kerala
കേരളത്തില്‍ ഇന്ന് 7722 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കഴിഞ്ഞ 24 മണിക്കൂറിനിടെ 71,681 സാമ്പിളുകളാണ് പരിശോധിച്ചത്
കേരളത്തില്‍ ഇന്ന് 7722 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1087, എറണാകുളം 1047, തൃശൂര്‍ 847, കൊല്ലം 805, കോഴിക്കോട് 646, കോട്ടയം 597, ഇടുക്കി 431, പത്തനംതിട്ട 421, മലപ്പുറം 371, ആലപ്പുഴ 364, കണ്ണൂര്‍ 336, പാലക്കാട് 335, വയനാട് 257, കാസര്‍ഗോഡ് 178 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 71,681 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 77 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 115 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,69,451 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,61,842 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 7609 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 514 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ 78,722 കോവിഡ് കേസുകളില്‍, 8.5 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 86 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 109 മരണങ്ങളും, മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 18 വരെയുള്ള 276 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 31,156 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 43 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7348 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 286 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 45 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6648 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 632, കൊല്ലം 402, പത്തനംതിട്ട 272, ആലപ്പുഴ 288, കോട്ടയം 212, ഇടുക്കി 362, എറണാകുളം 1733, തൃശൂര്‍ 440, പാലക്കാട് 257, മലപ്പുറം 487, കോഴിക്കോട് 744, വയനാട് 195, കണ്ണൂര്‍ 461, കാസര്‍ഗോഡ് 163 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 78,722 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 48,43,576 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
kerala
ഫോര്‍ട്ട് കൊച്ചിയില്‍ ചീനവലത്തട്ട് തകര്‍ന്നു വീണ് അപകടം; വിദേശ സഞ്ചാരികള്‍ക്ക് പരിക്ക്
വലത്തട്ട് അപ്രതീക്ഷിതമായി ഇടിഞ്ഞുവീണതോടെ സഞ്ചാരികള്‍ നേരിട്ട് വെള്ളത്തിലേക്ക് തെന്നിവീഴുകയായിരുന്നു.
കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലെ പ്രശസ്തമായ ചീനവലത്തട്ട് തകര്‍ന്ന് കായലിലേക്ക് പതിച്ച് ഏഴ് വിദേശ സഞ്ചാരികള്‍ക്ക് പരിക്കേറ്റു. വലത്തട്ട് അപ്രതീക്ഷിതമായി ഇടിഞ്ഞുവീണതോടെ സഞ്ചാരികള്‍ നേരിട്ട് വെള്ളത്തിലേക്ക് തെന്നിവീഴുകയായിരുന്നു. സംഭവസമയത്ത് സമീപത്തുണ്ടായിരുന്ന നാട്ടുകാര്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി സഞ്ചാരികളെ കരയ്‌ക്കെത്തിച്ചു. ഭാഗ്യവശാല്‍, പരിക്കേറ്റവരില്‍ ആരുടെയും നില ഗുരുതരമല്ലെന്ന് പ്രാഥമിക വിവരം. അപകടത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും, വലത്തട്ടിന്റെ പഴക്കം മൂലമായിരിക്കാമെന്ന സംശയം പ്രദേശവാസികള്‍ ഉയര്‍ത്തുന്നു. സംഭവം കൂടുതല്‍ പരിശോധനയ്ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
kerala
യുവതിക്ക് ലിവ്-ഇന്‍ പങ്കാളിയുടെ ക്രൂരമര്‍ദനം; പ്രതി യുവമോര്‍ച്ച എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി
കഴിഞ്ഞ ബുധനാഴ്ചയാണ് യുവതിക്ക് മര്‍ദനമേറ്റത്.
കൊച്ചി: മരടില്‍ ലിവ്-ഇന്‍ ബന്ധത്തിലിരുന്ന യുവതിക്ക് പങ്കാളിയുടെ അതിക്രൂരമര്‍ദനം. അഞ്ച് വര്‍ഷത്തിലേറെയായി ഒപ്പം താമസിക്കുന്ന സുഹൃത്തും യുവമോര്‍ച്ച എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറിയുമായ ഗോപു ആണ് യുവതിയെ മര്‍ദിച്ചതെന്നാണ് യുവതിയുടെ പരാതി. കഴിഞ്ഞ ബുധനാഴ്ചയാണ് യുവതിക്ക് മര്‍ദനമേറ്റത്. പുറംഭാഗം, തുടകള്‍ തുടങ്ങി ശരീരമാസകലം മര്‍ദനത്തിന്റെ പാടുകള്‍ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മര്‍ദനത്തിന് പിന്നിലെ കാരണം വ്യക്തമല്ല. വൈറ്റില തൈക്കൂടത്തിനടുത്തുള്ള ഒരു ഫ്‌ളാറ്റിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. ചില ദിവസങ്ങള്‍ക്ക് മുമ്പ് യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് ഗോപു തന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെ യുവതിയുമായി ബന്ധപ്പെടാന്‍ പോലീസിന് സാധിക്കുകയും, താന്‍ ബന്ധുവിന്റെ വീട്ടിലാണെന്നും ഇപ്പോള്‍ വരാന്‍ കഴിയില്ലെന്നുമായിരുന്നു യുവതിയുടെ മറുപടി. എന്നാല്‍ ഇന്ന് യുവതി നേരിട്ട് പോലീസ് സ്‌റ്റേഷനിലെത്തി തനിക്കെതിരായ മര്‍ദനത്തെക്കുറിച്ച് വിശദമായി മൊഴി നല്‍കി. ഇതിനെ തുടര്‍ന്ന് മരട് പോലീസ് വധശ്രമം ഉള്‍പ്പെടെ ഗുരുതര വകുപ്പുകളില്‍ ഗോപുവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
kerala
അഷ്ടമുടി കായലില്‍ ബോട്ടുകള്‍ക്ക് തീപിടിച്ചു; രണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു
കുരിപ്പുഴ പാലത്തിന് സമീപമുള്ള സെന്റ് ജോര്‍ജ് ദ്വീപ് പ്രദേശത്തായിരുന്നു അപകടം.
കൊല്ലം: അഷ്ടമുടി കായലില്‍ മുക്കാട് പള്ളിക്ക് സമീപം രണ്ട് ബോട്ടുകള്‍ക്ക് തീപിടിച്ച സംഭവത്തില്‍ രണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റു. കുരിപ്പുഴ പാലത്തിന് സമീപമുള്ള സെന്റ് ജോര്‍ജ് ദ്വീപ് പ്രദേശത്തായിരുന്നു അപകടം. ആന്ധ്രപ്രദേശ് സ്വദേശികളായ രാജുവിനും അശോകിനുമാണ് പൊള്ളലേറ്റത്. അട്രോപ്പിലെ ഐസ് പ്ലാന്റിന് മുന്നില്‍ നങ്കൂരമിട്ടിരുന്ന രണ്ട്് ബോട്ടുകളിലാണ് തീപിടിത്തം ഉണ്ടായത്. തീ പടര്‍ന്നതോടെ നങ്കൂരമഴിച്ചുമാറ്റിയതിനാല്‍ മറ്റു ബോട്ടുകള്‍ രക്ഷപ്പെട്ടുവെന്ന് അധികൃതര്‍ അറിയിച്ചുഅഴിച്ചു വിട്ട ബോട്ടുകളില്‍ ഒന്ന് കായലിലെ മണ്‍ചെളിയില്‍ കുടുങ്ങിയ നിലയിലാണ്. പാചക ആവശ്യത്തിനായി ഓരോ ബോട്ടിലും രണ്ടോളം ഗ്യാസ് സിലിണ്ടറുകള്‍ ഉണ്ടായിരിക്കാമെന്നാണ് സംശയം. കൂടാതെ ഏകദേശം 8000 ലിറ്റര്‍ വരെ ഡീസല്‍ ബോട്ടുകളില്‍ ഉണ്ടായിരുന്നേക്കാം. ഇതു തന്നെയാണ് മണിക്കൂറുകളോളം തീ കത്തിയതിനു കാരണം എന്നു കരുതുന്നു. അഗ്നിശമനസേനയും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
-
india3 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala2 days agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala22 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala18 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്
-
kerala2 days agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര്‍ നീക്കിയ നടപടി റദ്ദാക്കി
-
kerala20 hours agoശബരിമല സ്വര്‍ണ്ണക്കൊള്ള; കടകംപള്ളി സുരേന്ദ്രന് കുരുക്കായി പത്മകുമാറിന്റെ മൊഴി
-
kerala19 hours agoഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; കൊല്ലത്ത് വന്‍ തീപിടിത്തം
-
kerala2 days agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം

