, കോഴിക്കോട് 481, ആലപ്പുഴ 475, തിരുവനന്തപുരം 404, കണ്ണൂര്‍ 301, വയനാട് 245, പാലക്കാട് 242, ഇടുക്കി 130, കാസര്‍ഗോഡ് 63 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.