india
ഹോളി ആഘോഷത്തിനായി മസ്ജിദുകൾ മറച്ചത് അംഗീകരിക്കാനാവില്ല: സംയുക്ത കിസാൻ മോർച്ച
തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്കായി സമൂഹത്തെ വിഭജിക്കുന്നത് വെച്ചു പൊറുപ്പിക്കില്ലെന്നും സംയുക്ത കിസാൻ മോർച്ച കൂട്ടിച്ചേർത്തു.
ഹോളി ആഘോഷത്തിനായി മസ്ജിദുകൾ മറച്ചത് അംഗീകരിക്കാനാവില്ലെന്ന് സംയുക്ത കിസാൻ മോർച്ച. തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്കായി സമൂഹത്തെ വിഭജിക്കുന്നത് വെച്ചു പൊറുപ്പിക്കില്ലെന്നും സംയുക്ത കിസാൻ മോർച്ച കൂട്ടിച്ചേർത്തു. ഉത്തർപ്രദേശിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനും സംസ്ഥാനത്തെ ചില ബി.ജെ.പി നേതാക്കളും ന്യൂനപക്ഷ സമുദായങ്ങൾക്കെതിരെ നടത്തിയ പ്രസ്താവനകളെ അവർ അപലപിച്ചു.
വിദ്വേഷപ്രചാരണത്തെ പരാജയപ്പെടുത്താൻ ഇന്ത്യയിലെ ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്നും സംഘടന ആഹ്വാനം ചെയ്തു. ഹോളി ആഘോഷങ്ങള്‍ നടക്കുമ്പോള്‍ മുസ്‌ലിങ്ങള്‍ വീടിനുള്ളില്‍ തന്നെ കഴിയണമെന്ന് സംഭാല്‍ ഡി.എസ്.പി അനുജ് ചൗധരി പറഞ്ഞിരുന്നു.
ഹോളി ആഘോഷം വർഷത്തിലൊരിക്കൽ മാത്രമാണെന്നും വെള്ളിയാഴ്ച ജുമുഅ നമസ്കാരം 52 തവണ നടന്നിട്ടുണ്ടെന്നും ചൗധരി പറഞ്ഞിരുന്നു. അനുജ് ചൗധരിക്ക് പിന്തുണ അറിയിച്ച് കൊണ്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തിയിരുന്നു. അനുജ് ചൗധരിയുടെ പരാമർശത്തെ സംയുക്ത കിസാൻ മോർച്ച അപലപിച്ചു.
ഹോളി ദിനത്തിൽ പ്രാർത്ഥനയ്ക്കായി പുറത്തിറങ്ങുമ്പോൾ ശരീരത്തിൽ നിറങ്ങൾ ആവരുതെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ മുസ്‌ലിം പുരുഷന്മാർ പർദ്ദ ധരിച്ച് നടക്കണമെന്ന് ബി.ജെ.പി നേതാവ് രഘുരാജ് സിങ് പറഞ്ഞിരുന്നു. ഇസ്‌ലാം വിശ്വാസികളുടെ പുണ്യമാസമായ റംസാനിലെ രണ്ടാമത്തെ വെള്ളിയാഴ്ചയോടൊപ്പമായിരുന്നു ഹോളി ആഘോഷം.
ഈ പ്രസ്താവനകളെ ഉത്തർപ്രദേശ് മുഖ്യമന്ത്രി തന്നെ പിന്തുണച്ചതും ആവർത്തിച്ചതും കൂടുതൽ ഞെട്ടിപ്പിക്കുന്നതാണെന്ന് സംയുക്ത കിസാൻ മോർച്ച പറഞ്ഞു. ചൗധരിയെ ഉടനടി സസ്‌പെൻഡ് ചെയ്യണമെന്നും ഉചിതമായ ശിക്ഷ നൽകണമെന്നും സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഡി.എസ്.പി അനുജ് ചൗധരിയും നിരുപാധികം മാപ്പ് പറയണമെന്നും സംഘടന ആവശ്യപ്പെട്ടു.
‘ആധിപത്യത്തിനും തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്കും വേണ്ടി സമൂഹത്തെ വിഭജിക്കുന്നത് സംയുക്ത കിസാൻ മോർച്ച അനുവദിക്കില്ല, വിദ്വേഷപ്രചാരണത്തെ പരാജയപ്പെടുത്താൻ ഇന്ത്യയിലെ ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്ന് ഒരിക്കൽ കൂടി ഞങൾ ആഹ്വാനം ചെയ്യുന്നു,’ സംഘടന പറഞ്ഞു.
ന്യൂനപക്ഷ സമുദായത്തിനെതിരെ വിദ്വേഷത്തിന്റെ തീ ആളിക്കത്തിക്കുന്ന ഉത്തർപ്രദേശ് പൊലീസിനും മുഖ്യമന്ത്രിക്കും ആർ.എസ്.എസ് , ബി.ജെ.പി നേതാക്കൾക്കുമെതിരെ സ്വമേധയാ കേസെടുത്ത് ശക്തമായ നടപടി സ്വീകരിക്കണമെന്ന് സംഘടന ജുഡീഷ്യറിയോട് ആവശ്യപ്പെടുകയും ചെയ്തു.
india
ബെംഗളൂരുവില്‍ വന്ദേ ഭാരത് തട്ടി രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു
ഇന്നലെ വൈകിട്ട് നടന്ന അപകടത്തില്‍ ബെംഗളൂരുവിലെ സപ്തഗിരി കോളേജ് വിദ്യാര്‍ത്ഥികളായ സ്‌റ്റെര്‍ലിന്‍ എലിസ ഷാജി (19), ജസ്റ്റിന്‍ ജോസഫ് (20) എന്നിവര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
ബെംഗളൂരു: കേരളത്തില്‍ നിന്നുള്ള രണ്ട് നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ വന്ദേ ഭാരത് ട്രെയിന്‍ തട്ടി മരണപ്പെട്ട ദാരുണ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. ചിക്കബനവര റെയില്‍വെ സ്‌റ്റേഷനില്‍ ഇന്നലെ വൈകിട്ട് നടന്ന അപകടത്തില്‍ ബെംഗളൂരുവിലെ സപ്തഗിരി കോളേജ് വിദ്യാര്‍ത്ഥികളായ സ്‌റ്റെര്‍ലിന്‍ എലിസ ഷാജി (19), ജസ്റ്റിന്‍ ജോസഫ് (20) എന്നിവര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഉച്ചയ്ക്ക് 2.35ഓടെ ബെംഗളൂരുവില്‍ നിന്ന് ബെലഗാവിയിലേക്ക് പോയിക്കൊണ്ടിരുന്ന വന്ദേ ഭാരത് ട്രെയിന്‍ ഇരുവരെയും ഇടിക്കുകയായിരുന്നു. ട്രെയിന്‍ സമയക്രമം പാലിക്കാന്‍ അതിനിയിലവേഗത്തില്‍ ഓടിച്ചിരുന്നതായാണ് ലഭിക്കുന്ന പ്രാഥമിക വിവരം. വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ താമസസ്ഥലത്തേക്ക് പോകുന്നതിനിടെ റെയില്‍പാത മുറിച്ചുകടക്കുമ്പോള്‍ ട്രെയിന്‍ ഇടിച്ചതാകാമെന്നു പൊലീസ് പ്രാഥമികമായി കരുതുന്നു. എന്നിരുന്നാലും, ഇത് അപകടമരണമായിരുന്നോ എന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല.സംഭവത്തെ തുടര്‍ന്ന് ബെംഗളൂരു റൂറല്‍ റെയില്‍വെ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്. മൃതദേഹങ്ങള്‍ എം. എസ്. രാമയ്യ ആശുപത്രിയിലേക്ക് മാറ്റി.
india
ഇന്ത്യാ ഗേറ്റിലെ മലിനീകരണ പ്രതിഷേധത്തില്‍ സംഘര്‍ഷം; പെപ്പര്‍ സ്‌പ്രേയുമായി 15 പേര്‍ അറസ്റ്റില്‍
റോഡ് ഉപരോധത്തിലേര്‍പ്പെട്ട പ്രതിഷേധക്കാരില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചതിനെത്തുടര്‍ന്ന് സ്ഥിതി നിയന്ത്രണാതീതമായി.
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വായു മലിനീകരണ നില ഭീഷണിപരമായി ഉയര്‍ന്നതിനെതിരെ ഇന്ത്യാ ഗേറ്റില്‍ നടന്ന പ്രതിഷേധം ഗുരുതര സംഘര്‍ഷത്തിലേക്ക് നീങ്ങി. റോഡ് ഉപരോധത്തിലേര്‍പ്പെട്ട പ്രതിഷേധക്കാരില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചതിനെത്തുടര്‍ന്ന് സ്ഥിതി നിയന്ത്രണാതീതമായി. തുടര്‍ന്ന് 15 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വിശദീകരണപ്രകാരം, പ്രതിഷേധം ആംബുലന്‍സുകളുടെയും മെഡിക്കല്‍ ടീമുകളുടെയും സഞ്ചാരത്തിന് തടസം സൃഷ്ടിച്ചിരുന്നു. ഇത് പ്രതിഷേധക്കാരോട് ശ്രദ്ധിപ്പിച്ചതിനെത്തുടര്‍ന്ന് വാക്കുതര്‍ക്കവും പിന്നീട് ഏറ്റുമുട്ടലും ഉണ്ടായി. അതിനിടയില്‍ ചിലര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പെപ്പര്‍ സ്‌പ്രേ ഉപയോഗിച്ചതായി പൊലീസ് ആരോപിച്ചു. ഡല്‍ഹിയിലെ വായു ഗുണനിലവാരം പൊതുജനാരോഗ്യത്തിനും ഗുരുതര ഭീഷണിയായി മാറിയിരിക്കുകയാണെന്ന് Delhi Coordination Committee for clean Air വ്യക്തമാക്കുന്നു. മലിനീകരണത്തിന്റെ അടിസ്ഥാന കാരണങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും സംഘടന ആരോപിച്ചു. ദീര്‍ഘകാല നയങ്ങളേക്കാള്‍ വാട്ടര്‍ സ്പ്രിങ്ക്‌ളറുകള്‍, ക്ലൗഡ് സീഡിംഗ് പോലുള്ള താല്‍ക്കാലിക നടപടികളിലാണ് അധികാരികള്‍ ആശ്രയിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
entertainment
ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്ര അന്തരിച്ചു
മരണം സ്ഥിരീകരിച്ച് കരണ്‍ ജോഹര്‍ എക്‌സില്‍ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.
മുംബൈ: ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്ര (ധരം സിങ് ഡിയോള്‍) അന്തരിച്ചു. മുംബൈയിലായിരുന്നു അന്ത്യം. മരണം സ്ഥിരീകരിച്ച് കരണ്‍ ജോഹര്‍ എക്‌സില്‍ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. മുംബൈയിലെ വസതിയില്‍ ഉച്ചക്ക് ഒരുമണിയോടെയായിരുന്നു മരണം.
രണ്ടാഴ്ച മുമ്പ് മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ വേളയില്‍ ധര്‍മേന്ദ്ര മരിച്ചുവെന്ന അഭ്യൂഹം പ്രചരിച്ചിരുന്നു. എന്നാല്‍ മരണവാര്‍ത്ത തെറ്റാണെന്ന് കുടുംബം സ്ഥിരീകരിച്ചതോടെ മാധ്യമങ്ങള്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ശ്വാസസംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ഒക്ടോബര്‍ 31നാണ് ധര്‍മേന്ദ്രയെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. പിന്നീട് ആശുപത്രി വിടുകയും ചെയ്തു.
ലുധിയാനയില്‍ ജനിച്ച ധര്‍മേന്ദ്ര 1960ല്‍ ‘ദില്‍ ഭീ തേരാ ഹം ഭീ തേരെ’ എന്ന ചിത്രത്തിലൂടെയാണ് തന്റെ കരിയര്‍ ആരംഭിച്ചത്. 2012ല്‍ ഭാരത സര്‍ക്കാരിന്റെ മൂന്നാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണ്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചു. ആറ് പതിറ്റാണ്ട് നീണ്ട കരിയറില്‍ യാദോന്‍ കി ബാരാത്ത്, മേരാ ഗാവ് മേരാ ദേശ്, നൗക്കര്‍ ബീവി കാ, ഫൂല്‍ ഔര്‍ പത്ഥര്‍, ബേതാബ്, ഘായല്‍ തുടങ്ങിയ അവാര്‍ഡ് നേടിയ നിരവധി ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. പഞ്ചാബിലെ ലുധിയാനയില്‍ ജനിച്ച ധര്‍മേന്ദ്ര കേവല്‍ കൃഷന്‍ ഡിയോള്‍ പിന്നീട് സിനിമയിലെ മിന്നും താരമാകുകയായിരുന്നു.
1960കളില്‍ ലളിതവും റൊമാന്റിക്കുമായ കഥാപാത്രങ്ങളിലൂടെയാണ് അദ്ദേഹം സിനിമാ ജീവിതം ആരംഭിച്ചത്. 1970കളില്‍ അദ്ദേഹം ആക്ഷന്‍ സിനിമകളിലേക്ക് തിരിയുകയും ബോളിവുഡിലെ ഏറ്റവും വലിയ ആക്ഷന്‍ താരങ്ങളില്‍ ഒരാളായി മാറുകയും ചെയ്തു. ആക്ഷന്‍ രംഗങ്ങളിലും കോമഡി, റൊമാന്‍സ്, നാടകം എന്നിങ്ങനെയുള്ള എല്ലാത്തരം റോളുകളിലും അദ്ദേഹം ഒരുപോലെ തിളങ്ങി. ഷോലെ എന്ന എക്കാലത്തെയും വലിയ ഹിറ്റ് ചിത്രത്തിലെ വീരു എന്ന കഥാപാത്രം അദ്ദേഹത്തിന്റെ കരിയറിലെ ഒരു നാഴികക്കല്ലാണ്. നൂറിലധികം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
-
world22 hours agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
india3 days agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
kerala3 days agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
world2 days agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala1 day ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
india3 days agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala3 days agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്‌പെൻഡ് ചെയ്തു
-
Health23 hours agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം

