News
കോവിഡ്് 19 ന്റെ ഉത്ഭവം കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ കോവിഡ് 26 ഉം 32 ഉം നേരിടേണ്ടിവരുമെന്ന് വിദഗ്ധര്‍
കോവിഡ് 19 ന്റെ ഉത്ഭവം കണ്ടെത്താന്‍ ലോകത്തിന് ചൈനീസ് ഭരണകൂടത്തിന്റെ സഹകരണം അത്യാവശ്യമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി
വാഷിങ്ടണ്‍: കോവിഡ് പോലുള്ള മഹാമാരികള്‍ ഭാവിയിലും ഉണ്ടാകാനുള്ള സാഹചര്യം ഒഴിവാക്കുന്നതിന് കോവിഡ് 19 ന്റെ ഉത്ഭവം കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്ന് അമേരിക്കയിലെ പ്രമുഖ ആരോഗ്യ വിദഗ്ധര്‍. കോവിഡ് 19 ന്റെ ഉത്ഭവം കണ്ടെത്താന്‍ ലോകത്തിന് ചൈനീസ് ഭരണകൂടത്തിന്റെ സഹകരണം അത്യാവശ്യമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
SARSCoV2 വൈറസ് ചൈനയിലെ വുഹാനിലുള്ള ലാബില്‍നിന്ന് പുറത്തെത്തിയതാകാം എന്ന നിഗമനത്തെ സാധൂകരിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയാണെന്ന് ട്രംപ് ഭരണകൂടത്തില്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് കമ്മീഷണര്‍ ആയിരുന്ന സ്കോട് ഗോട്ലിയേബ് ചൂണ്ടിക്കാട്ടി. നിലവില്‍ ഫൈസറിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ് അദ്ദേഹം.
മഹാമാരിയുടെ ഉത്ഭവം എവിടെ എന്നകാര്യം അജ്ഞാതമായ സാഹചര്യം ഭാവിയിലും ഇത്തരം ഭീഷണികള്‍ ഉണ്ടാകാനുള്ള സാധ്യത നിലനിര്‍ത്തുന്നുവെന്ന് ടെക്സാസ് ചില്‍ഡ്രണ്‍സ് ഹോസ്പിറ്റല്‍ സെന്റര്‍ ഫോര്‍ വാക്സിന് ഡെവലപ്മെന്റ് കോ ഡയറക്ടര്‍ പീറ്റര്‍ ഹോട്ടേസ് മറ്റൊരു ടെലിവിഷന്‍ പരിപാടിയില്‍ അഭിപ്രായപ്പെട്ടു. കോവിഡ് 19 ന്റെ ഉത്ഭവത്തെപ്പറ്റി വ്യക്തമായ ധാരണ ലഭിക്കാത്തപക്ഷം കോവിഡ് 26 നും കോവിഡ് 32 നുമുള്ള സാധ്യത നിലനില്‍ക്കുകയാണെന്ന് അദ്ദേഹം മീറ്റ് ദ പ്രസ് പരിപാടിയില്‍ പറഞ്ഞു.
ചൈനയിലെ വുഹാനിലുള്ള സീഫുഡ് മാര്‍ക്കറ്റില്‍നിന്നാണ് പുതിയ വൈറസ് പടര്‍ന്നുപിടിച്ചത് എന്ന് കണ്ടെത്തി ഒരു വര്‍ഷം കഴിഞ്ഞിട്ടും വൈറസിന്റെ കൃത്യമായ ഉത്ഭവം എവിടെനിന്നാണ് എന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുകയാണ്. വൈറസ് വന്യജീവികളില്‍നിന്ന് മനുഷ്യരിലേക്ക് പടര്‍ന്നതാകാം എന്ന നിഗമനത്തിലാണ് ഗവേഷകര്‍ ആദ്യം എത്തിച്ചേര്‍ന്നത്.
എന്നാല്‍ വൈറസ് റിസര്‍ച്ച് ലാബില്‍നിന്ന് അബദ്ധത്തില്‍ പുറത്തുപോയതാവാം എന്ന നിഗമനം ചില റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍ മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ അമേരിക്കയിലെ ബൈഡന് ഭരണകൂടവും ഈ നിഗമനം ഗൗരവമായി എടുക്കുന്നുവെന്ന സൂചനയാണ് അടുത്തിടെ പുറത്തുവരുന്നത്. വൈറസിന്റെ ഉത്ഭവത്തെപ്പറ്റി പുതിയ അന്വേഷണം നടത്തണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈബന്‍ അടുത്തിടെ ആവശ്യപ്പെട്ടിരുന്നു.
Football
2026 ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പുകള്‍ നറുക്കെടുത്തു
നിലവിലെ ചാമ്പ്യന്മാരായ ടീം അര്‍ജന്റീന ഗ്രൂപ്പ് ‘ജെ’യിലാണ്.
2026 ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പുകള്‍ നറുക്കെടുത്തു. 42 ടീമുകളെ 12 ഗ്രൂപ്പുകളിലായി (A-L) നറുക്കെടുത്തു. നിലവിലെ ചാമ്പ്യന്മാരായ ടീം അര്‍ജന്റീന ഗ്രൂപ്പ് ‘ജെ’യിലാണ്. ഗ്രൂപ്പ് ‘ജെ’യില്‍ അള്‍ജീരിയ, ഓസ്ട്രിയ, ജോര്‍ദാന്‍ എന്നീ ടീമുകളും ഉള്‍പ്പെടുന്നു. അതേസമയം നിലവിലെ റണ്ണേഴ്സ് അപ്പായ ഫ്രാന്‍സ് ഗ്രൂപ്പ് ‘ഐ’ലാണ്. സെനഗല്‍, നോര്‍വേ എന്നീ ടീമുകളാണ് മറ്റംഗങ്ങള്‍.
ബ്രസീല്‍ ഗ്രൂപ്പ് ‘സി’യിലാണ്. മൊറോക്കോ, ഹൈതി, സ്കോട്ട്ലന്‍ഡ് എന്നിവരാണ് മറ്റ് ടീമംഗങ്ങള്‍. ഗ്രൂപ്പ് ‘എ’യിലെ ആദ്യ രണ്ട് ടീമുകളായ മെക്സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ആദ്യമത്സരം. സ്പെയിന്, യുറഗ്വായ് ടീമുകള്‍ ഗ്രൂപ്പ് എച്ചിലും ഇംഗ്ലണ്ട്, ക്രൊയേഷ്യ ടീമുകള്‍ ഗ്രൂപ്പ് ‘എല്ലി’ലും ഏറ്റുമുട്ടും.
വാഷിങ്ടണ്‍ ഡിസിയിലെ കെന്നഡി സെന്ററിലാണ് നറുക്കെടുപ്പ് നടന്നത്. ഫിഫ പ്രഖ്യാപിച്ച പ്രഥമ സമാധാനപുരസ്കാരം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ലഭിച്ചു.
അമേരിക്ക, കാനഡ, മെക്സിക്കൊ എന്നീ രാജ്യങ്ങളിലായി അടുത്തവര്‍ഷം ജൂണ്‍ 11 മുതല്‍ ജൂലായ് 19 വരെ നടക്കുന്ന ലോകകപ്പില്‍ 48 ടീമുകളാണ് മത്സരിക്കുന്നത്. ഇതിനകം 42 ടീമുകള്‍ യോഗ്യതനേടിക്കഴിഞ്ഞു. ബാക്കിയുള്ള ആറുടീമുകള്‍ക്കായി പ്ലേ ഓഫ് മത്സരങ്ങള്‍ നടക്കാനുണ്ട്. കഴിഞ്ഞ ലോകകപ്പില്‍ 32 ടീമുകളാണുണ്ടായിരുന്നത്.
മൂന്നു രാജ്യങ്ങളിലെ 16 വേദികളിലായാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നത്. യുഎസില്‍ ന്യൂയോര്‍ക്ക്, ഡാലസ്, കന്‍സാസ് സിറ്റി, ഹൂസ്റ്റണ്‍, അറ്റ്ലാന്റ, ലോസ് ആഞ്ജലിസ്, ഫിലാഡെല്‍ഫിയ, സിയാറ്റില്‍, സാന്‍ ഫ്രാന്‍സിസ്കോ, ബോസ്റ്റണ്‍, മിയാമി എന്നിവിടങ്ങളിലായി 11 സ്റ്റേഡിയങ്ങളില്‍ ലോകകപ്പ് മത്സരം നടക്കും.കാനഡയില്‍ രണ്ടും (വാന്‍കൂവര്‍, ടൊറന്റോ) മെക്സിക്കോയില്‍ മൂന്നും (മെക്സിക്കോ സിറ്റി, മോണ്ടെറി, ഗൗതലജാറ) വേദികളുണ്ട്.
48 ടീമുകള്‍ അണിനിരക്കുന്ന ലോകകപ്പിന് 42 ടീമുകള്‍ യോഗ്യതനേടിക്കഴിഞ്ഞു. ബാക്കി ആറു ടീമുകള്‍ പ്ലേ ഓഫിലൂടെ യോഗ്യതനേടും. യൂറോപ്പില്‍നിന്നാണ് നാലു ടീമുകള്‍. നാലു ഗ്രൂപ്പുകളിലായി 16 ടീമുകളാണ് മത്സരിക്കുന്നത്. ഇന്റര്‍ കോണ്ടിനെന്റല് പ്ലേ ഓഫിലൂടെ രണ്ടു ടീമുകള്‍ക്കാണ് യോഗ്യത. ആറു ടീമുകള്‍ മത്സരിക്കുന്നു. മാര്‍ച്ച് 26-നും 31-നുമാണ് പ്ലേ ഓഫ് മത്സരങ്ങള്‍.
kerala
യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വ്യാജ ചിത്രവുമായി സിപിഎമ്മുകാരുടെ വര്‍ഗീയ പ്രചാരണം; കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി
വേങ്ങര ഗ്രാമപഞ്ചായത്തിലെ 12-ാം വാര്‍ഡിലേക്ക് മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുഖംമറച്ച ഒരു സ്ത്രീയുടെ ചിത്രവുമായി സി.പി.എമ്മുകാരുടെയും ബി.ജെ.പിക്കാരുടെയും വര്‍ഗ്ഗീയ പ്രചാരണം. രണ്ട് തവണ വേങ്ങര ഗ്രാമപഞ്ചായത്ത് അംഗമായി ഭരണനൈപുണ്യം തെളിയിച്ച എന്‍.ടി മൈമൂനയാണ് ഈ വാര്‍ഡിലെ സ്ഥാനാര്‍ത്ഥി. എന്നാല്‍ എസ്.പി ഫാത്തിമ നസീര്‍ എന്ന പേരിലാണ് പോസ്റ്റര്‍. ഈ പോസ്റ്റര്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് വേങ്ങര പഞ്ചായത്ത് വരണാധികാരിക്കും പോലീസിനും സ്ഥാനാര്‍ത്ഥി പരാതി നല്കി.
kerala
കേരളത്തിലെ എസ്ഐആര്‍ നടപടികള്‍ നീട്ടി; എന്യുമറേഷന് ഫോം ഈ മാസം 18 വരെ നല്‍കാം
അന്തിമ പട്ടിക ഡിസംബര്‍ 21നും കരട് വോട്ടര്‍ പട്ടിക 23നും പ്രസിദ്ധീകരിക്കും.
തിരുവനന്തപുരം: കേരളത്തിലെ എസ്ഐആര്‍ നടപടികള്‍ നീട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്. എന്യുമറേഷന് ഫോം തിരികെ നല്‍കാനുള്ള തീയതി ഡിസംബര്‍ 18 വരെ നീട്ടിയതായി കമ്മീഷന് അറിയിച്ചു. അന്തിമ പട്ടിക ഡിസംബര്‍ 21നും കരട് വോട്ടര്‍ പട്ടിക 23നും പ്രസിദ്ധീകരിക്കും. സുപ്രീം കോടതി നിര്‍ദ്ദേശമനുസരിച്ച് ചീഫ് സെക്രട്ടറിയും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
കേരളത്തിലെ എസ്ഐആര്‍ തടയാതെയാണ് നേരത്തെ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. എന്യുമറേഷന് ഫോം സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടുന്നത് അനുഭാവപൂര്‍വം പരിഗണിക്കണമെന്നു പരമോന്നത കോടതി തെരഞ്ഞെടുപ്പ് കമ്മീഷനു നിര്‍ദ്ദേശം നല്‍കിയിരുന്നു. എസ്ഐആര്‍ പ്രക്രിയയുമായി ബന്ധപ്പെട്ട് കൂടുതല്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരെ ഉപയോഗിക്കരുതെന്നും സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.
-
kerala3 days agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala1 day agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
News2 days ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
kerala2 days agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍
-
GULF1 day agoഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
-
india3 days agoപി.എം ശ്രീ പദ്ധതി: സിപിഎം- ബിജെപി ഡീലിലെ ഇടനിലക്കാരന് ജോണ്‍ ബ്രിട്ടാസ്
-
india3 days agoതന്നെക്കാള്‍ സൗന്ദര്യം കൂടുതല്‍; സ്വന്തം കുട്ടി ഉള്‍പ്പെടെ നാല് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ സ്ത്രീ അറസ്റ്റില്‍
-
india2 days agoവഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷന്; സമയം ദീര്‍ഘിപ്പിക്കണം, മുസിലിംലീഗ് എംപിമാര്‍ വീണ്ടും കേന്ദ്രമന്ത്രിയെ സമീപിച്ചു

