മുംബൈ: പുതിയ സിനിമ മെയ്‌ഡേയ്ക്കു വേണ്ടിയുള്ള ഷൂട്ടിങിനിടെ ബോളിവുഡ് നടി രകുല്‍ പ്രീത് സിങ്ങിന് കോവിഡ്. ചൊവ്വാഴ്ച രാവിലെ സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് നടി തനിക്ക് പോസിറ്റീവായ കാര്യം അറിയിച്ചത്. ക്വാറന്റീനില്‍ പോയെന്നും നടി വ്യക്തമാക്കി.

തന്നോട് സമ്പര്‍ക്കമുള്ളവരോട് കോവിഡ് പരിശോധന നടത്താനും താരം അഭ്യര്‍ത്ഥിച്ചു.

മെയ്‌ഡേയുടെ ഷൂട്ടിങിന് മുമ്പ് മാലദ്വീപില്‍ അവധി ആഘോഷിക്കുകയാരുന്നു രകുല്‍ പ്രീത്. സാമൂഹിക മാധ്യമങ്ങളില്‍ ഇവര്‍ അവധിക്കാല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.