കന്യാകുമാരി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കന്യാകുമാരി എംപിയുമായ എച്ച് വസന്തകുമാര്‍ അന്തരിച്ചു. 70 വയസായിരുന്നു. കോവിഡ് ബാധയെ തുടര്‍ന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.

ഓഗസ്റ്റ് 11നാണ് വസന്തകുമാറിന് കോവിഡ് സ്ഥിരീകരിച്ചത്. തമിഴ്‌നാട് കോണ്‍ഗ്രസ് ഘടകം വര്‍ക്കിങ് പ്രസിഡന്റാണ്. രണ്ട് തവണ നംഗുന്നേരിയില്‍ നിന്ന് തമിഴ്‌നാട് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തിലാണ് പൊന്‍രാധാകൃഷ്ണനെ പരാജയപ്പെടുത്തിയത്.