തിരുവല്ല : പുളിക്കീഴില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍. മാതാവ് വിദേശത്ത് ജോലിചെയ്തിരുന്ന സമയത്താണ് 15 വയസ്സുള്ള മകളെ ഇയാള്‍ പീഡനത്തിന് ഇരയാക്കിയത്.

ബന്ധുക്കളോട് ആദ്യം പീഡന വിവരം വെളിപ്പെടുത്തിയ പെണ്‍കുട്ടി പിന്നീട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയും ഇളയ സഹോദരനും മാത്രമാണ് ഉണ്ടായിരുന്നത്. അധികം സൗകര്യങ്ങളില്ലാത്ത വീട്ടില്‍ ഒരു മുറിയില്‍ തന്നെയാണ് എല്ലാവരും ഉറങ്ങിയിരുന്നത്. ജോലി കഴിഞ്ഞ് മദ്യപിച്ചെത്തുന്ന പ്രതി പല ദിവസങ്ങളിലും കുട്ടിയെ ഉപദ്രവിക്കുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ഇയാള്‍ കഴിഞ്ഞദിവസം പെണ്‍കുട്ടിയുമായി വഴക്കുണ്ടാക്കി. തുടര്‍ന്നാണ് വിവരം പെണ്‍കുട്ടി അമ്മയോടും അടുത്ത ബന്ധുക്കളോടും വെളിപ്പെടുത്തിയത്. ബന്ധുക്കളുടെ നിര്‍ദേശപ്രകാരം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.