കണ്ണൂര്‍ ജില്ലയില്‍ കൊവിഡ് വ്യാപനത്തിനൊപ്പം ഡെങ്കിപ്പനിയും പടര്‍ന്നുപിടിക്കുന്നു. ജില്ലയില്‍ പത്തൊന്‍പത് പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഡെങ്കിപ്പനി ബാധിച്ച് ചെണ്ടയാട് പഞ്ചായത്തിലെ യുവാവ് മരിച്ചതായും വിവരമുണ്ട്. ഇതേ തുടര്‍ന്ന് ആരോഗ്യ വിഭാഗം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.