Health

കൊവിഡ് പരിശോധനയ്ക്ക് സാമ്പിളെടുക്കാന്‍ പുതിയ രീതി

By Test User

August 21, 2020

ഡല്‍ഹി: കൊവിഡ് പരിശോധനയ്ക്ക് സാമ്പിളെടുക്കാന്‍ പുതിയ രീതിയുമായി എയിംസ്. വായില്‍ വെള്ളം നിറച്ചശേഷം അത് പരിശോധിച്ചിക്കുന്ന രീതിയാണിത്. ഡല്‍ഹി എയിംസിലെ 50 രോഗികളില്‍ നടത്തിയ പരീക്ഷണം വിജയകരമായതായി ഐസിഎംആര്‍ പറയുന്നു. പുതിയ രീതിമൂലം സ്രവം ശേഖരിക്കുമ്പോഴുള്ള രോഗവ്യാപന സാധ്യത കുറയും. ഗുരുതരമല്ലാത്ത രോഗികള്‍ക്ക് ഈ പരിശോധന മതിയെന്നാണ് ഐസിഎംആര്‍ വിശദീകരിക്കുന്നത്.

അതേസമയം രാജ്യത്ത് ആദ്യ ഘട്ടത്തില്‍ 50 ലക്ഷം വാക്‌സിന്‍ എത്തിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. മുന്‍നിര പ്രതിരോധ പ്രവര്‍ത്തകര്‍, സൈനികര്‍, ഗുരുതരാവസ്ഥയില്‍ ഉള്ളവര്‍ എന്നിവര്‍ക്കായിരിക്കും മുന്‍ഗണന. പൂനെ സിറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ ആവും ആദ്യം വിതരണത്തിന് എത്തുക എന്നാണ് സൂചന. അടുത്ത വര്‍ഷം പകുതിയോടെ വാക്‌സിന്‍ വിതരണത്തിന് എത്തുമെന്നാണ് പ്രതീക്ഷ.