മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം കുറയുന്നു. 24 മണിക്കൂറിനിടെ 4026 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.  6365 പേര്‍ രോഗമുക്തി നേടിയതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

നിലവില്‍ 18,59,367 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇതില്‍ 17,37,080 പേര്‍ക്ക് രോഗം ഭേദമായി. 73,374 പേരാണ് ചികിത്സയില്‍ കഴിയുന്നത്. കര്‍ണാടകയില്‍ പുതുതായി 1280 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. നിലവില്‍ 25,015 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

ഡല്‍ഹിയില്‍ പുതുതായി 3188 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. 3307 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 24 മണിക്കൂറിനിടെ 57 പേര്‍ക്കാണ് വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. നിലവില്‍ 22,310 പേരാണ് ചികിത്സയില്‍ കഴിയുന്നത്.