kerala

രണ്ടാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പ്; അഞ്ച് ജില്ലകള്‍ നാളെ ബൂത്തിലേക്ക്

By web desk 1

December 09, 2020

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാംഘട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് നാളെ. അഞ്ച് ജില്ലകളിലാണ് നാളെ വോട്ടെടുപ്പ് നടക്കുക. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലാണ് വോട്ടെടുപ്പ്.

ഈ അഞ്ച് ജില്ലകളിലും ഇന്ന് നിശബ്ദ പ്രചാരണമാണ് നടക്കുക. പോളിംഗ് സാമഗ്രികളുടെ വിതരണം അല്‍പ്പസമയത്തിനകം തുടങ്ങും.

കോട്ടയത്ത് കേരളാ കോണ്‍ഗ്രസ് ജോസ് ജോസഫ് വിഭാഗങ്ങള്‍ക്ക് അഭിമാനപ്പോരാട്ടമാണ്. എറണാകുളം ജില്ലാ പഞ്ചായത്തില്‍ ഹാട്രിക് തികക്കാനാണ് യുഡിഎഫ് ശ്രമം. പാലക്കാട് മേല്‍ക്കോയ്മ നിലനിര്‍ത്താനാണ് ഇടതു മുന്നണിയുടെ മത്സരം. തൃശൂരും പാലക്കാട്ടും മുന്നേറ്റം പ്രതീക്ഷിച്ചാണ് ബിജെപി കളത്തിലിറങ്ങുന്നത്.