കോതാട്: മരണ ശേഷം കോവിഡ് സ്ഥിരീകരിച്ച യുവാവിന്റെ മൃതദേഹത്തോട് ആശുപത്രി അധികൃതരുടെ അനാദരവ്. മരണം സ്ഥിരീകരിച്ച യുവാവിന്റെ ശവപ്പെട്ടി മാത്രമാണ് മരണാനന്തര ചടങ്ങുകള്‍ക്കായി വീട്ടിലെത്തിച്ചത്.

കോതാട് തത്തംപള്ളി ജോര്‍ജ് സിമേന്തിയുടെ കമന്‍ പ്രിന്‍സ് സിമേന്തി (42)യുടെ മൃതദേഹമാണ് ആശുപത്രിയില്‍ നിന്ന് കയറ്റാതെ പോയത്. വീട്ടിലെത്തിയ ശേഷം ആംബുലന്‍സ് തിരികെയെത്തി മൃതദേഹം കൊണ്ടു വരികയായിരുന്നു.

മൃതദേഹം കൈമാറ്റം ചെയ്ത സമയത്തുണ്ടായ ആശയക്കുഴപ്പമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. സംഭവത്തില്‍ ആരോഗ്യവകുപ്പില്‍ പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി. ഭാര്യ: ലിയ. മക്കള്‍: അഖിന്‍, റെന്‍.