മുംബൈ: മഹാരാഷ്ട്രയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിലെ വര്‍ധന തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 24,619 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 11,45,840 ആയി. 3,01,752 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

389 പേര്‍ 24 മണിക്കൂറിനിടെ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടു. 31351 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരണപ്പെട്ടത്. മരണനിരക്ക് 2.74 ശതമാനമായി കുറഞ്ഞു. ഇന്ന് 19,522 പേര്‍ കൂടി രോഗമുക്തി നേടിയതോടെ ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 19,522 ആയി. 70.90 ശതമാനമാണ് സംസ്ഥാനത്തെ കോവിഡ് മുക്തിനിരക്ക്.

മുംബൈയില്‍ മാത്രം 2389 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 43 പേര്‍ മരണപ്പെട്ടു. മുംബൈയില്‍ മാത്രം ഇതുവരെ 1,78,275 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര പോലീസില്‍ മാത്രം 20,367 പോലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 208 പേര്‍ മരണപ്പെട്ടു.