ഡല്‍ഹി: രാജ്യത്ത് പുതുതായി 13,052 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 13,965 പേര്‍ കോവിഡ് മുക്തി നേടുകയും 127 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായി സ്ഥിരീകരിക്കുകയും ചെയ്തു.

1,07,46,183 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1,04,23,125 പേര്‍ ഇതിനോടകം രോഗമുക്തരായി. 1,54,274 പേര്‍ മഹാമാരിയെ തുടര്‍ന്ന് മരിച്ചു. നിലവില്‍ 1,68,784 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 71,469 പേര്‍ കേരളത്തിലാണ്.

അതേ സമയം 24 മണിക്കൂറിനിടെ സ്ഥിരീകരിച്ച കേസുകളില്‍ പകുതിയോളവും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 6282 കേസുകളാണ് സംസ്ഥാനത്ത് ശനിയാഴ്ച സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ 2,630 പുതിയ കേസുകള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ.