അമിതാബ് ബച്ചന്റെ ഉപദേശം പ്രീ കോളർ ട്യൂണിൽ ഉൾപ്പെടുത്തിയതിനെതിരെ ഹർജി. ബച്ചനൊപ്പം കുടുംബാംഗങ്ങൾക്കും കോവിഡ് വന്നതിനാൽ രോഗമാനദണ്ഡങ്ങൾ പറയാൻ ബച്ചൻ യോഗ്യനല്ലെന്ന് സാമൂഹ്യപ്രവർത്തകൻ രാകേഷ് ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു.
ബച്ചൻ പരസ്യത്തിന് പണം വാങ്ങിയെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഒരുപാട് ആളുകൾ സൗജന്യമായി പരസ്യം ചെയ്യാൻ തയ്യാറായി നിൽക്കുമ്പോളാണ് സർക്കാർ അമിതാബ് ബച്ചന് പണം നൽകിയതെന്നും ഹർജിയിൽ വിമർശനമുണ്ട്. രാജ്യസേവനവുമായി ബന്ധപ്പെട്ടും സാമൂഹ്യപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടും താരത്തിന് നല്ലൊരു ചരിത്രം ഇല്ലെന്നും ആരോപിച്ചുകൊണ്ടാണ് പരാതിക്കാരൻ ഹർജി നൽകിയത്.