gulf
കോവിഡ് ബാധിച്ച് മരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അഞ്ച് ലക്ഷം റിയാല്‍ പ്രഖ്യാപിച്ച് സഊദി
കോവിഡ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത മാര്‍ച്ച് രണ്ടിന് ശേഷം മരണപ്പെട്ട ആരോഗ്യ പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്കാണ് സഹായം ലഭ്യമാവുക. കോവിഡ് കാലയളവില്‍ മലയാളികളടക്കം ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടേറെ പേര്‍ക്ക് ജീവഹാനി സംഭവിച്ചിരുന്നു. കോവിഡ് പോരാട്ടത്തിനിടെ സഊദിയില്‍ വെച്ച് മരിച്ച മലയാളികളായ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും കുടുംബങ്ങള്‍ക്കും ഈ ആനുകൂല്യം ലഭിക്കും.
അഷ്റഫ് വേങ്ങാട്ട്
റിയാദ്: സഊദിയില്‍ കോവിഡ് ബാധിച്ച് മരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രാജകാരുണ്യം. സ്വദേശികളും വിദേശികളുമായ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരുടെയും കുടുംബങ്ങള്‍ക്ക് 5 ലക്ഷം റിയാല്‍ വീതം ധനസഹായം നല്കാന് തിരുഗേഹങ്ങളുടെ സേവകന് സല്മാന് രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സഊദി മന്ത്രി സഭ തീരുമാനിച്ചു. രാജ്യത്തെ സര്‍ക്കാര്‍,സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ഏകദേശം ഒരു കോടിയോളം രൂപയാണ് സഹായമായി ലഭിക്കുക.
കോവിഡ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത മാര്‍ച്ച് രണ്ടിന് ശേഷം മരണപ്പെട്ട ആരോഗ്യ പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്കാണ് സഹായം ലഭ്യമാവുക. കോവിഡ് കാലയളവില്‍ മലയാളികളടക്കം ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടേറെ പേര്‍ക്ക് ജീവഹാനി സംഭവിച്ചിരുന്നു. കോവിഡ് പോരാട്ടത്തിനിടെ സഊദിയില്‍ വെച്ച് മരിച്ച മലയാളികളായ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും കുടുംബങ്ങള്‍ക്കും ഈ ആനുകൂല്യം ലഭിക്കും.
കോവിഡ് വിരുദ്ധ പോരാട്ടത്തിനിടയില്‍ സ്വന്തം ജീവന് പണയംപെടുത്തിയവരോട് ഒരു രാജ്യം ചെയ്യുന്ന സമാനതകളില്ലാത്ത കാരുണ്യപ്രവര്‍ത്തനമാണ് സഊദിയുടെ പ്രഖ്യാപനം. ആഗോളതലത്തില്‍ തന്നെ വലിയൊരു തുക നല്കി മരിച്ച ആരോഗ്യപ്രവര്‍ത്തകരെ ആദരിക്കുന്ന ആദ്യ രാജ്യവും സഊദി അറേബ്യയായിരിക്കും.
gulf
ഒമാനില്‍ അപകടം: ട്രക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് ഏഷ്യന്‍ പൗരന്മാര് മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്
സുല്‍ത്താന്‍ തുവൈനി ബിന്‍ സഈദ് റോഡിലെ ബിദ്ബിദ്-ഷര്‍ഖിയ പാലത്തിനടിയിലായിരുന്നു അപകടം
മസ്കത്ത്: ഒമാനിലെ ഷര്‍ഖിയ ഗവര്‍ണറേറ്റിലെ ബിദിയയില്‍ നടന്ന ട്രക്ക് കൂട്ടിയിടിയില്‍ രണ്ട് ഏഷ്യന്‍ പൗരന്മാര് ദുരുദേഹിതരായി. സുല്‍ത്താന്‍ തുവൈനി ബിന്‍ സഈദ് റോഡിലെ ബിദ്ബിദ്-ഷര്‍ഖിയ പാലത്തിനടിയിലായിരുന്നു അപകടം. നിസ്വ-മസ്കത്ത് റൂട്ടിലുണ്ടായ അപകടത്തില്‍ അതേ റോഡില്‍ സഞ്ചരിച്ചിരുന്ന അഞ്ച് വാഹനങ്ങള്‍ കൂടി തകര്‍ന്നു.
അപകടത്തെ തുടര്‍ന്ന് രണ്ട് ഏഷ്യന്‍ പൗരന്മാര് മരിച്ചു, നിരവധി പേര്‍ക്ക് പരിക്കേറ്റതായും പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയതായും റോയല്‍ ഒമാന്‍ പൊലീസ് (ROP) അറിയിച്ചു. സ്ഥലത്തെ ഗതാഗതം അധികാരികള്‍ തിരിച്ചുവിട്ടിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.
gulf
ഒരുമാസത്തിനിടെ 1.39 കോടി പേര് ഉംറ നിര്‍വഹിച്ചു: ഹജ്-ഉംറ മന്ത്രാലയം
ഇതില്‍ 17 ലക്ഷത്തിലേറെ പേര് രാജ്യാന്തര തീര്‍ഥാടകരാണ്.
മക്ക: കഴിഞ്ഞ ഒരുമാസത്തിനിടെ 1.39 കോടിയിലധികം വിശ്വാസികള്‍ ഉംറ നിര്‍വഹിച്ചതായി ഹജ്-ഉംറ മന്ത്രാലയം അറിയിച്ചു. ഇതില്‍ 17 ലക്ഷത്തിലേറെ പേര് രാജ്യാന്തര തീര്‍ഥാടകരാണ്. ശേഷിക്കുന്നവര്‍ സൗദി സ്വദേശികളെയും സൗദിയില്‍ താമസിക്കുന്ന വിദേശികളെയും ഉള്‍പ്പെടുന്ന ആഭ്യന്തര തീര്‍ഥാടകര്‍. ഒരു വ്യക്തി ഒരിലധികം തവണ ഉംറ നിര്‍വഹിച്ചിട്ടുണ്ടെങ്കില്‍ അതും മൊത്തം കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
gulf
കളഞ്ഞുകിട്ടിയ പണം കൈമാറി; സമൂഹബോധം തെളിയിച്ച ബാലികക്ക് അഭിനന്ദനം
വഴിയില്‍ കണ്ടെത്തിയ പണം സുരക്ഷിതമായി കൈമാറുന്നതിനായി മൂത്ത സഹോദരിയുടെ സഹായം തേടിയ ഷൈമ എന്ന ബാലിക മുശരീഫ് പൊലീസ് സ്റ്റേഷനില്‍ തന്നെയാണ് പണം ഏല്പിച്ചത്.
അജ്മാന്: പൊതുസ്ഥലത്ത് കളഞ്ഞുകിടന്ന പണം കണ്ടെത്തി പൊലീസിന് ഏല്പിച്ച ബാലികയെ അജ്മാന് പൊലീസ് ആദരിച്ചു. വഴിയില്‍ കണ്ടെത്തിയ പണം സുരക്ഷിതമായി കൈമാറുന്നതിനായി മൂത്ത സഹോദരിയുടെ സഹായം തേടിയ ഷൈമ എന്ന ബാലിക മുശരീഫ് പൊലീസ് സ്റ്റേഷനില്‍ തന്നെയാണ് പണം ഏല്പിച്ചത്.
കുട്ടിയുടെ സത്യസന്ധതയും ഉത്തരവാദിത്വബോധവും പ്രശംസിച്ച് ബ്രിഗേഡിയര്‍ ജനറല്‍ അല്‍ മുഹൈരി അഭിനന്ദനം അറിയിച്ചു. പിതാവടക്കമുള്ള കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ പൊലീസ് ഷൈമയ്ക്ക് അഭിനന്ദന സര്‍ട്ടിഫിക്കറ്റും സമ്മാനവും നല്കി. കുട്ടികളില്‍ മൂല്യബോധം വളര്‍ത്തുന്നതിനുള്ള കുടുംബത്തിന്റെ പങ്ക് പ്രശംസനീയമാണെന്നും, സമൂഹത്തിലെ പൊതുസ്വത്ത് സംരക്ഷണവും നഷ്ടപ്പെട്ട വസ്തുക്കള്‍ തിരികെ നല്കുന്ന സംസ്കാരവും പ്രോത്സാഹിപ്പിക്കുന്ന മാതൃകാപരമായ പെരുമാറ്റമാണിതെന്ന് അല്‍ മുഹൈരി പറഞ്ഞു.
-
india3 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment3 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india3 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india3 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
kerala2 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
kerala2 days agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
Sports17 hours agoസെഞ്ചുറി നേടി കോലി, അര്‍ധസെഞ്ചുറിയടിച്ച് രോഹിത്ത്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച നേട്ടം
-
kerala3 days agoസംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും; ‘ദിത്വ ചുഴലിക്കാറ്റ്’ തമിഴ്നാട്-ആന്ധ്രാ തീരത്തേക്ക്

