main stories
സംസ്ഥാനത്ത് ഇന്ന് 1140 പേര്‍ക്ക് കോവിഡ്; 2111 പേര്‍ക്ക് രോഗമുക്തി
കഴിഞ്ഞ 24 മണിക്കൂറിനിടെ 14,137 സാമ്പിളുകളാണ് പരിശോധിച്ചത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1140 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2111 പേര്‍ രോഗമുക്തരായി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,96,582 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. സമ്പര്‍ക്കത്തിലൂടെ 1059 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നിരീക്ഷണത്തിലുള്ളവരില്‍ 1,77,488 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 19,094 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1466 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 227 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 191 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 161 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 155 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 77 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 62 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 32 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും, വയനാട് ജില്ലയില്‍ 8 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
നാല് പേരാണ് ഇന്ന് കോവിഡ്-19 മൂലം മരണപ്പെട്ടത്. ഓഗസ്റ്റ് 22ന് മരണമടഞ്ഞ എറണാകുളം രാജഗിരി സ്വദേശി എന്‍.വി. ഫ്രാന്‍സിസ് (76), ഓഗസ്റ്റ് 23ന് മരണമടഞ്ഞ കാസര്‍ഗോഡ് അരായി സ്വദേശി ജീവക്യന്‍ (64), ഓഗസ്റ്റ് 24ന് മരണമടഞ്ഞ കാസര്‍ഗോഡ് രാവണേശ്വരം സ്വദേശി കെ. രമേശന്‍ (45), ഓഗസ്റ്റ് 26ന് മരണമടഞ്ഞ തിരുവനന്തപുരം എല്ലുവിള സ്വദേശി സോമന്‍ (67) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 298 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 14,137 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 16,97,042 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,78,270 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.
ഇന്ന് 11 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ കരിമണ്ണൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 6, 11), വെള്ളിയാമറ്റം (സബ് വാര്‍ഡ് 1, 2, 3, 15), എറണാകുളം ജില്ലയിലെ കൂവപ്പടി (സബ് വാര്‍ഡ് 13), കീരമ്പാറ (സബ് വാര്‍ഡ് 13), കൊല്ലം ജില്ലയിലെ പവിത്രേശ്വരം (4), തലവൂര്‍ (18), പാലക്കാട് ജില്ലയിലെ മലമ്പുഴ (3), കോട്ടോപ്പാടം (21), പത്തനംതിട്ട ജില്ലയിലെ റാന്നി-പഴവങ്ങാടി (8), മെഴുവേലി (1, 9), വള്ളിക്കോട് (15) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
12 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ കൈനകരി (വാര്‍ഡ് 10), ആറാട്ടുപുഴ (11), എറണാകുളം ജില്ലയിലെ മുടക്കുഴ (സബ് വാര്‍ഡ് 2), കുഴുപ്പിള്ളി (സബ് വാര്‍ഡ് 3), കൊല്ലം ജില്ലയിലെ കുളക്കട (3, 19), പാലക്കാട് ജില്ലയിലെ നാഗലശേരി (2, 4, 6), വണ്ടാഴി (6), കണ്ണൂര്‍ ജില്ലയിലെ കടമ്പൂര്‍ (6 (സബ് വാര്‍ഡ്), 4, 5, 11), കുഞ്ഞിമംഗലം (13), ഉദയഗിരി (3), പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂര്‍ (5), നെടുമ്പ്രം (സബ് വാര്‍ഡ് 9) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 580 ഹോട്ട് സ്പോട്ടുകളാണുള്ളത്.
kerala
ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്‍
സിപിഐഎമ്മിന് ഷെയര്‍ കിട്ടാത്ത ഒരു കൊള്ളയും ഇല്ലെന്നും അഴിമതി സിപിഎമ്മിന്റെ അജണ്ടയാണെന്നും കെ സുധാകരന്‍ പറഞ്ഞു.
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ സുധാകരന്‍ എംപി. ശബരിമലയിലെ കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ടെന്നും കൊള്ളയുടെ പങ്ക് പിണറായിക്കും പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പിന്‍ബലം പത്മകുമാറിന് ലഭിച്ചു. നെറികെട്ട കൊള്ളയാണ് ശബരിമലയില്‍ നടന്നത്. ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് അറസ്റ്റ് നടന്നതെന്നും കെ സുധാകരന്‍ പറഞ്ഞു. ഹൈക്കോടതി ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ പത്മകുമാര്‍ അറസ്റ്റ് ചെയ്യപ്പെടില്ലായിരുന്നു. പ്രേരിപ്പിച്ചത് പിണറായി വിജയന്റെ ഉറപ്പെന്നും സുധാകരന്‍ വ്യക്തമാക്കി.
സിപിഐഎമ്മിന് ഷെയര്‍ കിട്ടാത്ത ഒരു കൊള്ളയും ഇല്ലെന്നും അഴിമതി സിപിഎമ്മിന്റെ അജണ്ടയാണെന്നും കെ സുധാകരന്‍ പറഞ്ഞു.
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ഇന്ന് ഉച്ചയോടെയാണ് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ അറസ്റ്റ് എസ്ഐടി രേഖപ്പെടുത്തിയത്. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വെച്ച് നടന്ന ചോദ്യം ചെയ്യലിന് പിന്നാലെ ഇന്ന് എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലാണ് പത്മകുമാറിനെ ചോദ്യംചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ മുന്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ എന്‍ വാസുവിനെ കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്.
കൊല്ലം: കൊല്ലത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം. കൊല്ലം തങ്കശ്ശേരി ആല്‍ത്തറമൂട്ടിലാണ് സംഭവം.
അഞ്ച് വീടുകള്‍ക്ക് തീപിടിച്ചു. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീഅണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. നാല് യൂണിറ്റ് ഫയര്‍ഫോഴ്സ് സ്ഥലത്തുണ്ട്.
kerala
ശബരിമല സ്വര്‍ണ്ണക്കൊള്ള; കടകംപള്ളി സുരേന്ദ്രന് കുരുക്കായി പത്മകുമാറിന്റെ മൊഴി
പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയുടെ വിവരമാണ് പുറത്തുവന്നത്.
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കുരുക്ക് മുറുകുന്നു. കേസില്‍ ഇന്ന് അറസ്റ്റിലായ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ എ പത്മകുമാറിന്റെ മൊഴി പുറത്ത്. പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയുടെ വിവരമാണ് പുറത്തുവന്നത്.
സ്വര്‍ണ്ണപ്പാളി അറ്റകുറ്റപ്പണി നടത്തുന്നതിനായി കൊണ്ടുപോകുന്നതിന് ഉണ്ണികൃഷ്ണന്‍ പോറ്റി സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നുവെന്നും ആ അപേക്ഷയിലാണ് ഫയല്‍ നീക്കം നടന്നതെന്നുമാണ് പത്മകുമാര്‍ മൊഴി നല്‍കിയിരിക്കുന്നത്. അറ്റകുറ്റപ്പണിക്ക് കൊണ്ടുപോകുന്നതിന് പോറ്റി ആദ്യം അപേക്ഷ നല്‍കിയത് സേര്‍ക്കാരിനാണെന്നാണ് മൊഴിയില്‍ പറയുന്നത്. ആ അപേക്ഷയാണ് ദേവസ്വം ബോര്‍ഡിലേക്ക് എത്തിയത്. അന്നത്തെ ദേവസ്വം മന്ത്രിയായ കടകംപള്ളി സുരേന്ദ്രന്‍ അടക്കമുള്ളവര്‍ അറിയാതെ അപേക്ഷ ദേവസ്വം ബോര്‍ഡിലേക്ക് എത്തില്ല. ആ അപേക്ഷയിന്മേലാണ് ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരും ഭരണസിമിതിയും താന്‍ അടക്കമുള്ള ആളുകളും തുടര്‍നടപടി സ്വീകരിച്ചത്. ഫയല്‍നീക്കം നടത്തിയതെല്ലാം ഉദ്യോഗസ്ഥരാണെന്നും പത്മകുമാര്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. എഡിജിപിയുടെ ചോദ്യം ചെയ്യലിലാണ് പത്മകുമാറിന്റെ നിര്‍ണായക മൊഴി.
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ഇന്ന് ഉച്ചയോടെയാണ് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ അറസ്റ്റ് എസ്ഐടി രേഖപ്പെടുത്തിയത്. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വെച്ച് നടന്ന ചോദ്യം ചെയ്യലിന് പിന്നാലെ ഇന്ന് എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലാണ് പത്മകുമാറിനെ ചോദ്യംചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ മുന്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ എന്‍ വാസുവിനെ കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. ഇരുവരെയും ഒരുമിച്ചിരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍.
പത്മകുമാറിന്റെ അറിവോടെയാണഅ ശബരിമലയിലെ സ്വര്‍ണക്കൊള്ളയെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പത്മകുമാര്‍ എല്ലാ ഒത്താശയും നല്‍കിയെന്നും പത്മകുമാറിന്റെ നിര്‍ദേശത്തിലാണ് മഹ്‌സറില്‍ ചെമ്പ് തകിടുകള്‍ എന്ന് രേഖപ്പെടുത്തിയതെന്നും എസ്‌ഐടി കണ്ടെത്തി. ഉണ്ണികൃഷ്ണന്‍ പോറ്റിയും പത്മകുമാറും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നുവെന്നും പത്മകുമാറിന്റെ വീട്ടില്‍ വെച്ച് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ചേര്‍ന്ന് ഗൂഢാലോചനകള്‍ നടന്നുവെന്നുമാണ് എസ്‌ഐടി നിഗമനം.
-
india2 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala1 day agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala1 day agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര്‍ നീക്കിയ നടപടി റദ്ദാക്കി
-
kerala11 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala1 day agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം
-
kerala1 day agoസഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്
-
kerala2 days agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍
-
Film2 days agoമമ്മൂട്ടി-വിനായകന് ചിത്രം ‘കളങ്കാവല്‍’: വിനായകന് ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്

