Connect with us

india

കവരുമോ സ്വകാര്യത; വിവര കൈമാറ്റ നയം കരട് പുറത്തിറക്കി

രാജ്യത്തെ പൗരന്‍മാരുടെ വ്യക്തിഗതമല്ലാത്ത വിവരങ്ങള്‍ സര്‍ക്കാറിനും സ്വകാര്യ കമ്പനികള്‍ക്കും കൈമാറുന്നതിനായുള്ള വിവര കൈമാറ്റ നയത്തിന്റെ കരട് (എന്‍.ഡി.ജി.എഫ്.പി) കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്റ് ഐ.ടി വകുപ്പ് പുറത്തിറക്കി.

Published

on

ന്യൂഡല്‍ഹി: രാജ്യത്തെ പൗരന്‍മാരുടെ വ്യക്തിഗതമല്ലാത്ത വിവരങ്ങള്‍ സര്‍ക്കാറിനും സ്വകാര്യ കമ്പനികള്‍ക്കും കൈമാറുന്നതിനായുള്ള വിവര കൈമാറ്റ നയത്തിന്റെ കരട് (എന്‍.ഡി.ജി.എഫ്.പി) കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്റ് ഐ.ടി വകുപ്പ് പുറത്തിറക്കി.

പൊതു, സ്വകാര്യ മേഖലയുടെ സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ വിവര കൈമാറ്റം സഹായിക്കുമെന്നാണ് സര്‍ക്കാര്‍ വാദം. ഗവേഷണ ആവശ്യങ്ങള്‍ക്ക് ഡേറ്റ സെറ്റുകള്‍ ആവശ്യമായ സാഹചര്യത്തിലാണ് ഇതിനായി നയം കൊണ്ടുവരുന്നത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ കൈവശമുള്ള വിവരങ്ങള്‍ ഇതിനായി ശേഖരിക്കും. ഒപ്പം സ്വകാര്യ കമ്പനികളുടെ കയ്യിലുള്ള വിവരങ്ങളും ലഭ്യമാക്കും. ഈ വിവരങ്ങള്‍ പണം ഈടാക്കി ആവശ്യക്കാര്‍ക്ക് കൈമാറും.

സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഗവേഷകര്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുമാണ് ഡേറ്റ കൈമാറുകയെന്നാണ് കരട് നയത്തില്‍ പറയുന്നത്. ശേഖരിക്കുന്ന വിവരങ്ങളില്‍ ഏതൊക്കെ ആര്‍ക്കൊക്കെ കൈമാറും ഇത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും. ഇതിനായി ഡിജിറ്റല്‍ ഇന്ത്യാ കോര്‍പറേഷനു കീഴില്‍ ഇതിനായി ഇന്ത്യാ ഡേറ്റ മാനേജ്‌മെന്റ് ഓഫീസ് (ഐ. ഡി. എം.ഒ) ആരംഭിക്കും. ശേഖരിക്കുന്ന വിവരങ്ങളുടെ ഉടമസ്ഥര്‍ കേന്ദ്ര സര്‍ക്കാര്‍ ആയിരിക്കും.

സ്വകാര്യ കമ്പനികള്‍ തമ്മിലുള്ള മത്സരത്തേയും പുതിയ നയം ബാധിച്ചേക്കും. പൗരന്റെ ഏതൊക്കെ വിവരങ്ങളാണ് വ്യക്തിഗതം, വ്യക്തിഗതമല്ലാത്തത് എന്നത് കൃത്യമായി നിര്‍വചിച്ചില്ലെങ്കില്‍ ഭാവിയില്‍ അത് സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റത്തിന് കാരണമായേക്കും. ഐ.ടി മന്ത്രാലയത്തിന്റെ കരടിന്‍മേല്‍ അഭിപ്രായം അറിയിക്കാനുള്ള അവസാന തീയതി ജൂണ്‍ 11 ആണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പത്താം ക്ലാസ് വിദ്യാര്‍ത്ഥി മെട്രോ സ്റ്റേഷനില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു

പതിനാറുകാരനായ വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്ന് അധ്യാപകര്‍ക്കെതിരെ മാനസിക പീഡനം ആരോപിക്കുന്ന കുറിപ്പ് പൊലീസ് കണ്ടെത്തി.

Published

on

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രമുഖ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മെട്രോ സ്റ്റേഷനിലെ പ്ലാറ്റ്ഫോമില്‍ നിന്ന് ചാടി ജീവനൊടുക്കി. പതിനാറുകാരനായ വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്ന് അധ്യാപകര്‍ക്കെതിരെ മാനസിക പീഡനം ആരോപിക്കുന്ന കുറിപ്പ് പൊലീസ് കണ്ടെത്തി.

സ്‌കൂളിലെ പ്രിന്‍സിപ്പലിന്റെയും രണ്ട് അധ്യാപകരുടെയും പെരുമാറ്റമാണ് ആത്മഹത്യയ്ക്ക് വഴിവെച്ചതെന്ന് കുറിപ്പില്‍ വിദ്യാര്‍ത്ഥി വ്യക്തമാക്കുന്നു. ”എന്നോട് അധ്യാപകര്‍ മോശമായി പെരുമാറി… സ്‌കൂളില്‍ നടന്നത് ഒരിക്കലും പറയാനാകാത്തതായിരുന്നു. എന്റെ ഏതെങ്കിലും അവയവം മറ്റൊരാള്‍ക്ക് ഉപകാരപ്പെടുമെങ്കില്‍ ദാനം ചെയ്യണം” എന്ന കുറിപ്പിലെ വരികള്‍ കുടുംബത്തെയും സമൂഹത്തെയും നടുക്കി.

വീട്ടുകാരുടെ പറയുന്നതനുസരിച്ച്, പതിവുപോലെ രാവിലെ സ്‌കൂളിലേക്ക് പോയ വിദ്യാര്‍ത്ഥി ഉച്ചയ്ക്ക് 2.45ന് മെട്രോ സ്റ്റേഷനു സമീപം പരിക്കേറ്റ് കിടക്കുന്നതായി വിവരം ലഭിച്ചു. ആശുപത്രിയില്‍ എത്തുമ്പോഴേക്കും ഇയാള്‍ മരിച്ചിരുന്നു.

കുട്ടിയുടെ പിതാവ് പ്രിന്‍സിപ്പലിനും രണ്ട് അധ്യാപകര്‍ക്കുമെതിരെ പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞ നാല് ദിവസമായി സ്‌കൂളില്‍ നിന്നു പുറത്താക്കുമെന്ന് അധ്യാപക ഭീഷണി ഉണ്ടായിരുന്നു എന്നും സഹപാഠി വെളിപ്പെടുത്തി. നാടക ക്ലാസിനിടെ വീണപ്പോള്‍ ‘അമിതാഭിനയം’ എന്ന് പരിഹസിച്ച അധ്യാപകന്റെ പെരുമാറ്റവും കുട്ടിയെ മാനസികമായി തളര്‍ത്തിയിരുന്നു. കരഞ്ഞപ്പോള്‍ പോലും ”എത്ര വേണമെങ്കിലും കരയട്ടെ” എന്നായിരുന്നു അധ്യാപകയുടെ പ്രതികരണം. ഇതൊക്കെ സംഭവിക്കുമ്പോള്‍ പ്രിന്‍സിപ്പലും അവിടെ ഉണ്ടായിരുന്നെങ്കിലും തടയാന്‍ ഒന്നും ചെയ്തില്ല.

അധ്യാപകരുടെ ഭാഗത്ത് നിന്നും നേരിടുന്ന പീഡനത്തെക്കുറിച്ച് മകന്‍ പല പ്രാവശ്യം വീട്ടില്‍ പറഞ്ഞിട്ടുണ്ടായിരുന്നുവെന്ന് പിതാവ് പറഞ്ഞു. സ്‌കൂളില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. പരീക്ഷകള്‍ അടുത്തതിനാല്‍ സ്‌കൂള്‍ മാറ്റുന്നത് താമസിപ്പിച്ചിരുന്നുവെന്നും പരീക്ഷയ്ക്കുശേഷം മാറ്റാമെന്ന് മകനെ ഉറപ്പുനല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

Continue Reading

india

വ്യാജ ഷെയര്‍ ട്രേഡിങ് വഴി വന്‍ തട്ടിപ്പ്; തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍

തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് അറസ്റ്റ്.

Published

on

തൃശൂര്‍: വ്യാജ ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ് തട്ടിപ്പ് നടത്തി അരക്കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ തമിഴ്‌നാട് കാഞ്ചീപുരം ഷോലിംഗ നെല്ലൂര്‍ സ്വദേശിയായ നവീന്‍ കുമാര്‍ തൃശൂര്‍ റൂറല്‍ സൈബര്‍ പൊലീസ് പിടിയില്‍. തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് അറസ്റ്റ്. കടുപ്പശ്ശേരി പേങ്ങിപറമ്പിലെ അലക്‌സ് പി.കെയില്‍ നിന്ന് ഷെയര്‍ ട്രേഡിങ് കാരണമായി 49,64,430 രൂപ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയപ്പിച്ച് തട്ടിയെടുത്തതിലാണ് ഇയാള്‍ പ്രതിയായത്. നവീന്‍ കുമാറിന്റെ ബാങ്ക് അക്കൗണ്ടില്‍ തട്ടിപ്പിലൂടെ നേടിയ പണത്തില്‍പ്പെട്ട എട്ട് ലക്ഷം രൂപ ക്രെഡിറ്റ് ആയതായി അന്വേഷണ സംഘം കണ്ടെത്തി, തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തു. നവീന്‍ കുമാറിന്റെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് വിവിധ സ്ഥലങ്ങളില്‍ തട്ടിപ്പ് നടത്തിയതിന് മലപ്പുറം അരീക്കോട്, മലപ്പുറം താനൂര്‍, ആലപ്പുഴ, കോഴിക്കോട് റൂറല്‍, കോയമ്പത്തൂര്‍ കിണ്ണത്ത് കടവ്, നാമക്കല്‍ പൊലീസ് സ്‌റ്റേഷനുകളില്‍ ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണ സംഘത്തില്‍ തൃശൂര്‍ റൂറല്‍ സൈബര്‍ പോലീസ് സ്‌റ്റേഷന്‍ എസ്.എച്ച്.ഒ സുജിത്ത് പി.എസ്, ജി.എസ്.ഐമാരായ അശോകന്‍ ടി.എന്‍, ഗ്ലാഡിന്‍ എന്നിവര്‍ ഉള്‍പ്പെട്ടു.

Continue Reading

india

സ്റ്റിയറിംഗ് വീലില്‍ ടിഫിന്‍ വച്ച് ഭക്ഷണം കഴിച്ചു; അര്‍ധനഗ്നനായി ബസ് ഓടിച്ച ഡ്രൈവര്‍ സസ്‌പെന്‍ഷനില്‍

വെള്ള ഷോര്‍ട്ട്‌സ് മാത്രം ധരിച്ച് ബസ് ഓടിക്കുന്നതും യാത്രക്കാരുടെ സുരക്ഷ പൂര്‍ണ്ണമായും അവഗണിച്ചതുമാണ് ദൃശ്യങ്ങളില്‍ വ്യക്തമായത്.

Published

on

ജയ്പൂര്‍: സ്റ്റിയറിംഗ് വീലില്‍ ടിഫിന്‍ ബോക്‌സ് വച്ച് ഭക്ഷണം കഴിച്ചും അര്‍ധനഗ്നനായി ബസ് ഓടിച്ചും നടത്തിയ ഗുരുതര അശ്രദ്ധയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് രാജസ്ഥാന്‍ റോഡ്‌വേസ് ഡ്രൈവര്‍ പരസ്മല്‍ സസ്‌പെന്‍ഷനില്‍. വെള്ള ഷോര്‍ട്ട്‌സ് മാത്രം ധരിച്ച് ബസ് ഓടിക്കുന്നതും യാത്രക്കാരുടെ സുരക്ഷ പൂര്‍ണ്ണമായും അവഗണിച്ചതുമാണ് ദൃശ്യങ്ങളില്‍ വ്യക്തമായത്. അജ്മീറില്‍ നിന്നും കോട്ടയിലേക്ക് നിരവധി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ യാത്രക്കാരുമായി പോയ ബസിലായിരുന്നു സംഭവം. സ്റ്റിയറിംഗില്‍ വെച്ചിരുന്ന ടിഫിന്‍ ബോക്‌സില്‍ നിന്ന് ഭക്ഷണം കഴിക്കുകയും ബസ് അശ്രദ്ധമായി നിയന്ത്രിക്കയും ചെയ്യുന്നതാണ് വീഡിയോയില്‍ രേഖപ്പെടുത്തിയത്. ആദ്യം ഷര്‍ട്ടും പൈജാമയും ധരിച്ചിരുന്നെങ്കിലും പിന്നീട് രണ്ടും ഊരിമാറ്റി ഷോര്‍ട്ട്‌സ് മാത്രം ധരിച്ചാണ് അദ്ദേഹം വാഹനം ഓടിച്ചത്. ബസില്‍ ഉച്ചത്തില്‍ ബോളിവുഡ് ഗാനം പ്ലേ ചെയ്തുകൊണ്ടിരുന്നതും യാത്രക്കാര്‍ ചൂണ്ടിക്കാട്ടി. ഡ്രൈവര്‍ പതിവായി അനാചാരമായ രീതിയില്‍ വസ്ത്രം ധരിക്കാറുണ്ടെന്നും അനുചിതമായി പെരുമാറാറുണ്ടെന്നും യാത്രക്കാരാണ് അധികാരികളെ അറിയിച്ചത്. വീഡിയോയുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. യൂണിഫോം ധരിക്കാത്തതും നിരുത്തരവാദപരമായ പെരുമാറ്റവുമാണ് സസ്‌പെന്‍ഷനിലേക്ക് നയിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. അജ്‌മേരു ഡിപ്പോയിലായിരുന്നു പരസ്മല്‍ ഡെപ്യൂട്ടേഷന്‍. യഥാര്‍ത്ഥ നിയമനം പ്രതാപ്ഗഡ് ഡിപ്പോയിലാണ്. വിഷയത്തില്‍ നടപടിയെടുക്കാന്‍ പ്രതാപ്ഗഡ് ഡിപ്പോ മാനേജര്‍ക്ക് കത്ത് അയച്ചിട്ടുണ്ടെന്നും ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും അജ്‌മേര്‍ ഡിപ്പോ ചീഫ് മാനേജര്‍ രവി ശര്‍മ് അറിയിച്ചു.

Continue Reading

Trending