തിരുവനന്തപുരം: ജില്ലയില്‍ വ്യാജ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തതായി ആക്ഷേപം. തീരദേശ മേഖലയായ പൊഴിയൂരിലാണ് കോവിഡ് നെഗറ്റീവെന്നു കാണിക്കുന്ന വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്.

തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പൊലീസ് സ്റ്റേഷനിലെത്തി ഇതു സംബന്ധിച്ച് മൊഴി നല്‍കി. സംഭവത്തില്‍ പൊഴിയൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.