തിരുവനന്തപുരം: സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗണ്‍ വേണ്ടെന്ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. ലോക്ഡൗണിലേക്കു പോകേണ്ട സാഹചര്യം ഇല്ലെന്നു യോഗം വിലയിരുത്തി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന പഞ്ചായത്തുകളില്‍ എല്ലാ വീടുകളിലും പരിശോധന നടത്തും.

കോവിഡ് പരിശോധന വര്‍ദ്ധിപ്പിക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കു മൂന്നു ശതമാനമായി കുറയ്ക്കുകയാണ് ലക്ഷ്യം. വൈറസ് ജനതികമാറ്റം പഠിക്കാന്‍ ജീനോം പഠനം നടത്താന്‍ തീരുമാനമായി. ഐസിയു, വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ തൃപ്തികരമാണെന്നു യോഗം വിലയിരുത്തി.